- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വിസി ഇന്‍ ചാര്‍ജ് പിരിച്ചുവിട്ട സിന്‍ഡിക്കേറ്റ് യോഗത്തില്‍ തുടര്‍ന്നും ജോ രജിസ്ട്രാര്‍ പങ്കെടുത്തത് ചട്ടവിരുദ്ധം;ആ യോഗത്തിന്റ മിനുട്‌സ് അംഗീകരിച്ചത് വീഴ്ച; കേരള സര്‍വകലാശാലയില്‍ നാടകീയ നീക്കങ്ങള്‍ തുടരുന്നു;െ ജോയിന്റ് രജിസ്ട്രാര്‍ ഹരികുമാറിനെതിരെയും നടപടിക്ക് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്; 'കേരള യുദ്ധം' പുതിയ തലത്തില്‍
തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാര്‍ വീണ്ടും ചുമതലയേറ്റതില്‍ വൈസ് ചാന്‍സലര്‍ക്ക് അതൃപ്തി. ജോയിന്റ് രജിസ്ട്രാരോട് വിസിയുടെ ചുമതലയുള്ള സിസ തോമസ് റിപ്പോര്‍ട്ട് തേടി. ജോയിന്റെ രജിസ്ട്രാര്‍ക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്. കേരളാ സര്‍വ്വകലാശാല വിഷയം ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഇതിനിടെയാണ് ഈ സംഭവ വികാസങ്ങളെല്ലാം.
തിങ്കളാഴ്ച രാവിലെ ഒമ്പതിനു മുന്‍പ് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. രജിസ്ട്രാരെ സസ്‌പെന്‍ഡ് ചെയ്ത വിസിയുടെ നടപടി ഞായറാഴ്ച ചേര്‍ന്ന പ്രത്യേക സിന്‍ഡിക്കറ്റ് യോഗം റദ്ദ് ചെയ്തിരുന്നു. വിസിയുടെ ചുമതല വഹിക്കുന്ന സിസ തോമസിന്റെ വിയോജനക്കുറിപ്പ് മറികടന്നാണ് സിന്‍ഡിക്കറ്റ് യോഗത്തിലെ തീരുമാനം. ഈ യോഗത്തിലും ജോയിന്റ് രജിസ്ട്രാര്‍ മുഴുവന്‍ സമയവും പങ്കെടുത്തു. വിസി യോഗം പിരിച്ചു വിട്ടിട്ടും ജോയിന്റ് രജിസ്ട്രാര്‍ പങ്കെടുത്തത് ഗുരുതര ചട്ടലംഘനമായും വിലയിരുത്തുന്നു. ജോയിന്റെ രജിസ്ട്രാര്‍ വരെയുള്ളവരെ വിസിയ്ക്ക് പിരിച്ചിവിടാം എന്നാണ് ഇടത് വാദം. എന്നാല്‍ രജിസ്ട്രാറെ പിരിച്ചു വിടാന്‍ സിന്‍ഡിക്കേറ്റിനേ അനുമതിയുള്ളൂവെന്നും പറയുന്നു. അതുകൊണ്ട് തന്നെ ജോയിന്റ് രജിസ്ട്രാര്‍ക്കെതിരെ വിസിയ്ക്ക് നടപടി എടുക്കാം.
കേരള സര്‍വകലാശാലയില്‍ നാടകീയ നീക്കങ്ങള്‍ തുടരുന്നുവെന്നതാണ് വസ്തുത. ജോയിന്റ് രജിസ്ട്രാര്‍ ഹരികുമാറിനെതിരെയും നടപടിക്ക് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. വിസി ഇന്‍ ചാര്‍ജ് സിസ തോമസ് പിരിച്ചുവിട്ട സിന്‍ഡിക്കേറ്റ് യോഗത്തില്‍ തുടര്‍ന്നും ജോ. രജിസ്ട്രാര്‍ പങ്കെടുത്തത് ചട്ടവിരുദ്ധമാണ്. പിരിച്ചു വിട്ട ശേഷവും സിന്ഡിക്കേറ്റ് യോഗത്തില്‍ തുടര്‍ന്ന ജോയിന്റ് രജിസ്ട്രാര്‍ ചട്ട വിരുദ്ധമായി ചേര്‍ന്ന യോഗത്തിന്റ മിനുട്‌സ് അംഗീകരിച്ചതും വീഴ്ചയാണെന്നാണ് വിസി കണ്ടെത്തല്‍. ഇന്ന് 9 മണിക്കുള്ളില്‍ മറുപടി നല്‍കാനാണ് ജോയിന്‍ രജിസ്ട്രാര്‍ക്ക് വിസി നല്‍കിയ നിര്‍ദ്ദേശം. കേരള സര്‍വകലാശാലയില്‍, സിന്‍ഡിക്കേറ്റ് തീരുമാനത്തിന് പിന്നാലെ വീണ്ടും ചുമതലയേറ്റ രജിസ്ട്രാര്‍ കെ.എസ്.അനില്‍ കുമാറിന്റെ നടപടിയില്‍ വിസി അതൃപ്തിയിലാണ്.
രജിസ്ട്രാറെ നിയമിക്കുന്നതിനും നടപടികളെടുക്കുന്നതിനും സിന്‍ഡിക്കറ്റിനാണ് ചുമതലയെന്നും വിസിയുടേത് ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയുള്ള തീരുമാനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇടതിന് ഭൂരിപക്ഷമുള്ള സിന്‍ഡിക്കേറ്റ് സസ്‌പെന്‍ഷന്‍ റദ്ദ് ചെയ്തത്. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ നടപടി നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസ് കോടതി ഇന്ന് പരിഗണിക്കും. ഈ ഹര്‍ജി നല്‍കിയത് രജിസ്ട്രാറാണ്. അതുകൊണ്ട് തന്നെ ഈ ഹര്‍ജി പിന്‍വലിക്കാനുള്ള രജിസ്ട്രാറുടെ തീരുമാനം കോടതി അംഗീകരിക്കുമെന്നാണ് ഇടതുപക്ഷ പ്രതീക്ഷ.
കേരളാ യൂണിവേഴ്‌സിറ്റി റജിസ്ട്രാരെ സസ്‌പെന്‍ഡ് ചെയ്ത വിസിയുടെ നടപടി ചേര്‍ന്ന പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം റദ്ദ് ചെയ്തിരുന്നു. വിസിയുടെ ചുമതല വഹിക്കുന്ന സിസ തോമസിന്റെ വിയോജനക്കുറിപ്പ് മറികടന്നാണ് സിന്‍ഡിക്കേറ്റ് യോഗത്തിലെ തീരുമാനം. റജിസ്ട്രാറെ നിയമിക്കുന്നതിനും നടപടികളെടുക്കുന്നതിനും സിന്‍ഡിക്കേറ്റിനാണ് ചുമതലയെന്നും വിസിയുടേത് ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയുള്ള തീരുമാനമാണെന്നും ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍ റദ്ദ് ചെയ്തത്. എന്നാല്‍ റദ്ദാക്കല്‍ തീരുമാനത്തിന് നിയമ സാധുതയില്ലെന്നും തന്റെ സാന്നിധ്യത്തില്‍ അത്തരമൊരു തീരുമാനമുണ്ടായിട്ടില്ലെന്നും താന്‍ യോഗത്തില്‍ നിന്നും പുറത്തിറങ്ങിയ ശേഷമുള്ള തീരുമാനത്തിന് നിയമ സാധുതയില്ലെന്നും സിസ തോമസ് പ്രതികരിച്ചു.
റജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ ചര്‍ച്ച ചെയ്യണമെന്ന ഇന്നത്തെ അടിയന്തര സിന്‍ഡിക്കേറ്റ് യോഗത്തിലെ ഇടത് അംഗങ്ങളുടെ ആവശ്യം സിസ തോമസ് അംഗീകരിച്ചില്ല. സസ്‌പെന്‍ഷന്‍ സംബന്ധിച്ച് ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട ഇടത് അംഗങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍ വിഷയം അജണ്ടയില്‍ ഇല്ലെന്നാണ് സിസ തോമസ് മറുപടി നല്‍കിയത്. തര്‍ക്കത്തിനിടെ വിസി പുറത്തിറങ്ങിയ ശേഷമാണ് സസ്‌പെന്‍ഷന്‍ റദ്ദാക്കിയതായി ഇടത് അംഗങ്ങള്‍ അറിയിച്ചത്. റജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ നടപടി നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസ് കോടതി പരിഗണിക്കുമ്പോള്‍ റജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയതിനെ വിയോജിച്ച് കുറിപ്പ് നല്‍കിയ സാഹചര്യങ്ങളടക്കം വിശദീകരിച്ച് സിസ തോമസ് പ്രത്യേക സത്യവാങ്മൂലം നല്‍കിയേക്കും.
കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തെ തുടര്‍ന്ന് സെനറ്റ് ഹാളില്‍ നടത്താനിരുന്ന ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടി റദ്ദാക്കിയതിനാണ് റജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിനെ വിസി മോഹനനന്‍ കുന്നുമ്മല്‍ സസ്‌പെന്‍ഡ് ചെയ്തത്. സെനറ്റ് ഹാളിലെ പരിപാടി മുന്‍വിധിയോടെ റജിസ്ട്രാര്‍ റദ്ദാക്കുകയായിരുന്നുവെന്നും ഗവര്‍ണറോട് അനാദരവ് കാണിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് വിസിയുടെ നടപടി. നിലവില്‍ വിസി മോഹനന്‍ കുന്നുമ്മല്‍ വിദേശ സന്ദര്‍ശനത്തിലാണ്. പകരം ചുമതല വഹിക്കുന്നത് ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വിസി സിസ തോമസാണ്.