- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശത്തേക്കുള്ളത് വിരലിൽ എണ്ണാവുന്ന സർവീസുകൾ മാത്രം; ആ സർവീസുകൾക്ക് ഈടാക്കുന്നതാകട്ടെ വലിയ തുകയും; കുടുംബമായി യാത്ര നടത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾ അടക്കം കണ്ണൂർ വിമാനത്താവളത്തെ കൈവിടുന്നു; കൂടുതൽ വിമാന സർവീസുകൾ ഇല്ലെങ്കിൽ വിമാനത്താവളത്തിന് മുന്നിൽ പ്രതിസന്ധികളേറും
കണ്ണൂർ: വിരലിലെണ്ണാവുന്ന വിമാന സർവീസുകളും അധിക നിരക്കുമാതോടെ നാട്ടുകാർക്കിടയിലും പ്രവാസികൾക്കിടയിൽ കണ്ണൂർ വിമാനതാവളത്തിന്റെ സ്വീകാര്യത കുറക്കുന്നു. തുടക്ക സമയത്തുള്ളതിനെക്കാൾ ഗണ്യമായ കുറവാണ് കണ്ണൂർ വിമാനതാവളത്തിലെ യായത്രക്കാരിൽ ഉണ്ടാക്കിയിരിക്കുന്നത്. നിലവിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് മാത്രമാണ് അന്താരാഷ്ട്ര വിമാനസർവീസുകളുള്ളത്. എന്നാൽ ഈ സെക്ടറിലെ യാത്ര പ്രവാസികൾക്ക് കാര്യക്ഷമമായി ഉപയോഗിക്കാനാവുന്നില്ല.
കണ്ണൂർ ജില്ലയിലേക്ക് പുറത്തുള്ള ആളുകൾ എത്തുന്നത് സത്യമാണെങ്കിലും നാട്ടുകാരായുള്ള സാധാരണ ആളുകൾ വളരെ വിരളമാണ് കണ്ണൂർ വിമാന തവളത്തിലൂടെ യാത്ര ചെയുന്നത്വേ എന്നതാണ് യാഥാർഥ്യം. മറ്റുള്ള വിമാന താവളങ്ങളെ താരതമ്യം ചെയുമ്പോൾ മതിയായ സൗകര്യങ്ങൾ ഇവിടില്ല. അമിത നിരക്കും സർവീസുകളുടെ അപര്യാപ്തതയുമാണ് പ്രവാസികളെ പിന്തിരിപ്പിക്കാൻ കാരണം.
കുടുംബമായി യാത്ര നടത്താൻ ആഗ്രഹിക്കുന്ന പ്രവാസികളെ പലപ്പോഴും നിരക്ക് വർധനവ് മറ്റ് എയർപോർട്ടുകളിലേക്ക് മാററാൻ കാരണമാവാറുണ്ടെന്നതാണ് നിലവിലെ സാഹചര്യമെന്ന് ട്രാവൽ മേഖലയിലുള്ളവർ അഭിപ്രായപ്പെടുന്നു. പ്രവർത്തനം തുടങ്ങി നാലു വർഷം പിന്നിടുമ്പോഴും വിമാനസർവീസുകൾ കാര്യമായി വർധിച്ചിട്ടില്ല. മാത്രമല്ല വിമാന താവളത്തിലെ പെരുമാറ്റത്തിനെക്കുറിച്ചും അനധികൃത നിയമന വാർത്തകളും പുറത്ത് വന്നിരുന്നു.
പുതിയ കമ്പനികളും സർവീസിനെത്തുന്ന സാഹചര്യവും ഉണ്ടായിട്ടില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ വിഷയത്തിൽ ഉണ്ടാവണമെന്ന് കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ ഒരു നീക്കവും സർക്കാരുകളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് പ്രവാസികൾ പറയുന്നത്. തൊട്ടടുത്തുള്ള കോഴിക്കോട് വിമാന താവളവും മംഗലാപുരം വിമാന താവളവുമാണ് നാട്ടുകാരയുള്ള ആളുകൾ പോലും കൂടുതലായി ഉപയോഗിക്കുന്നത്. കൂടുതൽ സർവീസുകൾ തുടങ്ങിയാൽ മാത്രമേ കണ്ണൂർ വിമാന താവളത്തിലെ ഈ പ്രതിസന്ധിക്ക് വിരാമം ആവുകയുള്ളു എന്നാണ് വിധക്തർ പറയുന്നത്.
മറുനാടന്‍ മലയാളി ബ്യൂറോ