കണ്ണൂർ: ശാസ്ത്രീയമായ കുറ്റാന്വേഷണമികവിലൂടെകണ്ണൂർ ടൗൺ പൊലിസ് നേടിയത് സംസ്ഥാന തലഅംഗീകാരം.സംസ്ഥാനത്തെ മികച്ചരണ്ടാമത്തെ പൊലിസ് സ്റ്റേഷനെന്ന ബഹുമതിയാണ് കണ്ണൂർടൗൺ പൊലിസ്സ്റ്റേഷനെ തേടിയെത്തിയത്.2022-ലെ അവാർഡാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. മലപ്പുറംജില്ലയിലെ പെരിന്തൽമണ്ണ ഒന്നാം സ്ഥാനത്തും തിരുവനന്തപുരത്തെവിതുരസ്റ്റേഷൻ മൂന്നാമതുമാണ്. സമഗ്രമായ പ്രവർത്തനങ്ങളാണ്അവാർഡിനായി പരിഗണിച്ചത്.

കുറ്റകൃത്യങ്ങളിൽ കാലതാമസമില്ലാതെ തെളിവുകൾകണ്ടെത്തുകയും പ്രതികളെ അറസ്റ്റു ചെയ്തു നിയമത്തിനു മുൻപിലെത്തിക്കുന്നതിനും മികച്ച പ്രവർത്തനമാണ്കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനു ബഹുമതി നേടിക്കൊടുത്തത്. മാസങ്ങൾക്കു മുൻപെ നഗരമധ്യത്തിൽ നടന്നകൊലപാതകങ്ങളിലുൾപ്പെടെ മണിക്കൂറുകൾകൊണ്ടു പ്രതിയെ പിടികൂടാൻ പൊലിസിന്കഴിഞ്ഞിരുന്നു. രണ്ടുകിലോ എം. ഡി. എം. എയുമായി വന്മയക്കുമരുന്ന് റാക്കറ്റിലെ കണ്ണികളായ ദമ്പതികളെ പിടികൂടിയതും കണ്ണൂർ ടൗൺ പൊലിസിന്റെ അന്വേഷണമികവായിരുന്നു.

2022-ൽ അറുപതുകിലോയോളം കഞ്ചാവ് കണ്ണൂർ ടൗൺ പൊലിസ് നടത്തിയ റെയ്ഡിൽ പിടികൂടിയിരുന്നു. ചെറുതുംവലുതുമായ മുപ്പത്തിയഞ്ചോളം മോഷണകേസിലെ പ്രതികളെ പിടികൂടാനുംകണ്ണൂർ ടൗൺ പൊലിസിന്കഴിഞ്ഞിട്ടുണ്ട്. കണ്ണൂർ ജില്ലയുടെ ഭരണസിരാകേന്ദ്രമെന്ന നിലയിൽ ഏതുസമയത്തും ജാഗ്രതയോടെ നിൽക്കുന്നതിനൊപ്പമാണ് കേസുകളുടെ ചുരുളഴിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തുന്നത്.

2022-ശ്രീജിത്ത് കോടെരിയും തുടർന്ന് പി. എ ബിനുമോഹനുമാണ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ചുമതല വഹിക്കുന്നത്. നഗരത്തിലെകേന്ദ്രത്തിലെക്രൈംബ്രാഞ്ച് എസ്‌പിയായപി.പി സദാനന്ദൻ, അസി.സിറ്റി പൊലിസ്‌കമ്മിഷണർ ടി.കെരത്നകുമാർ എന്നിവരുടെ പിൻതുണയും സഹായങ്ങളുംകണ്ണൂർ ടൗൺ പൊലിസ്സ്റ്റേഷനുണ്ട്. നഗരത്തിലെത്തുന്നവർക്ക് ഒരു നേരത്തെ വിശപ്പടക്കുന്നതിനായികണ്ണൂർ ടൗൺ പൊലിസ് തുടങ്ങിയ അക്ഷയപാത്രം ഭക്ഷണ കൗണ്ടർ വൻജനസ്വീകാര്യത നേടികഴിഞ്ഞിട്ടുണ്ട്.

2022- മുഖ്യമന്ത്രിയുടെവാർഷിക പുരസ്‌കാരത്തിന് അർഹമായ കണ്ണൂർടൗൺ പൊലിസ് അന്വേഷണമികവിന് ഏറെകേസുകളിൽ ശ്രദ്ധേയരായിരുന്നു. മാസങ്ങൾക്കു മുൻപ്വാരത്തെആയിഷ കൊലക്കേസിലെ പ്രതികളെഅസമിൽ നിന്നും പിടികൂടിയത്ഇന്ത്യയിലെ പൊലിസ് സേനയ്ക്കു തന്നെ അഭിമാനകരമായ വിധത്തിലുള്ള ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ്. നേരത്തെ കണ്ണൂർജില്ലയിലെ തന്നെ വളപട്ടണം പൊലിസ് സ്റ്റേഷൻ ഇന്ത്യയിലെ ഏറ്റവും മികച്ചഏഴാമത്തെ പൊലിസ് സ്റ്റേഷനായിതെരഞ്ഞെടുക്കപ്പെട്ടിരുന്നു.

2016-ലാണ് ഈ ബഹുമതി ലഭിച്ചത്. ക്രമസമാധാനാപാലനത്തിൽ സംസ്ഥാനത്തെ ഒന്നാമത്തെ പൊലിസ് സ്റ്റേഷനായും വളപട്ടണം മാറിയിരുന്നു.ശ്രീജിത്ത്കൊടേരി എസ്. ഐയും ടി.കെ രത്നകുമാർ ഇൻസ്പെക്ടറുമായിരുന്ന കാലത്താണ് കണ്ണൂർ ജില്ലയിലെ പൊലിസ് സേനയ്ക്കു അഭിമാനകരമായ നേട്ടം വളപട്ടണം പൊലിസ് സ്റ്റേഷൻ നേടിയത്.