- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈത്ര ആലപ്പുഴ എസ്‌പി; അങ്കിത് അശോക് തൃശൂരിലേക്ക്; പുതിയതായി ഐ പി എസ് ലഭിച്ച ആർ മഹേഷിനെ കണ്ണൂർ റൂറലിലേക്കും അജിത് കുമാറിനെ കണ്ണൂർ സിറ്റിയിലേക്കും എംഎൽ സുനിലിനെ കൊട്ടാരക്കര റൂറൽ എസ് പിയായും നിയമിച്ചു; പ്രശാന്തൻ കാണിക്ക് റാപ്പിഡ് ഫോഴ്‌സ് ചുമതല; പൊലീസിൽ എസ് പി തലത്തിൽ അഴിച്ചുപണി
തിരുവനന്തപുരം: പൊലീസിൽ വീണ്ടും സമ്പൂർണ്ണ അഴിച്ചു പണി. പുതിയതായി ഐ.പി.എസ് ലഭിച്ച എസ്‌പിമാർക്ക് നിയമനം നൽകിയും ആലപ്പുഴ, കണ്ണൂർ സിറ്റി, തൃശൂർ, കണ്ണൂർ റൂറൽ, കൊട്ടാരക്കര റൂറൽ എന്നിവിടങ്ങളിൽ പുതിയ എസ്‌പിമാരെ നിയമിച്ചും സർക്കാർ ഉത്തരവിറക്കി.
അവധി കഴിഞ്ഞ് മടങ്ങിയെത്തിയ ചൈത്ര തെരേസജോൺ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയാകും. മുമ്പ് സ്വാധീനങ്ങൾക്ക് വഴങ്ങാതെ പല അന്വേഷണവും നടത്തിയ ഉദ്യോഗസ്ഥയാണ് ചൈത്ര. കെ.എ.പി-2 ബറ്റാലിയൻ മേധാവി അങ്കിത് അശോകനെ തൃശൂർ കമ്മിഷണറാക്കി. പുതിയതായി ഐ.പി.എസ് ലഭിച്ച ആർ. മഹേഷിനെ കണ്ണൂർ റൂറലിലേക്കും തിരുവനന്തപുരം ഡി.സി.പി: അജിത് കുമാറിനെ കണ്ണൂർ സിറ്റിയിലേക്കും കോഴിക്കോട് സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌പി: എം.എൽ.സുനിലിനെ കൊട്ടാരക്കര റൂറൽ എസ് പിയായും നിയമിച്ചു.
മറ്റ് നിയമനങ്ങൾ ചുവടെ: പേരിനോടപ്പമുള്ള സ്ഥലത്തേക്കാണ് മാറ്റം
ജെ. ഹിമേന്ദ്രനാഥ് - (വിജിലൻസ് ഓഫീസർ, വൈദ്യുതി ബോർഡ്), ജി.ജയദേവ് - (തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് എറണാകുളം), ആർ. ഇളങ്കോ - (എം.ഡി, പൊലീസ് ഹൗസിങ് കോർപ്പറേഷൻ), കെ.ബി.രവി - (വിജിലൻസ് , തിരുവനന്തപുരം), പി.ബി.രാജീവ് - (വനിതാ കമ്മിഷൻ ),
പുതിയതായി ഐ.പി.എസ് ലഭിച്ചകെ.എസ്.ഗോപകുമാർ - (റെയിൽവെസ്, പി.ബിജോയി - (വിജിലൻസ്, എറണാകുളം), ആർ.സുനീഷ് കുമാർ- ( പൊലീസ് അക്കാദമി ), പ്രശാന്തൻ കാണി- ( റാപ്പിഡ് ഫോഴ്‌സ് ), സാബു മാത്യു - ( വിജിലൻസ്, എറണാകുളം), കെ.എസ്. സുദർശൻ- (ക്രൈംബ്രാഞ്ച് , ആലപ്പുഴ), ഷാജി സുഗുണൻ - (സാങ്കേതിക വിഭാഗം), കെ.വി.വിജയൻ - ക്രൈംബ്രാഞ്ച്, തിരുവനന്തപുരം) , എൻ. അബ്ദുൾ റഷീദ് - ( വനിതാ ബറ്റാലിയൻ ), വി എസ്. അജി- ( എ.ഐ.ജി) , ആർ. ജയശങ്കർ - ( വിജിലൻസ്, തിരുവനന്തപുരം), വി എം.സന്ദീപ് - ( കെ.എ.പി-2 ), വി.സുനിൽ കുമാർ- (ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), കെ.കെ. അജി- (ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എ.എസ്. രാജു- (എ.ഐ.ജി, വനിതാ സെൽ ), കെ.എൽ. ജോൺ കുട്ടി- (ക്രൈം ബ്രാഞ്ച്, കോട്ടയം), എൻ. രാജേഷ് - ( ആഭ്യന്തര സുരക്ഷാ വിഭാഗം, തിരുവനന്തപുരം) , കെ.ഇ. ബൈജു - ( ഭരണ വിഭാഗം സ്‌പെഷ്യൽ ബ്രാഞ്ച്).
മറുനാടന് മലയാളി ബ്യൂറോ