- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലം സെയ്ന്റ് അലോഷ്യസിലും ടികെഎം ആര്‍ട്സ് കോളേജിലും; കാന്‍ബെറയില്‍ എത്തിയപ്പോള്‍ ആകൃഷ്ടനായത് ലിബറല്‍ പാര്‍ട്ടില്‍; ഓര്‍ത്തഡോക്സ് സഭയുടെ മാനേജിങ് കമ്മിറ്റി അംഗം; ഓസ്ട്രേലിയന്‍ ഉപരിസഭയിലേക്ക് മത്സരിക്കാന്‍ കൊല്ലം പട്ടത്താനം സ്വദേശിയും; ജേക്കബ് തരകന്‍ വടക്കേടത്ത് എല്ലാ അര്‍ത്ഥത്തിലും സമ്പൂര്‍ണ്ണ മലയാളി
കൊല്ലം: ഓസ്‌ട്രേലിയന്‍ ഉപരിസഭയിലേക്ക് മത്സരിക്കാന്‍ കൊല്ലം പട്ടത്താനം സ്വദേശിയും. വടക്കേടത്ത് വീട്ടില്‍ പരേതരായ വി.സി.ചാക്കോ തരകന്‍ രാജമ്മ ദമ്പതികളുടെ ഇളയമകന്‍ ജേക്കബ് തരകന്‍ വടക്കേടത്ത് (52) ലിബറല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകും. ഓസ്‌ട്രേലിയയിലെ മുഖ്യ പാര്‍ട്ടികളില്‍ സെനറ്റ് അംഗമായി മത്സരിക്കാന്‍ അവസരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ജേക്കബ്. കേരളത്തില്‍ ജനിച്ച് വളര്‍ന്ന ജേക്കബ് ലിബറല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാണ്.
കേരളത്തിലെ പോലെ തിരഞ്ഞെടുപ്പ് എന്നാണെന്ന് അറിഞ്ഞതിന് ശേഷം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന രീതിയല്ല ഇവിടെ. തിരഞ്ഞെടുപ്പ് നടക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കും. കേരളത്തില്‍ ഒരാളുടെ താല്‍പര്യപ്രകാരം സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുന്നത് പോലെയല്ല ഓസ്‌ട്രേലിയന്‍ സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. മുന്‍ഗണന വോട്ടിങ് രീതിയിലാണ് സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുക.
ഏകദേശം 3 ലക്ഷം വോട്ടര്‍മാരാണ് ഈ മണ്ഡലത്തിലുള്ളത്. മുന്‍ഗണന വോട്ടിങ് (പ്രിഫറന്‍ഷ്യല്‍ വോട്ടിങ്) രീതിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ 33 ശതമാനത്തില്‍ അധികം വോട്ടു നേടുന്ന രണ്ടു പേരാണ് സെനറ്റില്‍ എസിടിയെ പ്രതിനിധീകരിക്കുന്നത്. 2022ല്‍ ആയിരുന്നു മുന്‍പ് തിരഞ്ഞെടുപ്പ് നടന്നത്. അന്ന് എസിടിയില്‍ നിന്നു ജയിച്ചത് ഒരു ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയും മറ്റൊരു സ്വതന്ത്രനുമാണ്. അതിനു മുന്‍പ് എല്ലാ തിരഞ്ഞെടുപ്പിലും ലിബറല്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ജയിച്ച മണ്ഡലമാണ് എസിടിയെന്ന് ജേക്കബ് പറഞ്ഞു. ഇവിടെ ലിബറല്‍ പാര്‍ട്ടിയുടെ ഏക സ്ഥാനാര്‍ഥിയാണ്.
തലസ്ഥാനമായ കാന്‍ബറ ഉള്‍പ്പെടുന്ന ഓസ്‌ട്രേലിയന്‍ ക്യാപ്പിറ്റല്‍ ടെറിട്ടറി (എസിടി) എന്ന ദ്വയാംഗ മണ്ഡലത്തിലാണ് ജേക്കബ് സ്ഥാനാര്‍ഥിയാകുന്നത്. പാര്‍ട്ടി തലത്തില്‍ നടന്ന വോട്ടെടുപ്പില്‍ ജേക്കബിന്റെ സ്ഥാനാര്‍ഥിത്വം സ്ഥിരീകരിച്ചത് ഏപ്രില്‍ അവസാനമാണ്. ജേക്കബ് ഉള്‍പ്പെടെ 4 പേരാണ് ലിബറല്‍ പാര്‍ട്ടി സ്ഥാനാര്‍ഥിത്വത്തിനു വേണ്ടി മത്സരിച്ചത്.
രാജ്യസഭയ്ക്ക് സമാനമാണ് അവിടെ സെനറ്റ്. ആറു സംസ്ഥാനങ്ങളില്‍നിന്ന് 12 വീതവും രണ്ട് ടെറിട്ടറികളില്‍നിന്ന് രണ്ടുവീതവും ഉള്‍പ്പെടെ 76 അംഗ സെനറ്റിനെയാണ് തിരഞ്ഞെടുക്കുക. 151 അംഗങ്ങളുള്ള ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ് നേതാവായ ഓസ്ട്രേലിയന്‍ ലേബര്‍ പാര്‍ട്ടിയിലെ ആല്‍ബനീസാണ് പ്രധാനമന്ത്രി. മൂന്നുവര്‍ഷത്തേക്കാണ് സര്‍ക്കാരിനെ തിരഞ്ഞെടുക്കുന്നത്.
പൗരന്മാര്‍ നിര്‍ബന്ധമായും വോട്ടവകാശം വിനിയോഗിക്കണം. നാട്ടിലെ പോലുള്ള പ്രചരണ പരിപാടികള്‍ ഇവിടെ പാടില്ല. ഹാളുകളിലാണ് പ്രചരണയോഗങ്ങള്‍ നടക്കുന്നത്. രാജ്യത്തെ ബാധിക്കുന്നതോ പൊതുവിലുള്ളതോ ആയ കാര്യങ്ങളില്‍ നയം വ്യക്തമാക്കാനും സ്ഥാനാര്‍ഥികള്‍ ബാധ്യസ്ഥരാണെന്നും ജേക്കബ് തരകന്‍ പറഞ്ഞു.
2022 വരെ മൂന്നു തവണ തുടര്‍ച്ചയായി ഓസ്‌ട്രേലിയയില്‍ ലിബറല്‍ പാര്‍ടി ഭരണമായിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അവര്‍ക്ക് വീഴ്ച പറ്റി. ഇതോടെ ഭരണം നഷ്ടമായി. ഈ വര്‍ഷം ജയിക്കാനാകുമെന്ന് പ്രതീക്ഷയുണ്ട്. കൊല്ലം ടികെഎം കോളേജില്‍നിന്ന് ബികോം പൂര്‍ത്തിയാക്കിയ ജേക്കബ് 1998ല്‍ എംബിഎ പഠനത്തിനായി ഓസ്‌ട്രേലിയയിലേക്കു പറന്നു. നിലവില്‍ പ്രതിരോധ വകുപ്പില്‍ കണ്‍സല്‍ട്ടന്റാണ്. ഭാര്യ ബീനു ജേക്കബ് സര്‍ക്കാര്‍ ഉദ്യോഗസ്ഥ.മക്കള്‍ ജോഹാന്‍ ജേക്കബ്, കാരള്‍ ജേക്കബ്.