തിരുവനന്തപുരം: നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന വാര്‍ത്തകള്‍ കുറച്ചു ദിവസമായി തന്നെ പുറത്തുവരുന്നുണ്ട്. ഇതിനിടെയാണ് ഇന്നലെ ആന്റണി തട്ടിലാണ് വരന്‍ എന്ന വിധത്തില്‍ വാര്‍ത്തകള്‍ എത്തിയത്. ഇതോടെ ആരാണ് ഈ ആന്റണി തട്ടില്‍ എന്ന ചോദ്യം വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. സൈബറിടത്തില്‍ ആന്റണിയെ തേടിയും ആരാധകര്‍ രംഗത്തെത്തി. ഇവര്‍ ആന്റണിയെ കുറിച്ച് തന്നെ ചില കണ്ടെത്തലുമകളും നടത്തി.

കൊച്ചിയിലെ ബിസിനസുകാരനും റിസോര്‍ട്ട് സൃംഖല ഉടമയുമാണ് ആന്റണി തട്ടില്‍ എന്നാണ് ഒരു കണ്ടെത്തല്‍. ദുബായ് ആസ്ഥാനമാക്കിയ ബിസിനസുകാരനാണ് കൊച്ചിക്കാരനായ ആന്റണി എന്നാണ് സൂചന. നാടായ കൊച്ചിയിലും ആന്റണിക്ക് റിസോര്‍ട്ട് ശൃംഖലയുണ്ട്. ചെന്നൈയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ചില കമ്പനികളുടെയും ഉടമയാണ് ആന്റണി തട്ടില്‍ എന്നാണ് വിവരം. ആസ്പിറോസ് വിന്‍ഡോ സെല്യൂഷന്‍സ് എന്ന സ്ഥാപനം ആന്റണിയുടേതായാണ് കരുതുന്നത്. അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും സ്വകാര്യമാണ്. വെറും 548 ഫോളോവേഴ്‌സ് മാത്രമേയുള്ളു.

കൊച്ചിയിലും ദുബായിലുമായാണ് ആന്റണിയുടെ താമസം. സ്വകാര്യത സൂക്ഷിക്കുന്ന ആളാണ് ആന്റണിയെന്നും താരത്തിന്റെ ആരാധകര്‍ സൂചിപ്പിക്കുന്നു. അതിനാലാണ് കീര്‍ത്തി സുരേഷുമായുള്ള അടുപ്പും ഇതുവരെ രഹസ്യമായി സൂക്ഷിക്കാനായത്. പഠനകലാത്തെയുള്ള പരിചയാണ് വിവാഹത്തിലേക്ക് എത്തുന്നത്.

കീര്‍ത്തി സുരേഷ് തന്നെ തന്റെ വിവാഹക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിവാഹം ഗോവയിലായിരിക്കും. കീര്‍ത്തി സുരേഷ് വിവാഹ ശേഷം സിനിമയില്‍ ഉണ്ടാകുമെന്ന് നടിയുടെ സുഹൃത്തുക്കള്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ടുകളനുസരിച്ച് 15 വര്‍ഷത്തെ പ്രണയമാണ് കീര്‍ത്തിയുടേതാണ് സൂചന. കൗമാരകാലത്തെ പരിചയമാണ് പ്രണയമായി മൊട്ടിട്ടത്. സോഷ്യല്‍ മീഡിയയില്‍ വിരളമായി മാത്രമേ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാറുള്ളു. 2008-09 കാലഘട്ടത്തിലാണ് ഇരുവരും പ്രണയത്തിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍. കീര്‍ത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥിയും ആന്റണി പ്ലസ് ടുവും കഴിഞ്ഞ് നില്‍ക്കുന്ന സമയവുമായിരുന്നിയിത്. മീഡിയയോട് അകലം പാലിക്കുന്ന ആന്റണി സ്വകാര്യത നിലനിര്‍ത്താന്‍ താത്പ്പര്യപ്പെടുന്നയാളാണ്. ഇരുവരും ഒരുമിച്ച് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നതും വിരളമാണ്.

ഈ മാസം 25ന് ിവരുടെ വിവാഹ നിശ്ചയം നടക്കുക. മതമൊന്നും ഒരു വിഷയമായാ കാണുന്നില്ല. എല്ലാ മതങ്ങളെ ബഹുമാനിക്കുന്നതാണ് ആന്റണിയുടെ പ്രകൃതംര. വിവാഹം മതപരമായ ചടങ്ങാകില്ല. അഥവാ ഉണ്ടെങ്കില്‍ ഇരു മതങ്ങള്‍ക്കും പ്രധാന്യം നല്‍കും. വിവാഹം തായ്ലന്‍ഡില്‍ നടത്താനാണ് ആന്റണിയും കീര്‍ത്തിയും ആലോചിച്ചത്. മാതാപിതാക്കളുടെ അഭിപ്രായം മാനിച്ചാണ് ഗോവയാക്കിയതെന്നാണ് സൂചന.

ബി.ജെ.പി സംസ്ഥാന സമിതി അംഗം കൂടിയാണ് സുരേഷ്‌കുമാര്‍. കീര്‍ത്തിയുടെ മലയാളത്തിലെ അരങ്ങേറ്റ സിനിമ ഗീതാഞ്ജലിയായിരുന്നു. പെട്ടെന്ന് തമിഴിലും തെലുങ്കിലും താരമായി. തെലുങ്കില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിച്ച മഹാനടി വഴിത്തിരിവായി. വിഖ്യാത നടി സാവിത്രിയുടെ ദുരന്ത ജീവിതം പകര്‍ന്നാടിയ ആ വേഷം മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടി. വിജയ്യുടെ 'തെരി'യുടെ റീമേക്കായ ബേബി ജോണിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ് കീര്‍ത്തി.

ബേബി ജോണിലൂടെ കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക് എത്തുകയാണ്. കീര്‍ത്തി സുരേഷ് നായികയായി ഒടുവില്‍ വന്നതാണ് രഘുതാത്ത. സുമന്‍ കുമാറാണ് രഘുതാത്തയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ഛായാഗ്രാഹണം യാമിനി യഗ്‌നമൂര്‍ത്തിയാണ്. തെലുങ്കില്‍ ഭോലാ ശങ്കര്‍ ആണ് ഒടുവില്‍ കീര്‍ത്തി സുരേഷിന്റേതായി പ്രദര്‍ശനത്തിന് എത്തിയത്.

വന്‍ ഹിറ്റായിരുന്നില്ല കീര്‍ത്തിയുടെ ചിത്രം. ചിരഞ്ജീവിയാണ് ഭോലാ ശങ്കറില്‍ നായകനായത്. ഭോലാ ശങ്കറില്‍ കീര്‍ത്തിക്ക് ചിരഞ്ജീവിയുടെ സഹോദരിയുടെ വേഷമായിരുന്നു. സംവിധാനം നിര്‍വഹിച്ചത് മെഹ്ര്‍ രമേഷായിരുന്നു. ചിത്രത്തിന്റെ നിര്‍മാണം എകെ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ആയിരുന്നു. ചിരഞ്ജീവിക്കും കീര്‍ത്തി സുരേഷിനും പുറമേ ചിത്രത്തില്‍ തമന്ന, സുശാന്ത്, തരുണ്‍ അറോര, സായജി, പി രവി ശങ്കര്‍, വെന്നെല കിഷോര്‍, ഭ്രഹ്‌മജി, രഘു ബാബു, തുളസി, ശ്രീമുഖി, വേണു, ഹര്‍ഷ, സത്യ, സിത്താര എന്നിവരുമുണ്ടായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് ഡൂഡ്‌ലി ആണ്. സംഗീതം മഹതി സ്വര സാഗറാണ്.