- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിച്ചുമോനെ! തിരുവോണം ബമ്പര്‍ നറുക്കെടുത്തു; ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്; 25 കോടി രൂപ ലഭിച്ചത് TH577825 എന്ന നമ്പറിലുള്ള ടിക്കറ്റിന്; ആ ഭാഗ്യശാലിയെ കാത്ത് കേരളം; ഓണം ബമ്പര്‍ ഫലം അറിയാന്‍ ചെയ്യേണ്ടത്
തിരുവനന്തപുരം: ഭാഗ്യാന്വേഷികളുടെ നീണ്ട കാത്തിരിപ്പിന് വിരാമം. കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍ നറുക്കെടുത്തു. 25 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത് TH577825 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നതെന്നാണ് വിവരം. ധനമന്ത്രി കെ.എന്‍.ബാലഗോപാലാണ് നറുക്കെടുത്തത്.
BR 105 എന്ന സീരീയല്‍ നമ്പറാണ് നറുക്കെടുത്തിരിക്കുന്നത്. 25 കോടി രൂപയുടെ ഒന്നാം സമ്മാനം TH 577825 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. ആരാകും 25 കോടിയുടെ ഭാഗ്യശാലി എന്നറിയാന്‍ കാത്തിരിക്കുകയാണ് കേരളം. മുന്‍ വര്‍ഷങ്ങളെ പോലെ ഭാഗ്യശാലി രംഗത്ത് വരാനും വരാതിരിക്കാനും സാധ്യതയേറെയാണ്. തിരുവനന്തപുരം ജില്ലയിലെ തങ്കരാജന്‍ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാംസമ്മാനം : TK 459300, TD 786709, TC 736078, TL 214600, TC 760274, TL 669675, TG 176733
ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനാര്‍ഹന് ലഭിക്കുക. രണ്ടാം സമ്മാനമായി ഒരുകോടി വീതം 20 പേര്‍ക്കും ലഭിക്കും. മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും ലഭിക്കും. 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ ബമ്പറിന്റേതായി അച്ചടിച്ചത്. ഇതില്‍ നാശ നഷ്ടം സംഭവിച്ച ഒരു ടിക്കറ്റ് ഒഴികെ ബാക്കി എല്ലാ ടിക്കറ്റും വിറ്റഴിഞ്ഞിട്ടുണ്ട്.
പാലക്കാടായിരുന്നു ഏറ്റവും കൂടുതല്‍ വില്പന. 14,07,100 ടിക്കറ്റുകള്‍ അവിടെ വിറ്റു. 9,37,400 ടിക്കറ്റുകള്‍ വിറ്റ തൃശ്ശൂര്‍ ജില്ലയാണ് രണ്ടാമത്. മൂന്നാംസ്ഥാനം തിരുവനന്തപുരത്തിനാണ്. 8,75,900 ടിക്കറ്റുകള്‍ വിറ്റു. പൂജാ ബമ്പര്‍ ടിക്കറ്റിന്റെ പ്രകാശനവും ഓണം ബമ്പര്‍ നറുക്കെടുപ്പിനൊപ്പം നടന്നു. മുന്നൂറു രൂപ വിലയുള്ള പൂജാ ബമ്പര്‍ ഭാഗ്യക്കുറിക്ക് അഞ്ച് പരമ്പരകളാണുള്ളത്. ഒന്നാം സമ്മാനം 12 കോടി രൂപയാണ്.
എങ്ങനെ ലോട്ടറി ഫലം അറിയാം
സ്റ്റെപ്പ് 1: നിങ്ങളുടെ മൊബൈലിലോ കമ്പ്യൂട്ടറിലോ ഏതെങ്കിലും വെബ് ബ്രൗസറില്‍ പ്രവേശിക്കുക.
സ്റ്റെപ്പ് 2: ബ്രൗസറിലെ സെര്‍ച്ച് ബാറില്‍ https://www.keralalotteries.com എന്ന് സെര്‍ച്ച് ചെയ്യുക.
സ്റ്റെപ്പ് 3: ആദ്യം കാണുന്ന 'കേരള സ്റ്റേറ്റ് ലോട്ടറീസ്' എന്ന സര്‍ക്കാര്‍ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
സ്റ്റെപ്പ് 4: അപ്പോള്‍ ലഭിക്കുന്ന പേജിന്റെ മുകളില്‍ നല്‍കിയിരിക്കുന്ന 'റിസള്‍ട്ട് വ്യൂ' എന്ന ബട്ടണോ അല്ലെങ്കില്‍ താഴെ കാണുന്ന 'ലോട്ടറി റിസള്‍ട്‌സ്' എന്ന ബട്ടണോ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 5: അതിനു ശേഷം ലഭിക്കുന്ന പേജില്‍ - ലോട്ടറിയുടെ പേര്, നറുക്കെടുപ്പ് നമ്പര്‍, നറുക്കെടുപ്പ് തിയതി എന്നിവ അടങ്ങിയ ഒരു പട്ടിക കാണാന്‍ സാധിക്കും. അതില്‍ നിങ്ങള്‍ക്ക് ഫലമറിയേണ്ട ടിക്കറ്റ് തിരഞ്ഞെടുത്ത് അതിന്റെ സമീപത്ത് കാണുന്ന 'വ്യൂ'വില്‍ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 6: അപ്പോള്‍ നിങ്ങള്‍ക്ക് ഒരു പിഡിഎഫ് ലഭ്യമാകും. അതില്‍ ഒന്നാം സമ്മാനം മുതല്‍ അവസാന സമ്മാനം വരെ ലഭിച്ച ലോട്ടറി ടിക്കറ്റിന്റെ നമ്പറുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. ആദ്യ മൂന്ന് സ്ഥാനങ്ങളിലെ ടിക്കറ്റ് നമ്പറുകള്‍ കോഡും സ്ഥലവും ഉള്‍പ്പെടെ പൂര്‍ണരൂപത്തിലും നല്‍കിയിരിക്കുക. നാലാം സമ്മാനം മുതലുള്ള ടിക്കറ്റുകളുടെ ആദ്യ നാല് അക്കങ്ങളുമായിരിക്കും സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുക.
സ്റ്റെപ്പ് 7: ലോട്ടറി വകുപ്പിന്റെ https://statelottery.kerala.gov.in, https://statelottery.kerala.gov.in/index.php/lottery-result-view എന്നീ ഒഫീഷ്യല്‍ വെബ്‌സൈറ്റ് വഴിയും ഫലം തത്സമയം അറിയാനാകും.