- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമ്പർ വൺ കേരളം പിണറായി സർക്കാറിന്റെ പൊള്ളയായ പരസ്യവാചകം മാത്രം! ഭരണമികവിലെ ഒന്നാം സ്ഥാനം കേരളത്തിന് നഷ്ടമായി; ബിജെപി ഭരിക്കുന്ന ഹരിയാന ഒന്നാം സ്ഥാനം നേടിയപ്പോൾ തുടർച്ചയായി ആറ് വർഷം ഒന്നാമതായിരുന്ന കേരളത്തിന്റെ സ്ഥാനം മൂന്നാമത്; രണ്ടാം പിണറായി സർക്കാറിലെ മന്ത്രിമാർ വമ്പൻ പരാജയമാകുമ്പോൾ കേരളം പിന്നോട്ട്
ബെംഗളൂരു: നമ്പർ വൺ കേരളമെന്ന പരസ്യവാചകം ഇടതു സർക്കാർ അനുഭാവികൾ സൈബറിടത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന പദമാണ്. എന്നാൽ, രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മന്ത്രിമാരുടെ പ്രവർത്തന മികവില്ലായ്മ അടക്കം സജീവമായി ചർച്ചയാകുന്നുണ്ടത്. കേരളത്തിൽ തൊടുന്നതെല്ലാം വിവാദമാകുകയും മന്ത്രിമാർ വിദേശയാത്രപോയി വെറുംകൈയോടെ തിരിച്ചു വരികയും ചെയ്യുന്നു. സർക്കാർ ഖജനാവിൽ പണമില്ലാതെ കടം കുമിഞ്ഞു കൂടിയ അവസ്ഥയിലുമാണ്.
ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും മുൻ സർക്കാറുകൾ ചെയ്തുവെച്ച പ്രവർത്തനങ്ങളുടെ ഫലമായി ഭരണമികവ് നടത്തുന്നതിൽ കേരളം ഒന്നാം സ്ഥാനത്ത് തുടരുകയാണ് കുറച്ചു കാലങ്ങളായി. എന്നാൽ, ഇപ്പോൾ പിണറായി സർക്കാർ അക്കാര്യത്തിലും കേരളത്തെ നാണം കെടുത്തി. ഭരണമികവിൽ മുൻപന്തിയിലായിരുന്ന കേരളം ഇക്കുറി ആ സ്ഥാനം കൈവിട്ടു. ഭരണമികവിൽ കേരളത്തെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളി ഹരിയാന ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. രണ്ടാമത് തമിഴ്‌നാടാണ്.
ബെംഗളൂരു ആസ്ഥാനമായ സന്നദ്ധ സംഘടന പബ്ലിക് അഫയേഴ്‌സ് സെന്ററിന്റെ (പിഎസി) പഠനറിപ്പോർട്ടിലാണ് 6 വർഷം കൈവശം വച്ച ഒന്നാം സ്ഥാനത്തുനിന്നു കേരളം പിന്നാക്കം പോയത്. ഹരിയാന 0.6948, തമിഴ്‌നാട് 0.6668, കേരളം 0.6666 എന്നിങ്ങനെയാണു പോയിന്റുകൾ. ഛത്തീസ്‌ഗഡ്, പഞ്ചാബ്, കർണാടക എന്നിവ 4, 5, 6 സ്ഥാനങ്ങൾ നേടി. അവസാന സ്ഥാനം ഝാർഖണ്ഡിന്. ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ സിക്കിമാണ് ഒന്നാം സ്ഥാനത്ത്.
2021-22ലെ പ്രകടനമാണു വിലയിരുത്തിയതെന്നും ഉൽപാദനക്ഷമത, ജീവിതനിലവാരം, ശുദ്ധജലം, ശുചിത്വം, ഗതാഗത വ്യാപാര ബന്ധങ്ങൾ എന്നിവയാണ് ഹരിയാനയെ മുന്നിലെത്തിച്ചതെന്നും പിഎസി ഡയറക്ടർ ജി.ഗുരുചരൺ പറഞ്ഞു. അതേസമയം പല കാര്യങ്ങളിലും കേരളം പിന്നോക്കം പോയിട്ടുണ്ട്. സാമ്പത്തിക നീതി നൽകുന്നതിൽ അടക്കം കേരളം പിന്നിലായി കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്‌ഗഡാണ് ഇക്കാര്യത്തിൽ ഒന്നാമതായത്. രാഷ്ട്രീയ, സാമൂഹിക നീതികളിലും കേരളം പിന്നിലാണ്. രാഷ്ട്രീയ നീതിയിൽ തമിഴ്‌നാട് ഒന്നാമതായപ്പോൾ കേരളം രണ്ടാമതായി. സാമൂഹ്യനീതിയിലും രണ്ടാം സ്ഥാനത്താണ് കേരളത്തിനുള്ളത്. പഞ്ചാബാണ് ഒന്നാം സ്ഥാനത്തുള്ളത്.
സമത്വം, വളർച്ച, സുസ്ഥിരത എന്നീ മൂന്നു മാനകങ്ങളെ അടിസ്ഥാനമാക്കിയാണ് പബ്ലിക് അഫയേർസ് സെന്റർ തയ്യാറാക്കിയിട്ടുള്ളത്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന നോൺ പ്രോഫിറ്റ് സംഘടനയാണ് പി.എ.സി. മുൻകാലങ്ങളിൽ കേരളമായിരുന്ന പലവിഭാഗങ്ങളിലും മുന്നിൽ നിന്നിരുന്നത്. പലകാര്യങ്ങളിലും കേരളം പിന്നോട്ടു പോകുന്ന സമയമാണ് ഇപ്പോഴെന്നാണ് വ്യക്തമാകുന്നത്. വിദേശ നിക്ഷേപത്തിൽ അടക്കം കേരളം പിന്നിലാണ്. തമിഴ്‌നാട്ടിൽ വ്യവസായങ്ങൾ വ്യാപകമായി എത്തുമ്പോൾ കേരളം പിന്നോട്ടു പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്.
നേരത്തെ മന്ത്രിമരുടെ പ്രവർത്തനങ്ങൾ അടക്കം വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. സിപിഎം സംസ്ഥാന സമിതിയിൽ അടക്കെ മന്ത്രിമാരുടെ വകുപ്പിനെതിരെ വിമർശങ്ങൾ ഉർന്നിരുന്നു.
മറുനാടന് ഡെസ്ക്