- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി മെട്രോയുടെ ഫേസ് 1എ, രണ്ടാംഘട്ട വികസനം എന്നിവ കേരളത്തിനു ഉണ്ടാക്കുന്നത് വലിയ നേട്ടങ്ങൾ; പുതിയ പദ്ധതികൾ കേരളത്തിനുള്ള ഓണസമ്മാനം; കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്റെ ശിലാന്യാസം നിർവഹിച്ച് പ്രധാനമന്ത്രി
കൊച്ചി: കൊച്ചി മെട്രോയുടെ എസ്എൻ ജംക്ഷൻ മുതൽ വടക്കേക്കോട്ട വരെയുള്ള ഘട്ടത്തിന്റെ (ഫേസ് 1എ) ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു.കൊച്ചി മെട്രോയുടെ ഫേസ് 1എ, രണ്ടാംഘട്ട വികസനം എന്നിവ കേരളത്തിനു വലിയ നേട്ടങ്ങളുണ്ടാക്കുമെന്നും പുതിയ പദ്ധതികൾ കേരളത്തിനുള്ള ഓണസമ്മാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ''കൊച്ചി മെട്രോയുടെ പുതിയ ഘട്ടം വരുന്നതോടെ നഗര ഗതാഗതം ശക്തമാകും.
വാഹനങ്ങളുടെ തിരക്കും മലിനീകരണവും കുറയും. കൊച്ചിയുടെ വികസനത്തിനു ദിശ നൽകും. വിമാനത്താവളം പോലെ മെട്രോ സ്റ്റേഷനുകളും റെയിൽവേ സ്റ്റേഷനുകളും വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. എറണാകുളം സൗത്ത്, എറണാകുളം നോർത്ത്, കൊല്ലം സ്റ്റേഷനുകൾ ആധുനിക രീതിയിൽ വികസിപ്പിക്കും'' മോദി പറഞ്ഞു.
ഓണക്കാലത്ത് കേരളത്തിൽ എത്താൻ കഴിഞ്ഞത് സൗഭാഗ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവർക്കും തന്റെ ഓണാശംസകളെന്ന് നരേന്ദ്ര മോദി പറഞ്ഞു. നിങ്ങളെ കാണാൻ പറ്റിയതിൽ അതിയായ സന്തോഷവുമുണ്ട്. കേരളം സാംസ്‌കാരിക വൈവിധ്യവും പാരമ്പര്യവും മനോഹരമായ ഭൂപ്രകൃതിയും കൊണ്ട് അനുഗ്രഹീതമാണെന്നും നെടുമ്പാശേരിയിൽ സംഘടിപ്പിച്ച് ബിജെപി പൊതുയോഗത്തിൽ മോദി മലയാളത്തിൽ പറഞ്ഞു.
കേരളത്തിലെ ഗതാഗത വികസന പദ്ധതികളിൽ കേന്ദ്ര സഹായം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.സംസ്ഥാനം സമർപ്പിച്ച പദ്ധതികളിൽ കാലതാമസമില്ലാതെ കേന്ദ്രസർക്കാർ തീരുമാനമെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാക്കനാട് ഇൻഫോപാർക്ക് വരെ നീളുന്ന മെട്രോ രണ്ടാം ഘട്ടം ശിലാന്യാസം, റെയിൽവേയുടെ കുറുപ്പന്തറ കോട്ടയം ചിങ്ങവനം ഇരട്ടപ്പാത ഉദ്ഘാടനം, കൊല്ലം പുനലൂർ സിംഗിൾ ലൈൻ വൈദ്യുതീകരണ ഉദ്ഘാടനം, സ്‌പെഷൽ ട്രെയിൻ ഫ്‌ളാഗ് ഓഫ്, എറണാകുളം സൗത്ത്, നോർത്ത്, കൊല്ലം സ്റ്റേഷനുകളുടെ നവീകരണ പ്രവൃത്തികളുടെ ശിലാസ്ഥാപനം എന്നിവയും പ്രധാനമന്ത്രി നിർവഹിച്ചു.
മറുനാടന് മലയാളി ബ്യൂറോ