- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളത്തിന്റെ മനോഹര ദൃശ്യങ്ങളുമായി ഡബിൾ ഡെക്കർ ബസ്സുകൾ ലണ്ടൻ തെരുവിൽ
ലണ്ടൻ: മഹാകവി പാലാ നാരായണൻ നായർ പണ്ട് പാടിയതു പോലെ പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും മാത്രമല്ല, ഏഴു കടലുകൾ കടന്നും വളരുകയാണ് കൊച്ചു കേരളം. ദൈവത്തിന്റെ സ്വന്തം നാടിന് ദൈവം അനുഗ്രഹിച്ച് നൽകിയ പ്രകൃതി സൗന്ദര്യം വേണ്ട വിധത്തിൽ പ്രദർശിപ്പിക്കാൻ കേരള ടൂറിസം വകുപ്പിനായപ്പോൾ ഇന്ന് ലോകമാകെ വൈറലാവുകയാണ് അത്.
ലണ്ടൻ തെരുവുകളിലെ ചെറുകല്ലുകൾ പാകിയ ഫുട്ട്പാത്തിലൂടെ നടക്കാന ഇറങ്ങിയ നഗരവാസികൾ ആദ്യമൊന്നമ്പരന്നു. സാധാരണയായി ചുവന്ന നിറം പൊതിഞ്ഞെത്തുന്ന ലോക്കൽ ബസ്സുകളിൽ അതിമനോഹരമായ ദൃശ്യങ്ങളുടെ പോസ്റ്ററുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. പോസ്റ്ററുകളുടെ അടിയിലായി ഒരു എഴുത്തും, 'ഗോഡ്‌സ് ഓൺ കൺട്രി' അത്ഭുതം കൂറിയ ഇന്ത്യൻ കുടിയേറ്റക്കാർ ആദരവോടെ നിന്നപ്പോൾ, അവരിൽ നിന്നും, അത് ഏത് സ്ഥലത്തിന്റെ ചിത്രമാണെന്ന് വിദേശികൾ ചോദിച്ചു മനസ്സിലാക്കുന്നുണ്ടായിരുന്നു.
കേരളത്തിന്റെ ശക്തിയും സമ്പത്തുമായ പ്രകൃതി സൗന്ദര്യം ലോക ജനതയുടെ മനസ്സിലേക്ക് എത്തിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായിട്ടായിരുന്നു തികച്ചും വ്യത്യസ്തമായ ആ പ്രചാരണം. ലണ്ടനിൽ ഓടുന്ന ഡബിൾ ഡെക്കർ ബസ്സുകളിൽ കേരളത്തിന്റെ മനോഹാര ദൃശ്യങ്ങൾ പതിച്ചു കൊണ്ടായിരുന്നു കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആ ശ്രമം. മാത്രമല്ല, കേരളത്തിന്റെ ഭൂമിശാസ്ത്രവും സംസ്‌കാരവും പ്രതിഫലിപ്പിക്കുന്ന ഒരു ഹാഷ് ടാഗും ബസ്സിൽ നൽകിയിട്ടുണ്ട്, ട്രാവൽ ഫോർ ഗോഡ്.
ഈ ബസ്സുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. പ്രധാനമായും ആലപ്പുഴയുടെയും കുട്ടനാടിന്റെയും ദൃശ്യങ്ങളാണ് കാണാൻ ആവുക എങ്കിലും കേരളത്തിനു മൊത്തം അത് പ്രയോജനകരമാകും എന്നതിൽ സംശയമില്ല. പരമ്പരാഗത പരസ്യ പ്രചാരണ രീതിയിൽ നിന്നും വിട്ടുള്ള ഈ പ്രചാരണ രീതി ധാരാളം പേരിൽ നിന്ന്, പ്രത്യേകിച്ചും വിദേശ മലയാളികളിൽ നിന്നും ഏറെ അഭിനന്ദനങ്ങൾ നേടിയെടുക്കുന്നുണ്ട്.
കേരള സരക്കാരിന്റെ പ്രയത്‌നം അഭിനന്ദനം അർഹിക്കുമ്പോൾ തന്നെ അതിന് ഒരു ബോണസ്സ് എന്നപോലെ ഈ ബസ്സുകളുടെ ഒരു വീഡിയോ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലാവുകയാണ്. റിയാൻ. അംബാട്ടു, മനതൂർ എന്ന അക്കൗണ്ടിൽ നിന്നുള്ള വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ഈ ബസ്സുകളുടെ ഒരു വശത്തുകൂടി നടന്ന് ഒരു മലയാളം ഗാനാം ഉച്ചത്തിൽ ആലപിച്ചുകൊണ്ടാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. ഇതിനോടകം 5 ലക്ഷത്തോളം പേർ ലൈക്ക് ചെയ്ത ഈ വീഡിയോയിൽ നിരവധി പ്രോത്സാഹനജനകമായ കമന്റുകളും വന്നിട്ടുണ്ട്.