- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാപ്പാ പ്രതികളുടെ ചിവിട്ടു കൊണ്ട് മടുത്ത രാഷ്ട്രീയ ഗൂണ്ടകൾ; ട്രൗസർ മനോജ് എത്തുന്നത് സഖാക്കളായ ക്രിമിനലുകൾക്ക് തുണയാകാൻ; നാഥനില്ലാ കളരിയായ കണ്ണൂർ സെൻട്രൽ ജയിലിലെ നിയന്ത്രണം കിർമ്മാണി മനോജിലേക്ക്; ടിപി കേസ് പ്രതിയെത്തുന്നത് സുഹൃത്തുക്കൾ അടികൊണ്ട് മടക്കുമ്പോൾ; വിയ്യൂരിലെ 'വില്ലൻ' കണ്ണൂരിൽ എത്തുമ്പോൾ
കണ്ണൂർ: ടി.പി ചന്ദ്രശേഖരൻ വധ കേസിൽ ശിക്ഷയനുഭവിക്കുന്ന കിർമാണി മനോജിനെ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും ഇന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുമ്പോൾ ഉയരുന്നത് സുരക്ഷാ ആശങ്ക. പ്രായമായ മാതാവിന് തന്നെ സന്ദർശിക്കാനുള്ള സൗകര്യം മുൻ നിർത്തി ജയിൽ മാറ്റണമെന്ന മനോജിന്റെ ആവശ്യം അംഗീകരിച്ചു ജയിൽ വകുപ്പ് മേധാവി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.
ടി.പി വധ കേസിലെ ഒട്ടുമിക്ക പ്രതികളെയും കണ്ണൂർ സെൻട്രൽ ജയിലിലാണ് പാർപ്പിച്ചിരുന്നതെങ്കിലും പല സമയത്തായി ഇവരിലേറെപ്പേരെയും കണ്ണൂരിലേക്ക് മാറ്റിയിരുന്നു. കിർമാണി മനോജ് കൂടി ജയിൽ മാറുന്നതോടെ വിയ്യൂരിൽ അവശേഷിക്കുന്നത് എം.എസ് അനൂപും കൊടി സുനിയും മാത്രമായി മാറും. കൊടി സുനി വിയ്യൂരിലെ അതിസുരക്ഷാ ജയിലിലാണ് കഴിയുന്നത്. പരോളിലിറങ്ങിയ ശേഷം വയനാട്ടിലെ റിസോർട്ടിൽ ഗുണ്ടകളുടെ ലഹരി പാർട്ടി നടത്തിയതടക്കം പല വിവാദങ്ങളിലും കിർമാണി മനോജ് ഉൾപ്പെട്ടിരുന്നു.
ആയിരത്തിലേറെ അന്തേവാസികൾ തിങ്ങി നിറയുന്ന കണ്ണൂർ സെൻട്രൽ ജയിൽ ഇപ്പോൾ നാഥനില്ലാ കളരിയാണ് . കിർമാനി മനോജിന്റെ കടന്നുവരവ് കണ്ണൂർ സെൻട്രൽ ജയിലിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്ന ആശങ്ക ശക്തമാണ്. ജയിലിലേക്ക് കഞ്ചാവ് കടത്തിയ സംഭവം വേണ്ട സമയത്ത് ജയിൽ എ.ഡിജിപിയെ അറിയിച്ചില്ലെന്ന ഗുരുതര കൃത്യവിലോപത്തിനാണ് ആലപ്പുഴ സ്വദേശിയായ ജയിൽ സൂപ ണ്ടിനെ ആറു മാസം മുൻപ് സസ്‌പെൻഡ് ചെയ്തത്. എന്നാൽ അതുകൊണ്ടൊന്നു പരിഹാരമായില്ല.
അതിനു ശേഷവും ജയിലിനകത്തും നിന്നും കഞ്ചാവും മദ്യവും പിടികൂടിയിട്ടുണ്ട്. ഇതു കൂടാതെ ജയിലിൽ കാപ്പാതടവുകാർ ഏറ്റുമുട്ടുന്നതും പതിവ് സംഭവമാണ്. ഇതേ തുടർന്ന് കാപ്പാ തടവുകാരെ സെല്ലിന് പുറത്തേക്ക് ഇറക്കേണ്ടന്ന തീരുമാനമെടുത്തിട്ടുണ്ട്. കാപ്പ തടവുകാരും ജയിലിലെ ഒൻപതാം ബ്‌ളോക്കിലെ രാഷ്ട്രീയ തടവുകാരും തമ്മിൽ ഏറ്റുമുട്ടുന്നതും പതിവാണ്. രാഷ്ട്രീയ തടവുകാരിൽ ബഹുഭൂരിഭാഗവും സഖാക്കളാണ്. ഇവരുമായി ക്രിമാനി മനോജിന് അടുത്ത വ്യക്തിബന്ധമുണ്ട്. ഇവർക്ക് തുണയായി ഇനി മനോജ് ജയിലിലുണ്ടാകുമെന്നതാണ് വസ്തുത.
ഹർത്താൽ അക്രമങ്ങളെ തുടർന്ന് ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ മൊബെൽ ഫോൺ ഉപയോഗിക്കുന്നത് തെളിഞ്ഞിട്ടുണ്ട്. ഇവർ താമസിക്കുന്ന ബ്‌ളോക്കിനരികെ മൊബൈൽ ഫോൺ സിം കാർഡ്, ചാർജർ എന്നിവ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്ന് കേസുകളിലെ പ്രതികൾ ജയിൽ ചാടുന്നതും കണ്ണൂരിൽ പതിവാണ്. അതീവ സുരക്ഷാ മേഖലയായിട്ടു കൂടി ഒന്നര വർഷം മുൻപ് ജയിലിനു മുൻപിലെ റോഡിന് അപ്പുറം സ്ഥിതി ചെയ്യുന്ന ഫ്രീഡം ചപ്പാത്തി കൗണ്ടറിന്റെ ഓഫിസ് കുത്തി തുറന്ന് ഒന്നര ലക്ഷത്തോളം രൂപ കവർന്നത് വൻ വിവാദമായി മാറിയിരുന്നു. ഈ കേസിലെ പ്രതികളെ ഇതുവരെ പിടികൂടാൻ കണ്ണൂർ ടൗൺ പൊലിസിന് കഴിഞ്ഞിട്ടില്ല.
ജയിൽ സുരക്ഷ തന്നെ അവതാളത്തിലായ സാഹചര്യത്തിലാണ് ടി.പി വധ കേസിലെ മുഖ്യപ്രതി കിർമാണി മനോജെന്ന ട്രൗസർ മനോജിനെ കണ്ണൂരിലേക്ക് മാറ്റാൻ ജയിൽ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. ടിപി കേസ് പ്രതികളാണ് അവരുള്ള ജയിലുകളിൽ എല്ലാം കാര്യങ്ങൾ നിയന്ത്രിക്കുന്നത്. കണ്ണൂരിലും ഈ സ്ഥിതിയുണ്ടാകുമെന്ന് ഉറപ്പാണ്. ജയിൽ ഉദ്യോഗസ്ഥരുടെ ക്ഷാമവും സുരക്ഷാ ക്രമീകരണങ്ങളുടെ പാളിച്ചയും അനുഭവിക്കുന്ന കണ്ണൂർ സെൻട്രൽ ജയിലിൽ ഇതോടെ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്നാണ് വിലയിരുത്തൽ.
വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുമ്പോഴും പുറത്തു നടക്കുന്ന സ്വർണം പൊട്ടിക്കൽ , ക്വട്ടേഷൻ പ്രവർത്തനങ്ങൾക്ക് കൊടി സുനിയുടെ ഗ്യാങ് നേതൃത്വം നൽകി വരികയാണ്. ഇവരെ സംരക്ഷിക്കുന്ന വിധത്തിലാണ് സർക്കാർ ഇടയ്ക്കിടെ പരോൾ അനുവദിക്കുന്നതെന്നും ആരോപണമുണ്ട്. കൊടി സുനിക്കും സംഘത്തിനുമെതിരെ നടപടിയെടുത്ത ജയിൽ ഉദ്യോഗസ്ഥർ അക്രമിക്കപ്പെടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്