- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിജിറ്റൽ ന്യൂസ് മീഡിയ പ്രവർത്തകരേയും സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർമാരേയും വ്ളോഗർമാരേയും അവതാരകരേയും ഡിജിറ്റൽ പരസ്യ പ്രചാരകരേയും സോഷ്യൽ മീഡിയ മാനേജർമാരേയും സംഘടിപ്പിക്കാൻ സിപിഐ; രാജ്യത്തു ആദ്യമായി നവമാധ്യമങ്ങളെ അടിസ്ഥാനമാക്കി തൊഴിൽ സംഘടന; കേരള നവമാധ്യമ യൂണിയനുമായി കാനവും രാജേന്ദ്രനും എത്തുമ്പോൾ
തിരുവനന്തപുരം: രാജ്യത്തു ആദ്യമായി നവമാധ്യമങ്ങളെ അടിസ്ഥാനമാക്കി തൊഴിൽ സംഘടന. എഐടിയുസിയുടെ നേതൃത്വത്തിലാണ് യൂണിയൻ എത്തുന്നത്. സാമൂഹിക-നവമാധ്യമ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കായാണ് സിപിഐ.യുടെ നേതൃത്വത്തിൽ ട്രേഡ് യൂണിയൻ രൂപവത്കരിച്ചത്. കേരള നവമാധ്യമ യൂണിയൻ എന്ന പേരിൽ എ.ഐ.ടി.യു.സി.യുടെ ഭാഗമായിട്ടാണ് പുതിയ തൊഴിൽസംഘടനയ്ക്ക് രൂപം നൽകിയിട്ടുള്ളത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിർദ്ദേശ പ്രകാരമാണ് ഇത്.
സിപിഐ. ദേശീയ കൗൺസിൽ അംഗവും എ.ഐ.ടി.യു.സി. സംസ്ഥാന ജനറൽസെക്രട്ടറിയുമായ കെ.പി. രാജേന്ദ്രനാണ് ചുമതല. ഡിജിറ്റൽ ന്യൂസ് മീഡിയ പ്രവർത്തകർ, സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർമാർ, വ്ളോഗർമാർ, അവതാരകർ, ഡിജിറ്റൽ പരസ്യ പ്രചാരകർ, സോഷ്യൽ മീഡിയ മാനേജർമാർ എന്നിവരെയെല്ലാം അംഗങ്ങളാക്കാനാണ് തീരുമാനം. രാഷ്ടീയത്തിന് അതീതമായി അംഗത്വം നൽകും. ഫലത്തിൽ നവമാധ്യമങ്ങളിൽ സിപിഐയ്ക്ക് ഇടപെടൽ നടത്താനുള്ള അവസരം കൂടിയാണ് ഇത്. എല്ലാ നവമാധ്യമ സ്ഥാപനങ്ങളിലും സിപിഐ പ്രതിനിധികളെ ഉണ്ടാക്കിയെടുക്കാനാണ് നീക്കം.
സിപിഐ. സംസ്ഥാന കമ്മിറ്റി അംഗമായ മീനാങ്കൽ കുമാറിനെ യൂണിയന്റെ സംസ്ഥാന പ്രസിഡന്റായും നവമാധ്യമ പ്രവർത്തകനും സിനിമ പി.ആർ.ഒ.യുമായ എ.എസ്. പ്രകാശിനെ ജനറൽ സെക്രട്ടറിയായും നിശ്ചയിച്ചിട്ടുണ്ട്. സാമൂഹിക-നവമാധ്യമമേഖലയിൽ ജോലി ചെയ്യുന്നവരുടെ പ്രശ്നങ്ങൾ പുതിയ കാലഘട്ടത്തിൽ ഉയർന്നുവന്ന ഏറെ സങ്കീർണമായ ഒന്നാണ്. പരമ്പരാഗത തൊഴിൽ പ്രശ്നങ്ങളല്ല ഇവയൊന്നെന്നും എഐടിയുസി തിരിച്ചറിയുന്നു. അതുകൊണ്ടാണ് തൊഴിലാളി സംഘടനയെന്നും കെപി രാജേന്ദ്രൻ വിശദീകരിക്കുന്നു.
നേരത്തെ സിപിഎം നവമാധ്യമ ശിൽപാശ നടത്തി. നവമാധ്യമ മേഖലയിൽ ഇടപെടലിന് ശ്രമിച്ചിരുന്നു. ഇതിന്റെ സാധ്യതകൾ മനസ്സിലാക്കിയത് സിപിഐയായിരുന്നു. അങ്ങനെയാണ് പുതിയ ട്രേഡ് യൂണിയനിലേക്ക് കാര്യങ്ങളും ചിന്തകളും എത്തിയത്. നവമാധ്യമ മേഖലയിലെ തൊഴിലാളികളെ ആകെ സംഘടിപ്പിക്കുകയാണ് സിപിഐയുടെ ലക്ഷ്യം. യുവാക്കളാണ് ഈ മേഖലയിൽ പണിയെടുക്കുന്നത്. അവരെ സിപിഐയിലേക്ക് അടുപ്പിക്കുക എന്നതും ഈ യൂണിയന്റെ ലക്ഷ്യമാണ്.
കേരള നവമാധ്യമ യൂണിയൻ (കെ.എൻ.എം.യു ) സംസ്ഥാന കൺവെൻഷൻ എ.ഐ.ടി.യു.സി തിരുവനന്തപും ജില്ലാ സെക്രട്ടറിയും സിപിഐ സംസ്ഥാന കമ്മിറ്റി അംഗവുമായ മീനാങ്കൽ കുമാർ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു. എ.ഐ.ടി.യുസി ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട് അദ്ധ്യക്ഷനായിരുന്നു. എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം പി.എസ് നായ്ഡു , ജില്ല ജോയിന്റ് സെക്രട്ടറി മതിലകം സുനിൽ , നവമാധ്യമ പ്രവർത്തകരായ ഡി രതികുമാർ , പി. മുരളിമോഹൻ , ഷീജ , എ.എസ് പ്രകാശ് എന്നിവർ സംസാരിച്ചു.
മറുനാടന് മലയാളി ബ്യൂറോ