- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ് എച്ച് ഓയും റൈട്ടറും പീഡിപ്പിക്കുന്നു; എന്തെങ്കിലും ചെയ്താലോ എന്ന് ആലോചിക്കുന്നു; ആത്മഹത്യയല്ലാതെ വേറെ വഴിയില്ല; വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റിട്ട് മൊബൈൽ ഓഫ് ചെയ്തു; ടവർ പരിശോധനയിൽ ആൾ വീട്ടിലുണ്ട്: കൊടുമൺ സ്റ്റേഷനിലെ പൊലീസുകാരൻ സുനിലിന് പറ്റിയത്
പത്തനംതിട്ട: പൊലീസുകാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ ആത്മഹത്യാഭീഷണി മുഴക്കി പോസ്റ്റിട്ട ശേഷം പൊലീസുകാരൻ മൊബൈൽ ഫോൺ ഓഫ് ചെയ്തു. വിളിച്ചിട്ടു കിട്ടാതെ വന്നപ്പോൾ സഹപ്രവർത്തകരുടെ നെട്ടോട്ടം. ഒടുവിൽ ടവർ ലൊക്കേഷൻ നോക്കിയപ്പോൾ പോസ്റ്റിട്ടത് സ്വന്തം വീട്ടിലിരുന്നാണെന്ന് വ്യക്തമായി.
കൊടുമൺ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സുനിൽ ആണ് ഇന്നലെ പൊലീസുകാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിനുത്തരവാദി ഐഎസ്എച്ച്ഓ പ്രവീണും സ്റ്റേഷൻ റൈട്ടർ സൂര്യമിത്രയും ആയിരിക്കുമെന്ന് പറഞ്ഞ് ദീർഘമായ കുറിപ്പിട്ടത്. റൈട്ടറുടെയും എസ്എച്ച്ഓയുടെയും ഭാഗത്ത് നിന്ന് നിരന്തരമായ പീഡനം തനിക്ക് നേരിടേണ്ടി വരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും ചെയ്താലോ എന്ന് ഞാൻ വിചാരിക്കുന്നു. എനിക്കെന്തെങ്കിലും സംഭവിച്ചാൽ കൊടുമൺ എസ്എച്ച്ഓ പ്രവിൺ വി.എസും റൈട്ടർ സൂര്യമിത്രയും ആയിരിക്കും ഉത്തരവാദി എന്നും കുറിപ്പിലുണ്ട്. ഈ കുറിപ്പിൽ പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തും.
പോസ്റ്റ് വന്നതിന് പിന്നാലെ സഹപ്രവർത്തകർ വിളിച്ചെങ്കിലും ഇയാളുടെ ഫോൺ സ്വിച്ച്ഡ് ഓഫായിരുന്നു. തുടർന്ന് എസ്എച്ച്ഓ ടവർ ലൊക്കേഷൻ എടുപ്പിച്ചു. ഇയാളുടെ ഫോൺ അവസാനം ആക്ടീവായിരുന്നതുകൊല്ലം ജില്ലയിലെ സ്വന്തം വീട്ടിലായിരുന്നുവെന്ന് കണ്ടെത്തി. അതോടെ അന്വേഷണം അവസാനിപ്പിച്ചു.
ഇന്നു രാവിലെയാണ് ഇയാൾ വീണ്ടും ഫോൺ ഓണാക്കിയത്. പൊലീസ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അനുകൂല സ്ഥാനാർത്ഥിയെ പിന്താങ്ങിയതിന്റെ പേരിലാണ് തന്നെ പീഡിപ്പിക്കുന്നത് എന്നാണ് ഇയാൾ പറയുന്നത്. റൈട്ടറും ഇൻസ്പെക്ടറും നിരന്തരമായി പീഡിപ്പിക്കുന്നുവെന്നും ആരോപിക്കുന്നു. എന്നാൽ, ഇയാൾ ജോലിയിൽ വീഴ്ച വരുത്തുന്നുവെന്നാണ് ഒരു വിഭാഗം പൊലീസുകാർ പറയുന്നത്.
കുറിപ്പിന്റെ വിശദരൂപം ഇങ്ങനെ:
ഇന്നേ ദിവസം18.12.2023 തീയതി വയറിനു അസുഖം ആയി ഞാൻ അടൂർ Govt ആശുപത്രിയിൽ പോയ സമയം എന്നെ Absent എഴുതിയതായി അറിയാൻ കഴിഞ്ഞു .ഒരുപാട് നാളായി സ്റ്റേഷനിൽ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമായി ആണ് ഇതെന്ന് എനിക്കറിയാം .സ്റ്റേഷനിലെ എസ് എച് ഓ യും റൈറ്ററും കൂടി എന്നെ മാനസികമായി പീഡിപ്പിക്കുകയാണ് .എന്നെ ബോധപൂർവം PR ആക്കുവാൻ നോക്കുകയാണ് .ഇന്നെന്നെനിക്കു Sriptory ഡ്യൂട്ടി ആയിരുന്നു.
ഇതുമായി ബന്ധപെട്ടു എനിക്ക് സ്റ്റേഷനിൽ നിന്നും പുറത്തു പോകേണ്ട ആവശ്യം ഉണ്ടായിരുന്നു .ഇതിനിനിടയിൽ ആണ് എനിക്ക് കടുത്ത വയറു വേദന അനുഭവപെട്ടത് .ഈ സമയത്താണ് സ്റ്റേഷനിൽ നിന്നും Asw വിളിച്ചു എനിക്ക് Absent രേഖപ്പെടുത്തിയതായി വിളിച്ചു പറഞ്ഞു .സ്റ്റേഷൻ ISHO യുടെയും റൈറ്റർ രുടെയും ഭാഗത്തു നിന്നും നിരന്തരമായ പീഡനമാണ് ഞാൻ അനുഭവിക്കുന്നത് .
-ഇതിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും ചെയ്താലോ എന്ന് ഞാൻ വിചാരിക്കുന്നു .എനിക്കെന്തെങ്കിക്കും സംഭവിച്ചാൽ കൊടുമൺ ISHO ആയ പ്രവീൺ വീ എസ്സും .കൊടുമൺ പൊലീസ് സ്റ്റേഷൻ റൈറ്റർ ആയ സൂര്യ മിത്രയൂം ആയിരിക്കും ഉത്തരവാദികൾ എന്ന് സഹ പ്രവർത്തകരോടും,എന്റെ മേലധികാരികളോടും ഞാൻ പറയുകയാണ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്