തിരുവനന്തപുരം: കേരള സര്‍വകലാശാല തിരഞ്ഞെടുപ്പില്‍ രണ്ട് പക്ഷം തമ്മിലടിച്ചിട്ടും ഒരു കൂട്ടാര്‍ക്കെതിരെ മാത്രം കേസെടുത്ത് പോലീസ്. കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരെയാണ് സര്‍വകലാശാല ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തത്. കെഎസ് യു അടികൊണ്ടത് ജീവനക്കാര്‍ കണ്ടില്ല. എസ്എഫ്ഐ തല്ലിയതും ജീവനക്കാര്‍ക്ക് ഓര്‍മ്മയില്ല. സംഘര്‍ഷത്തില്‍ രണ്ട് കൂട്ടരും ഉണ്ടായിട്ടും കെഎസ് യുവിനെതിരെ മാത്രം പരാതി നല്‍കിയത് കേരള യൂണിവേഴ്സിറ്റയുടെ ഇരട്ട നീതിയാണ് കാണിക്കുന്നത്.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ ആക്രമിച്ചതിനാണ് കേസെടുത്തത്. കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്. സംഘര്‍ഷത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടില്ല. തിരഞ്ഞെടുപ്പ് തടഞ്ഞതിന് രജിസ്ട്രാര്‍ ഇന്ന് പരാതി നല്‍കും. സംഘര്‍ഷത്തിന് പിന്നാലെ പോലീസ് അറസ്റ്റ് ചെയ്തവരെ രക്ഷപെടുത്താന്‍ സഹായിച്ചതിനും കേസുണ്ട്. രാഹുല്‍ മാങ്കൂട്ടത്തലിന്റെ നേതൃത്വത്തിലാണ് പ്രതികളെ രക്ഷിച്ചതെന്ന് പോലീസ് പറയുന്നു. എന്നാല്‍ എസ്എഫ്ഐയില്‍ നിന്ന് ആരുടെ പേരും പ്രതി ചേര്‍ത്തിട്ടില്ല.

വേട്ടെണ്ണലിനെ ചൊല്ലയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് വേട്ടെണ്ണല്‍ നിര്‍ത്തിവെക്കുകയും ഇലക്ഷന്‍ റദ്ദാക്കുകയും ചെയ്തന്നെ് സര്‍വകലാശാല അറിയിച്ചു. രണ്ട് സെനറ്റ് സീറ്റുകളും രണ്ട് വീതം എക്സിക്യൂട്ടിവ്-സ്റ്റുഡന്റ് കൗണ്‍സില്‍ സീറ്റുകളിലും കെഎസ് യു വിജയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് എസ്എഫ്ഐ അക്രമണം അഴിച്ചുവിട്ടെന്നാണ് കെഎസ് യുവിന്റെ ആരോപണം. എന്നാല്‍ വേട്ടെണ്ണില്‍ ചില അപാകതകള്‍ ഉണ്ടെന്ന് എസ്എഫഎഐ ആരോപിച്ചു.

സംശയമുള്ള സീറ്റുകളില്‍ റീകൗണ്ടിങ് നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അത് തര്‍ക്കത്തിലേക്കും പിന്നീട് സംഘര്‍ഷത്തിലേക്കും മാറിയെന്ന് എസ്എഫ്ഐ ആരോപിച്ചിരുന്നു. കെഎസ് യു ബാലറ്റ് തട്ടിയെടുത്തെന്നും വോട്ടെടുപ്പ് നിര്‍ത്തിവെക്കാനാണ് അക്രമം നടത്തിയതെന്നും എസ്എഫ്ഐ ആരോപിച്ചു.