- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കണ്ണൂർ വിമാനത്താവളത്തെ അഗ്നിബാധയിൽ നിന്നും രക്ഷിക്കാൻ ഇനി വളയിട്ട കൈകളും; കേരളത്തിലെ വിമാനത്താവളങ്ങളിൽ അഗ്നിരക്ഷാ സേനയിലെ ആദ്യ വനിതാ സാന്നിധ്യമായി ബംഗാൾ സ്വദേശിനി കുസുംഭൗമിക്; മുർഖൻപറമ്പിൽ അഗ്നിഭയം മാറ്റാൻ ഇരുപത്തിയൊന്നു വയസുകാരിയും
കണ്ണൂർ: രാജ്യത്തെ വിമാനങ്ങളിൽ പൈലറ്റായും എയർഹോസ്റ്റാസായും വനിതകളുണ്ട്. എന്നാൽ കേരളത്തിലെ വിമാനത്താവളങ്ങൾ ഇതുവരെ അഗ്നിസുരക്ഷയ്ക്ക് വനിതാ സാന്നിധ്യമുണ്ടായിരുന്നില്ല. ഇതുതിരുത്തി കുറിക്കുകയാണ് ബംഗാൾ സ്വദേശിനിയായ കുസും ഭൗമിക്കെന്ന ഇരുപത്തിയൊന്നുകാരി.
കണ്ണൂർ വിമാനത്താവളത്തിൽ ഫയർ ആൻഡ് റസ്‌ക്യൂ ഓപ്പറേറ്ററായാണ് കുസും ഭൗമിക് ബുധനാഴ്‌ച്ച ചുമതലയേറ്റത്. സംസ്ഥാനെ വിമാനത്താവളത്തിൽ ആദ്യമായാണ് ഒരു വനിത അഗ്നിരക്ഷാ സേനയുടെ ചുമതല വഹിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. വിമാനത്താവളത്തിൽ അഗ്നിരക്ഷാസുരക്ഷാവിഭാഗത്തിൽ ജോലി നേടണമെന്നത് തന്റെ അഭിലാഷങ്ങളിലൊന്നായിരുന്നുവെന്ന് കുസും ഭൗമിക്ക് പറയുന്നു.
പിതാവിന്റെ അമ്മാവന്റെ മകൻ പലാഷ് സമാന്ത കൊൽക്കത്ത വിമാനത്താവളത്തിൽ ജോലി ചെയ്യുന്നതാണ് ഈ മിടുക്കിക്ക് പ്രചോദനമായത്. 2004-ൽ വ്യോമയാന വിഭാഗത്തിൽ ജോലിക്ക് കയറിയ പലാഷ് ഇപ്പോൾ കൊൽക്കത്ത വിമാനത്താവളത്തിൽ അഗ്നിസുരക്ഷാവിഭാഗത്തിൽ സീനിയർ സൂപ്രണ്ടാണ്. പ്ളസ്ടൂ പൂർത്തിയാക്കിയ കുസും തന്റെ ലക്ഷ്യം നേടാനായി ഫയർ സർവീസ് പരിശീലനം നേടുകയായിരുന്നു. കൊൽക്കത്തയിലുള്ള എയർപോർട്ട് അഥോറിറ്റിയുടെ ഫയർസർവീസ് ട്രെയിനിങ് സെന്ററിൽ നിന്നായിരുന്നു ബേസിക് ഫയർ ഫൈറ്റിങ് ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയത്.
തുടർന്ന് വിദൂരവിദ്യാഭ്യാസം വഴി ബിരുദ കോഴ്സ് ചെയ്തുവരുന്നതിനിടെയാണ് കണ്ണൂർ വിമാനത്താവളത്തിൽ എഫ്. ആർ. ഒ നിയമനത്തിനുള്ള അറിയിപ്പ് പത്രത്തിൽ കണ്ടത്. നിയമനത്തിനായി കിറ്റ്കോ തയ്യാറാക്കിയ റാങ്ക് പട്ടികയിൽ മൂന്നം സ്ഥാനക്കാരിയാണ് കുസുും ജോലി നേടിയത്. പശ്ചിമ ബംഗാൾ സർക്കാരിൽ ഗ്രൂപ്പ് ഡി. ജീവനക്കാരനാണ് കുസുമിന്റെ പിതാവ് അശോക് ഭൗമിക്ക്. അമ്മ. മിതു ഭൗമിക്ക്. സഹോദരൻ സൗരവ് ഭൗമിക്ക് മെക്കാനിക്കൽ എൻജിനിയറാണ്.
അഗ്നിരക്ഷാസേനയിൽ ചേരണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ കുടുംബത്തിൽ നിന്നും ലഭിച്ച പിൻതുണയാണ് കേരളത്തിൽ വന്നു ജോലി ചെയ്യാൻ തുണയായതെന്നും പുതിയ ജോലിയിൽ ടെൻഷനില്ലെന്നും കുസുംഭൗമിക്ക് പറയുന്നു. കണ്ണൂർ മുർഖൻ പറമ്പിലുള്ള വിമാനത്താവളത്തെ അഗ്നി ബാധയിൽ നിന്നും രക്ഷിക്കേണ്ട ചുമതലയ്ക്ക് ഇനി ഈ വളയിട്ട കൈകളുമുണ്ട്.