- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കട്ടന്‍ ചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രസാധനം നിര്‍മ്മിതിയിലുള്ള സാങ്കേതിക പ്രശ്‌നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടി വച്ചിരിക്കുന്നുവെന്ന് ഡിസി ബുക്‌സ്; ജയരാജന്റെ നിഷേധത്തില്‍ തല്കാലം പ്രതികരണമില്ല; ഇപിയുടെ പുസ്തകം ഇന്നിറങ്ങില്ല; രാഷ്ട്രീയ വിവാദം ആളിക്കത്തിക്കാതെ പ്രതികരണത്തില്‍ മിതത്വവുമായി ഡിസി; ആത്മകഥാ വിവാദം തല്കാലം ശമിക്കും
തിരുവനന്തപുരം: കട്ടന്‍ ചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രസാധനം നിര്‍മ്മിതിയിലുള്ള സാങ്കേതിക പ്രശ്‌നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടി വച്ചിരിക്കുന്നുവെന്ന് ഡിസി ബുക്‌സ്. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുന്നതാണെന്നും ഡിസി വിശദീകരിച്ചു. ഇപി ജയരാജന്റെ ആത്മകഥയെന്നായിരുന്നു ഈ പുസ്തകത്തെ ഡിസി വിശേഷിപ്പിച്ചത്. എന്നാല്‍ താന്‍ ഇങ്ങനൊരു പുസ്തകമേ എഴുതിയിട്ടില്ലെന്ന് ഇപി തുറന്നു പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ വിവാദം ആളക്കത്തി. ഡിസി പുസ്തകം ഇന്നിറക്കുന്നുമില്ല. ഇതോടെ ഇപിയും ഡിസിയും തമ്മില്‍ ഇനി എന്താകും ഉണ്ടാവുകയെന്നത് ആകാംഷയുള്ള കാര്യവുമായി. ഇപിയുടെ ആരോപണങ്ങളൊന്നും ഈ ഘട്ടത്തില്‍ ഡിസി നിഷേധിക്കുന്നതുമില്ല. കേരളത്തിന്റെ പുസ്തക പ്രകാശന ചരിത്രത്തില്‍ ഇതുവരെയുണ്ടാകാത്ത വിവാദമാണ് ഇപിയുടെ പേരിലുള്ള പുസ്തകമുണ്ടാക്കിയത്.
പോളിങ് ദിനത്തില്‍ ഇടതുമുന്നണിയെ വെട്ടിലാക്കി മുന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദം എന്ന തരത്തില്‍ വാര്‍ത്തകളെത്തി. പാര്‍ട്ടി തന്നെ കേള്‍ക്കാന്‍ തയ്യാറായില്ലെന്നും രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്നും ആത്മകഥയില്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്. കട്ടന്‍ചായയും പരിപ്പുവടയും; ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്ന പുസ്തകത്തിലാണ് വിമര്‍ശനമെന്ന വാര്‍ത്ത ഇപി നിഷേധിച്ചു. പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാര്‍ഥി സരിനെതിരെയും വിമര്‍ശനമുള്ളതായാണ് റിപ്പോര്‍ട്ട്. 'സ്വതന്ത്രര്‍ വയ്യാവേലികളാണ്. അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിഥ്വം ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കും. നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന്റെ വിഷയം ചൂണ്ടിക്കാട്ടിയിട്ടുള്ളതായി പുറത്തുവന്ന പേജുകളിലുണ്ടായിരുന്നു. എന്നാല്‍, ആത്മകഥയിലെ വിവരങ്ങളായി പുറത്തുവന്ന കാര്യങ്ങള്‍ തള്ളി ഇ.പി ജയരാജന്‍ രംഗത്തെത്തി. പുസ്തകം എഴുതിക്കൊണ്ടിരിക്കുകയാണ്. എഴുത്ത് പൂര്‍ത്തീകരിച്ചിട്ടില്ല. പുസ്തകം എന്ന് പ്രസിദ്ധീകരിക്കുമെന്ന് താന്‍ തീരുമാനിച്ചിട്ടില്ല. ഈ വിവരങ്ങള്‍ എങ്ങിനെ പുറത്തുവന്നു എന്നും ഇ.പി ചോദിക്കുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പുസ്തകം പ്രസാദനം ചെയ്യുന്നില്ലെന്ന് ഇപി വിശദീകരിച്ചത്.
'' ആത്മകഥ എഴുതുകയാണ്. പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. എഴുതിയ കാര്യങ്ങള്‍ ടൈപ്പ് ചെയ്യുന്ന ഘട്ടത്തില്‍. പുറത്തുവന്ന കാര്യങ്ങള്‍ ഞാന്‍ എഴുതിയതല്ല. എഴുതാത്ത കാര്യങ്ങള്‍ എഴുതി. ഇന്ന് 10.30ന് പുസ്തകം പ്രസിദ്ധീകരിക്കുമെന്നാണ് വാര്‍ത്ത കാണുന്നത്. തെറ്റായ നടപടിയാണ്. ഇന്ന് തിരഞ്ഞെടുപ്പ് ദിവസം പാര്‍ട്ടിക്കെതിരെ വാര്‍ത്ത സൃഷ്ടിക്കാന്‍ മനപൂര്‍വം ചെയ്തതാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. പുസ്തകം ഇറങ്ങുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകും''-ഇതായിരുന്നു ഇപിയുടെ പ്രഖ്യാപനം. ഇതോടെയാണ് പുസ്തകം ഇന്നിറക്കുന്നില്ലെന്ന് ഡിസി തന്നെ വിശദീകരിക്കുന്നത്. ദക്ഷിണേന്ത്യയിലെ പ്രധാന പ്രസാദകരാണ് ഡിസി. ഇതുവരെ ഇത്തരമൊരു വിവാദത്തില്‍ ഡിസി തുറന്നു പറച്ചില്‍ നടത്തിയതുമില്ല. ആ വിശദീകരണവും ഈ വിവാദത്തെ പുതിയ തലത്തിലെത്തിക്കും. എന്നും വിവാദങ്ങളില്‍ നിന്ന് മാറി സഞ്ചരിച്ച ചരിത്രമാണ് ഡിസിയുടേത്. ജയരാജന്റെ പുസ്ത പ്രകാശന വിവാദത്തിലും ഇതേ നിലപാട് ഡിസി തുടര്‍ന്നേക്കും. ഈ സാഹചര്യത്തില്‍ ഇപിയും കടന്നാക്രമണങ്ങള്‍ ഒഴിവാക്കും. വിവാദത്തിന് താല്‍കാലിക ശമനം ലക്ഷ്യമിട്ടാണ് ഡിസിയുടെ ഇടപെടല്‍.
കണ്ണൂരില്‍ 100 കണക്കിന് ആളുകളെ കൊന്ന് തള്ളിയിട്ടും കലിയടങ്ങാത്ത ക്രിമിനല്‍ സംഘത്തിന്റെ നേതാവാണ് കെ. സുധാകരന്‍ എന്നാണ് കെ.പി.സി.സി അധ്യക്ഷനെക്കുറിച്ച് പുസ്തകത്തില്‍ പറയുന്നത് എന്നാണ് ആരോപണം. രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്നും വിമര്‍ശനമുണ്ട്. എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയപ്പോള്‍ പാര്‍ട്ടി തന്നെ കേട്ടില്ല. ഇക്കാര്യം പിന്നീടാണ് അറിഞ്ഞതെന്നും ഇ.പി പറയുന്നു. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടത് ബിജെപിയില്‍ ചേരാനുള്ള ചര്‍ച്ചയുടെ ഭാഗമാണെന്ന് വരുത്തി തീര്‍ത്തതിനു പിന്നില്‍ ശോഭാ സുരേന്ദ്രനാണെന്നാണ് ആത്മകഥയായി പ്രചരിക്കുന്ന പുസ്തക ഭാഗങ്ങളിലുള്ളത്. പ്രചരിക്കുന്നത് തന്റെ ആത്മകഥയല്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഇ.പി.ജയരാജന്‍ വ്യക്തമാക്കി.
ഇ.പി.ജയരാജന്റെ ആത്മകഥയെന്ന പേരില്‍ പ്രചരിക്കുന്ന പുസ്തകത്തിലെ പ്രധാന ഭാഗങ്ങള്‍: തൃശൂര്‍ ഗസ്റ്റ് ഹൗസിലും ഡല്‍ഹിയിലും എറണാകുളത്തും ശോഭാ സുരേന്ദ്രനോടൊപ്പം ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി എന്നാണ് അവര്‍ ആവര്‍ത്തിച്ചു പറയുന്നത്. ഒരു തവണ മാത്രമാണ് ശോഭാ സുരേന്ദ്രനെ കണ്ടിട്ടുള്ളത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങിനിടെയാണത്. അതിനു മുന്‍പോ ശേഷമോ ഫോണില്‍പോലും സംസാരിച്ചിട്ടില്ല. മകനെ എറണാകുളത്ത് വച്ച് ഒരു വിവാഹചടങ്ങിനിടെ കണ്ടപ്പോള്‍ ശോഭ സുരേന്ദ്രന്‍ ഫോണ്‍ നമ്പര്‍ വാങ്ങിയിരുന്നു. ഒന്നും രണ്ടു തവണ ശോഭ വിളിച്ചെങ്കിലും മകന്‍ ഫോണെടുത്തില്ല.
മകന്റെ ഫോണിലേക്കാണ് ജാവഡേക്കര്‍ വിളിച്ചത്. അച്ഛന്‍ അവിടെ ഉണ്ടോ എന്നു ചോദിച്ചു. അല്‍പം കഴിയുന്നതിനു മുന്‍പ് ഫ്‌ലാറ്റിലെത്തി. ഈ വഴി പോയപ്പോള്‍ കണ്ടുകളയാമെന്നു കരുതിയാണ് വന്നതെന്നു പറഞ്ഞു. എല്ലാ രാഷ്ട്രീയ നേതാക്കളെയും കാണുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച എന്നാണ് പറഞ്ഞത്. അഞ്ചു മിനിറ്റില്‍ കൂടുതല്‍ കൂടിക്കാഴ്ച നീണ്ടുനിന്നില്ല. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം നഷ്ടപ്പെട്ടതില്‍ പ്രയാസം മറച്ചു വയ്ക്കുന്നില്ലെന്ന് ഇ.പി പറയുന്നു. പദവി നഷ്ടപ്പെട്ടതിലല്ല, പാര്‍ട്ടി മനസ്സിലാക്കാത്തതിലാണു പ്രയാസം. അന്തിമ തീരുമാനം ഉണ്ടാകേണ്ടതു കേന്ദ്ര കമ്മിറ്റിയിലാണ്. പറയാനുള്ളത് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. അവസരവാദ രാഷ്ട്രീയത്തെക്കുറിച്ചു പറയുമ്പോള്‍ പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ കാര്യവും ചര്‍ച്ചയാകും. ഡോ.പി.സരിന്‍ തലേദിവസം വരെ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന പ്രതീക്ഷയിലായിരുന്നു. കിട്ടാതെയായപ്പോള്‍ മറുകണ്ടം ചാടി. ശത്രുപാളയത്തിലെ വിള്ളല്‍ മുതലെടുക്കണമെന്നതു നേര്. സ്വതന്ത്രന്‍ പല ഘട്ടങ്ങളിലും പ്രയോജനപ്പെട്ടിട്ടുണ്ട്. വയ്യാവേലിയായ സന്ദര്‍ഭങ്ങളും നിരവധി. പി.വി.അന്‍വര്‍ അതിലൊരു പ്രതീകമാണ്.