- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകള്‍ക്ക് ഉമ്മയും ബാപ്പയും സ്ത്രീധനമായി 40 പവന് കൊടുത്തത് കുറഞ്ഞത് 15 കൊല്ലം മുമ്പ്; ആ സ്വര്‍ണ്ണം തട്ടിച്ചെടുത്തുവെന്ന് പറഞ്ഞ് റഹീസ് എന്ന ആണ് സുഹൃത്തിനെതിരെ പരാതി കൊടുക്കുന്നത് സ്വന്തം സഹോദരിയുടെ മകനെ ജയില്‍ മോചിതനാക്കാനോ? സിപിഎം കേന്ദ്ര കമ്മറ്റി അംഗം ശ്രീമതിയുടെ 'താലിബാനിസം' തള്ളുന്നത് അബു മാസ്റ്റര്‍ നഗര്‍ ബ്രാഞ്ച് അംഗം; വിവാദത്തില്‍ സിപിഎം പ്രതികരിക്കുമോ?
കണ്ണൂര്‍: കൂത്തുപറമ്പ് പറമ്പായി ചേരിക്കമ്പനിക്കു സമീപം റസീന മന്‍സിലില്‍ റസീന (40) ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായവര്‍ നിരപരാധികളാണെന്ന് റസീനയുടെ ഉമ്മ. അറസ്റ്റിലായവര്‍ ബന്ധുക്കളാണെന്നും പ്രശ്നക്കാരല്ലെന്നും റസീനയുടെ ഉമ്മ ഫാത്തിമ പറയുമ്പോള്‍ തള്ളുന്നത് പികെ ശ്രീമതിയുടെ താലിബാന് വാദം. ഫാത്തിമയും സിപിഎം അംഗമാണ്. അതിനിടെ ഫാത്തിമയുടെ വിശദീകരണത്തില്‍ വലിയ പൊരുത്തക്കേടുണ്ടെന്നതാണ് വസ്തുത. സഹോദരിയുടെ മകന് ഉള്‍പ്പെടെയാണ് അറസ്റ്റിലായതെന്ന് ഫാത്തിമ പറഞ്ഞു.
യുവാവിനൊപ്പം കാറില്‍ കണ്ട റസീനയെ കാറില്‍ നിന്നിറക്കി സ്കൂട്ടറില്‍ വീട്ടില്‍ കൊണ്ടാക്കുകയാണ് അവര്‍ ചെയ്തത്. യാതൊരു പ്രശ്നത്തിനും പോകാത്ത ചെറുപ്പക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റസീനയ്ക്ക് അടുപ്പമുണ്ടായിരുന്ന യുവാവ് അവളെ ചൂഷണം ചെയ്യുകയായിരുന്നു. മൂന്നു വര്‍ഷമായി ബന്ധമുണ്ടായിരുന്നുവെന്ന കാര്യം ഇപ്പോഴാണ് അറിയുന്നത്. നാല്പതോളം പവന് സ്വര്‍ണം നല്‍കിയാണ് വിവാഹം നടത്തിയത്. ഇപ്പോള്‍ സ്വര്‍ണമൊന്നുമില്ല. കൂടാതെ പലരില്‍ നിന്നും കടം വാങ്ങിയിട്ടുമുണ്ടെന്നാണ് അറിയുന്നത്. പണം മുഴുവന്‍ കൊണ്ടുപോയത് യുവാവാണെന്നാണ് കരുതുന്നത്. ഭര്‍ത്താവ് വളരെ മാന്യനായ വ്യക്തിയാണ്. ഭര്‍ത്താവ് കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല. യുവാവ് സ്ഥിരമായി റസീനയെ കാണാന്‍ വരാറുണ്ടായിരുന്നുവെന്നാണ് അറിയുന്നത്. മയ്യില്‍ സ്വദേശിയായ യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും ഫാത്തിമ പറഞ്ഞു. ഈ വിശദീകരണത്തിലും പ്രശ്നങ്ങളുണ്ട്.
റീസനയ്ക്ക് വിവാഹ സമയത്ത് കൊടുത്ത സ്വര്‍ണ്ണമാണ് യുവാവ് കൊണ്ടു പോയതെന്നാണ് വാദം. റസീനയുടെ വിവാഹം കഴിഞ്ഞിത്ത് പതിനെട്ട് വര്‍ഷമായി. പതിനെട്ട് വര്‍ഷം മുമ്പ് കൊടുത്ത സ്വര്‍ണ്ണം ഇപ്പോള്‍ പരിചയപ്പെട്ട ആണ്‍സുഹൃത്തിന് കൊടുത്തുവെന്ന് പറയുന്നത് ഏറെ വിചിത്രമാണ്. തന്റെ മരണവുമായി ആണ് സുഹൃത്തിന് ബന്ധമില്ലെന്ന് യുവതിയുടെ ആത്മഹത്യക്കുറിപ്പിലുണ്ടെന്നാണ് സൂചന. അതേ സമയം, ആണ്‍സുഹൃത്തിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാളെ കണ്ടെത്തിയ ശേഷമായിരിക്കും തുടര്‍നടപടികള്‍. ആണ്‍സുഹൃത്തിനേയും റസീനയേയും കണ്ടതൊടെ ബന്ധുക്കളുടെ ഭാഗത്ത് നിന്നും ഇടപെടലുണ്ടായി എന്ന് ഉമ്മ സമ്മതിക്കുന്നുണ്ട്.
ആണ് സുഹൃത്തുമായി പ്രശ്നമുള്ളതായി ആത്മഹത്യാ കുറിപ്പില്‍ സൂചനകളുമില്ല. ഇതോടെയാണ് ആ സൗഹൃദത്തെ ചോദ്യം ചെയ്തതും പൊതു സമൂഹത്തില്‍ അപമാനിച്ചതുമാണ് പ്രശ്നത്തിന് കാരണമെന്ന സംശയം കൂടുതല്‍ ബലപ്പെടുന്നത്. റസീനയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. മരണറിഞ്ഞ ഭര്‍ത്താവ് ഉടന്‍ നാട്ടിലുമെത്തി. റസീനയുടെ അച്ഛന് എ മുഹമ്മദ് സിപിഎമ്മിന്റെ അബു മാസ്റ്റര്‍ നഗര്‍ ബ്രാഞ്ച് അംഗമാണ്. അമ്മ ഫാത്തിമയും ഇതേ ബ്രാഞ്ചില്‍ സിപിഎം അംഗത്വമുള്ള വ്യക്തിയാണ്. ഇവരാണ് സിപിഎം കേന്ദ്ര കമ്മറ്റി അംഗമായ പികെ ശ്രീമതിയുടെ താലിബാനിസം വാദത്തെ തള്ളി അറസ്റ്റിലായ പ്രതികളെ സംരക്ഷിച്ച് രംഗത്തു വന്നത്. അതുകൊണ്ട് തന്നെ സിപിഎം ഔദ്യോഗികമായി എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാണ്. പക്ഷേ ഈ വിഷയത്തില്‍ സിപിഎം പരസ്യ നിലപാട് പ്രഖ്യാപിക്കാന്‍ ഇടയില്ല.
ഞായറാഴ്ചയാണ് റസീനയെ യുവാവിനൊപ്പം കണ്ടതും ബന്ധുക്കള്‍ ഇടപെട്ടതും. ചൊവ്വാഴ്ച റസീനയെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പറമ്പായി സ്വദേശികളായ എം.സി. മന്‍സിലില്‍ വി.സി. മുബഷീര്‍ (28), കണിയാന്റെ വളപ്പില്‍ കെ.എ. ഫൈസല്‍ (34), കൂടത്താന്‍കണ്ടി ഹൗസില്‍ വി.കെ. റഫ്നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് പൊലീസ് അറിയിച്ചു. യുവാവിനെ ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയനാക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്നും ആരോപണമുയര്‍ന്നിരുന്നു. ഇതു പോലീസും ഏതാണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്.