തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ പ്രതിസന്ധി തുടരുന്നു. രജിസ്ട്രാറെ തള്ളി വിസി നിലപാട് തുടരുന്നതാണ് ഇതിന് കാരണം. ഓഫീസില്‍ കയറരുതെന്ന് രജസ്ട്രാറോഠ് വിസി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അസാധാരണ സ്ഥിതിയിലേക്കാണ് ഇത് സര്‍വ്വകലാശാലയെ എത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ക്കുള്ള ഫയലുകള്‍ നേരിട്ട് അയയ്ക്കാന്‍ ജോയിന്റ് രജിട്രാര്‍മാര്‍ക്ക് വിസി നിര്‍ദേശം നല്കി. ബിരുദ വിദ്യാര്‍ഥിയുടെ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട അടിയന്തര സ്വഭാവം ചൂണ്ടിക്കാട്ടിയുള്ള ഫയല്‍ അക്കാഡമി വിഭാഗത്തില്‍നിന്ന് രജിസ്ട്രാര്‍ വഴി വിസി യുടെ അംഗീകാരത്തിനായി അയച്ചത് ഇന്നലെ വിസി മടക്കി അയച്ചു. തുടര്‍ന്ന് ജോയിന്റ് രജിസ്ട്രാര്‍മാരോട് നേരിട്ട് വിസിക്ക് ഫയല്‍ അയക്കാന്‍ നിര്‍ദേശിച്ചു. അതിന്‍ പ്രകാരം വിസി സര്‍ട്ടിഫിക്കറ്റിന് അംഗീകാരം നല്‍കി. രജിസട്രാറെ ഗവര്‍ണര്‍ സസ്‌പെന്റ് ചെയ്യുമെന്നും സൂചനയുണ്ട്. രജിസ്റ്റാറെ തിരിച്ചെടുത്ത നടപടി നിയമ വിരുദ്ധമാണെന്ന വിസിയുടെ ശുപാര്‍ശ ഗവര്‍ണ്ണറുടെ മുമ്പിലുണ്ട്. ഇതില്‍ താമസിയാതെ തീരുമാനം വരും.

രജിസ്ട്രാറെ വൈസ് ചാന്‍സലര്‍ സസ്‌പെന്‍ഡ് ചെയ്ത് നടപടി സിന്‍ഡിക്കറ്റ് അംഗങ്ങള്‍ യോഗം ചേര്‍ന്ന് തള്ളിക്കളഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് രജിസ്ട്രാര്‍ ഓഫീസില്‍ ഹാജരായ ഡോ. അനില്‍കുമാര്‍ ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിനെ വിസി എതിര്‍ത്തിരുന്നു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രജിസ്ട്രാര്‍ അയക്കുന്ന ഒരു ഫയലും അംഗീകരിക്കേണ്ടതില്ലെന്നാണ് വിസി യുടെ നിര്‍ദേശം. വരും ദിവസങ്ങളില്‍ ഇതു കൂടുതല്‍ ഭരണ പ്രതിസന്ധിക്ക് ഇടയാക്കും. അതിനിടെ കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ്. അനില്‍കുമാറിന് താത്കാലിക വിസി സിസ തോമസ് മറ്റൊരു നോട്ടീസ് നല്‍കി. കെ എസ്. അനില്‍കുമാര്‍ സര്‍വകലാശാലയില്‍ കയറരുതെന്നാണ് നോട്ടീസ്. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിട്ടില്ലെന്ന് നോട്ടീസില്‍ പറയുന്നു. രജിസ്ട്രാറുടെ ഓഫീസ് ഉപയോഗിച്ചാല്‍ അച്ചടക്ക നടപടി എടുക്കുമെന്ന് നോട്ടീസില്‍ മുന്നറിയിപ്പ നല്‍കി. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ച പശ്ചാത്തലത്തില്‍ വി സിയുടെ വിലക്ക് കണക്കാക്കേണ്ടതില്ലെന്നാണ് രജിസ്ട്രാറുടെയും ,സിന്‍ഡിക്കേറ്റിന്റെയും തീരുമാനം. അതേസമയം വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടും ഗവര്‍ണര്‍ വിഷയത്തില്‍ ഇടപെട്ട് നടപടികളിലേക്ക് കടന്നിട്ടില്ല. സിന്‍ഡിക്കേറ്റും, സര്‍ക്കാരും നിലപാട് കടിപ്പിച്ചതോടെയാണ് രാജ്ഭവന്‍ തീരുമാനം വൈകുന്നത്.

അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ ഗവര്‍ണര്‍ അസാധുവാക്കുമെന്നും ഉറപ്പാണ്. സിന്‍ഡിക്കേറ്റ് തീരുമാനം നിയമവിരുദ്ധമാണെന്ന് കാണിച്ച് താല്‍ക്കാലിക വൈസ് ചാന്‍സിലര്‍ സിസ തോമസ്, ചാന്‍സിലര്‍ ആയ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതോടെ രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ വീണ്ടും സസ്‌പെന്‍ഷനിലാകും. നേരത്തെ രജിസ്ട്രാറുടെ പകരം ചുമതല നല്‍കിയിരുന്ന സീനിയര്‍ ജോയിന്റ് രജിസ്ട്രാര്‍ പി ഹരികുമാറിനെതിരെ വൈസ് ചാന്‍സിലറും നടപടിയെടുക്കം. വിസിയുടെ അസാന്നിധ്യത്തില്‍ സിന്‍ഡിക്കേറ്റ് യോഗത്തില്‍ പങ്കെടുത്തതിനാണ് ഇത്. കഴിഞ്ഞദിവസം രജിസ്ട്രാറുടെ ചുമതല നല്‍കിയിരുന്ന പ്ലാനിങ് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗം ഡയറക്ടര്‍ മിനി കാപ്പനാകും രജിസ്ട്രാറുടെ ചുമതല ലഭിക്കുക. ഇന്ന് മുതല്‍ മോഹനന്‍ കുന്നുമ്മലിനാണ് കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറുടെ ചുമതല. വിദേശത്ത് നിന്നും മോഹന്‍ കുന്നുമ്മല്‍ എത്തിയിട്ടുണ്ട്. സിസ തോമസിന്റെ ചുമതലകള്‍ ഇന്നലെ അവസാനിച്ചിരുന്നു.

വിദേശ പര്യടനത്തിലായിരുന്ന വി.ഡി മോഹന്‍ കുന്നുമ്മല്‍ സര്‍വകലാശാലയില്‍ തിരിച്ചെത്തിയതോടെ പ്രതിഷേധം കുറച്ചുകൂടി കടുക്കും. എസ്എഫ്‌ഐക്ക് പുറമേ ഡിവൈഎഫ്‌ഐയും സര്‍വകലാശാലയിലേക്ക് പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.