കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യന്‍ ജീവിതത്തില്‍ നിന്ന് വിടവാങ്ങിയിട്ട് അഞ്ച് വര്‍ഷമായി. ഇരുപത്തിയേഴേ് വയസുകാരനായിരുന്നു. നേപ്പാളുകാരനായ ഖഗേന്ദ്ര ഥാപ്പ മഗറിന് വെറും 2 അടി 2.4 ഇഞ്ച് ഉയരമേ ഉണ്ടായിരുന്നുള്ളൂ. ഒരു കൊച്ചുകുട്ടിയേക്കാള്‍ ഉയരം കുറവായിരുന്നെങ്കിലും മറ്റെല്ലാവരേക്കാളും വലുതായി അദ്ദേഹം ജീവിച്ചു. 2010-ലാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യനായി ഔദ്യോഗികമായി അദ്ദേഹത്തെ തെരഞ്ഞെടുത്തത്.

എന്നാല്‍ ഈ പ്രശസ്തിക്കും പിന്നില്‍ അദ്ദേഹം ജീവിതത്തിലൂടെ കടന്ന് പോയത് നിരവധി ദുര്‍ഘടങ്ങളിലൂടെയാണ്. കൂടാതെ തന്റെ ദിവസങ്ങള്‍

എണ്ണപ്പെടുകയാണ് എന്ന അറിവും അദ്ദേഹത്തിനുണ്ടായിരുന്നു. 1992-ല്‍ നേപ്പാളിലെ പര്‍വതനിരകളുള്ള ബാഗ്ലങ് ജില്ലയില്‍ ജനിച്ച ഖഗേന്ദ്ര വളരെ ചെറുതായതിനാല്‍ ഒരു ദിവസം പോലും ജീവിച്ചിരിക്കില്ല എന്നാണ് മാതാപിതാക്കള്‍ ഭയപ്പെട്ടത്. ഒരു കൈപ്പത്തിയില്‍ ഒതുങ്ങാന്‍ മാത്രം ചെറുതായിരുന്നു ആ കുഞ്ഞ്.

എന്നാല്‍ ഇത്തരം ആശങ്കകളെ മറികടന്നുകൊണ്ടായിരുന്നു മഗറിന്റെ പിന്നീടുള്ള ജീവിതം. മറ്റ് കുട്ടികള്‍ ഓടിക്കളിക്കുമ്പോള്‍ അത് കണ്ട് നില്‍ക്കാന്‍ മാത്രമേ മഗറിന് കഴിയുമായിരുന്നുള്ളൂ. ലോകം കാണാന്‍ മകന്‍ ഏറെ ആഗ്രഹിക്കുന്നതിയായി മഗറിന്റെ പിതാവ് ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. കൗമാരപ്രായത്തില്‍ തന്നെ കുട്ടി ഒരു പ്രാദേശിക വികാരമായി മാറിയിരുന്നു. അദ്ദേഹം പോകുന്നിടത്തെല്ലാം ജനക്കൂട്ടം തടിച്ചുകൂടി.




ടെലിവിഷനിലും ഉത്സവങ്ങളിലും പ്രത്യക്ഷപ്പെടാന്‍ അദ്ദേഹം നേപ്പാളിലുടനീളം സഞ്ചരിക്കാന്‍ തുടങ്ങി. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ മൊബൈല്‍ മനുഷ്യനായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് അദ്ദേഹത്തെ ഔദ്യോഗികമായി അംഗീകരിച്ചപ്പോള്‍ ഒരു സെലിബ്രിറ്റിയായി മഗര്‍ മാറുകയായിരുന്നു. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികള്‍ അദ്ദേഹത്തെ കാണാന്‍ മാത്രം എത്തി. ചെറുതായി പോയത് തനിക്ക് ഒരു വലിയ ഹൃദയവും വലിയ തോതില്‍ സുഹൃത്തുക്കളേയും നേടിത്തന്നതായി അദ്ദേഹം പറയുമായിരുന്നു.

ഓരോ ഹസ്തദാനവും സെല്‍ഫിയുംമഗര്‍ നന്നായി ആസ്വദിച്ചിരുന്നു. പിന്നീട് അദ്ദേഹം നേപ്പാളിന്റെ ടൂറിസം പ്രചാരണത്തിന്റെ അംബാസഡറായി മാറി. രാജ്യത്തിന്റെ അഭിമാനത്തിന്റെ പ്രതീകമായി ക്രമേണ മഗര്‍ മാറി. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീയായ ഇന്ത്യയിലെ ജ്യോതി ആംഗെ, ഏറ്റവും ഉയരം കൂടിയ പുരുഷന്‍ തുര്‍ക്കിയിലെ സുല്‍ത്താന്‍ കോസെന്‍ എന്നിവരോടൊപ്പം മഗറും പ്രത്യക്ഷപ്പെട്ടു. എന്നാല്‍ അദ്ദേഹം വളരെ ലളിതമായിട്ടാണ് ജീവിച്ചത്.

കുടുംബ കടയില്‍ അയല്‍ക്കാരുമായി സംസാരിച്ചും, ഗിറ്റാര്‍ വായിച്ചും, സഹോദരനോടൊപ്പം ഒരു ചെറിയ മോട്ടോര്‍ ബൈക്കില്‍ സഞ്ചരിച്ചും അയാള്‍ ദിവസങ്ങള്‍ ചെലവഴിച്ചു. എന്നാല്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ അദ്ദേഹം നേരിട്ടിരുന്നു. മഗറിന് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, ആസ്ത്മ, ആവര്‍ത്തിച്ചുള്ള ന്യുമോണിയ എന്നിവ ഉണ്ടായിരുന്നു. വേദനയെക്കുറിച്ച് അദ്ദേഹം വളരെ അപൂര്‍വമായി മാത്രമേ സംസാരിച്ചിരുന്നുള്ളൂവെങ്കിലും, ശ്വസിക്കാന്‍ പോലും അദ്ദേഹം പാടുപെടുന്ന സമയങ്ങളുണ്ടെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. 2020 ജനുവരിയില്‍, ഖഗേന്ദ്രയെ കാഠ്മണ്ഡുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, അവിടെ അദ്ദേഹം താമസിയാതെ മരിച്ചു.