- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഒളിച്ചുകളിയുമായി കിയാൽ; കണ്ണൂർ വിമാനത്താവളത്തിലെ നിക്ഷേപകരുടെ വാർഷിക പൊതുയോഗം ഇക്കുറിയും ഓൺലൈനിൽ; അറിയിപ്പ് വന്നത് ദേശാഭിമാനിയിൽ മാത്രം; പ്രതിഷേധവുമായി ഓഹരി ഉടമകൾ; ബാധ്യത കണക്കു ചോദിക്കുന്നത് ഭയന്ന് പുറത്തു നിർത്തുന്നെന്ന് നിക്ഷേപകർ
കണ്ണൂർ: കണ്ണൂർരാജ്യാന്തരവിമാനത്താവളത്തിലെ ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗം വീണ്ടും ഓൺലൈനായി നടത്താൻതീരുമാനിച്ചത്വിവാദമാകുന്നു. ഇതിനെതിരെ വൻ പ്രതിഷേധമാണ് നിക്ഷേപകരുയർത്തുന്നത്ണ കണ്ണൂർരാജ്യാന്തരവിമാനത്താവള കമ്പിനിയുടെ (കിയാൽ) പതിനാലാമത് വാർഷികപൊതുയോഗമാണ് സെപ്റ്റംബർ 29-ന് വൈകുന്നേരം അഞ്ചുമണിക്ക് ഓൺലൈനായി നടത്താൻ തീരുമാനിച്ചത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സെപ്റ്റംബർ മുപ്പതുവരെ ഓൺലൈനായി യോഗം നടത്താൻ കേന്ദ്രകമ്പിനികാര്യ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ടെന്നാണ്കിയാൽ അധികൃതർ പറയുന്നത്.
എന്നാൽ ഓഹരി ഉടമകൾ നേരിട്ടു പങ്കെടുക്കുന്നത് തടയുന്നതിനും അവരുടെലാഭവിഹിതത്തെകുറിച്ചുള്ള ചോദ്യങ്ങൾ ഒഴിവാക്കാനും കിയാൽ നേരിടുന്ന ഭീമമായ ബാധ്യത മറച്ചുവയ്ക്കുന്നതിനുമാണ് ഓൺലൈനായി വാർഷിക പൊതുയോഗം നടത്തുന്നതെന്നാണ് നിക്ഷേപകരുടെആരോപണം.
സമയപരിധി അവസാനിക്കുന്നതിന്റെ തലേന്ന്കിയാൽ വാർഷിക പൊതുയോഗം വിളിച്ചതിൽ ദുരൂഹതയുണ്ടെന്നാണ് ചില ഓഹരി ഉടമകൾ ആരോപിക്കുന്നത്.വിമാനത്താവളം പ്രവർത്തനം തുടങ്ങിയതിനു ശേഷം 2019,2020,2021-വർഷങ്ങളിൽ ഡിസംബറിലും 2022-ൽ ഒക്ടോബർ 26-നുമാണ് പൊതുയോഗങ്ങൾ ചേർന്നതെന്ന് നിക്ഷേപകർ ചൂണ്ടിക്കാട്ടുന്നു.പൊതുയോഗം സംബന്ധിച്ചുള്ള അറിയിപ്പ് പതിവുപോലെ ഇത്തവണയും ദേശാഭിമാനി പത്രത്തിൽ മാത്രമാണ് കിയാൽ അധികൃതർ നൽകിയിട്ടുള്ളത്. എന്നാൽ ഇമെയിലായും തപാൽ വഴിയും അറിയിപ്പുകൾ അയക്കുന്നുണ്ടെങ്കിലും ഇത്തരം അറിയിപ്പുകൾ തങ്ങൾക്ക് കിട്ടാറില്ലെന്നും മറ്റു നിക്ഷേപകർ പറഞ്ഞു അറിഞ്ഞാണ് തങ്ങൾ യോഗത്തിന് എത്താറുള്ളതെന്ന് പല തവണ മുൻ യോഗങ്ങളിൽ നിക്ഷേപകർ പരാതിപ്പെട്ടിരുന്നു.
കണ്ണൂർ വിമാനത്താവളം തുടങ്ങിയതു മുതൽ ഇതുവരെ രണ്ടു യോഗങ്ങൾ മാത്രമാണ് ഓഹരി ഉടമകളുടെ പങ്കാളിത്തത്തോടെ നടന്നിട്ടുള്ളത്. 2019- ഡിസംബർ 21-ന് ചേർന്ന പത്താമത് വാർഷിക പൊതുയോഗവും 2019-ജനുവരി 19ന് ചേർന്ന പതിമൂന്നാമത് അസാധാരണ പൊതുയോഗവും പതിനൊന്നാമത്തെയും പന്ത്രണ്ടാമത്തെയും വാർഷിക പൊതുയോഗങ്ങൾ ഒന്നിച്ചു 2021- ഡിസംബർ 23-ന് ഓൺലൈനായാണ് ചേർന്നത്.
കോവിഡ്ഭീതി ഒഴിഞ്ഞതിനു ശേഷം 2022-ഒക്ടോബർ 26നും 2023 ജൂലായിലും യോഗങ്ങൾ ഓൺ ലൈനിൽ ചേർന്നതിൽ ഓഹരി ഉടമകൾ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 2023-മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തെഓഡിറ്റ്റിപ്പോർട്ട്, ഡയറക്ടർമാരുടെ റിപ്പോർട്ട് എന്നിവ അംഗീകരിക്കൽ, ഡയറക്ടർ സ്ഥാനത്തേക്ക്അബ്ദുൽഖാദർ തെരുവേത്ത്, ഡോ.വി.പി ഷംസീർ, എന്നിവരുടെ പുനർനിയമനം, കമ്പിനിയുടെകോസ്റ്റ് ഓഡിറ്റർമാരായ ശങ്കരകുമാർ അസോസിയേഷ്യറ്റ്സിന് നൽകിയ പ്രതിഫലത്തിന്റെകണക്ക്അവതരണവും അംഗീകരിക്കലും എന്നീ അജൻഡകളാണ് നിക്ഷേപകരുടെ യോഗം പരിഗണിക്കുക.
എന്നാൽ കണ്ണൂർ വിമാനത്താവളം അഞ്ചുവർഷം പിന്നിട്ടപ്പോഴും ലാഭവിഹിതമായി ഒരഞ്ചു പൈസപോലും ലഭിക്കാത്തത് നിക്ഷേപകരിൽ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. പ്രവാസികളാണ് കിയാലിനായി കോടികൾ മുതൽ ലക്ഷങ്ങൾവരെ നിക്ഷേപമായി നൽകിയത്. ഇതിൽ ചിലർ ബാങ്ക് വായ്പയെടുത്താണ്കിയാലിന്റെ ഓഹരി വാങ്ങിയത്. എന്നാൽ ബാലൻസ്ഷീറ്റിൽ നഷ്ടംമാത്രംകാണിക്കുന്ന കണ്ണൂർ വിമാനത്താവളത്തിന്റെ പ്രയാണത്തിൽ നിരാശരാണ് പ്രവാസികളായ നിക്ഷേപകരിൽ പലരും. ദൈനംദിനകാര്യങ്ങൾക്കു പോലും സർക്കാർ അങ്ങോട്ടു പൈസകൊടുക്കേണ്ട കെ. എസ്. ആർ.ടി.സിയെപ്പോലെയായിരിക്കുകയാണ് കണ്ണൂർ വിമാനത്താവളം.
പിൻവാതിൽ നിയമനങ്ങളിലൂടെ ഭരണകക്ഷിയിലെ ആളുകളെ തിരുകി കയറ്റാനുള്ള സഹകരണബാങ്കിന്റെ നിലവാരത്തിലേക്ക്താഴ്ന്നിരിക്കുകയാണ് മട്ടന്നൂർ മൂർഖൻ പറമ്പിൽ സ്ഥിതി ചെയ്യുന്ന ഈ രാജ്യാന്തരവിമാനത്താവളം.കണ്ണൂരിലെ അതിശക്തമായപാർട്ടി ഗ്രാമമായ കീഴല്ലൂർ പഞ്ചായത്തിലെയും മട്ടന്നൂർ നഗരസഭയിലെയും സി.പി. എം നേതാക്കളുടെ മക്കളും ബന്ധുക്കളുമാണ്ഇവിടെ കരാർ അടിസ്ഥാനത്തിലും വൻശമ്പളങ്ങളിലും ജോലി ചെയ്യുന്ന താൽക്കാലിക, സ്ഥിരജീവനക്കാർ.
കിയാലിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായ തൊണ്ണൂറ്കൂടി അടിയന്തിരമായി അനുവദിക്കണമെന്ന് അധികൃതർ സർക്കാരിന്കത്തെഴുതിയിരുന്നു. എന്നാൽ സാമ്പത്തികഞെരുക്കത്തിൽ വെപ്രാളപ്പെടുന്ന സർക്കാർ പതിനഞ്ചുകോടി രൂപ മാത്രമാണ്നൽകിയത്. മട്ടന്നൂർ ഫെഡറൽ ബാങ്കിലെകിയാൽ അക്കൗണ്ടിലേക്ക് പണംകൈമാറിയിട്ടുണ്ട്.