- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ ദിവസവും പ്രണയിച്ച് വിവാഹം കഴിച്ച ഭര്‍ത്താവായ മാത്യുസിനോട് അവള്‍ കെഞ്ചി; നന്നായിരിക്കുവാന്‍ നന്നായി ജീവിക്കുവാന്‍....! മാത്യൂസ് അതെല്ലാം പുല്ലുവിലക്കെടുത്തു; രണ്ടുമാസം തികയുന്നതിന് മുന്‍പേ ആ പെണ്‍കുട്ടി ഒരു കയറില്‍ തൂങ്ങിയാടി! അനുഷയ്ക്ക് സംഭവിച്ചത് വീണ്ടും ചര്‍ച്ചകളില്‍; കൊല്ലപ്പള്ളിയുടെ 'ശരത് മോന്‍' ഇതും അറിയണം
തൊടുപുഴ: ഒരുപാട് കാലത്തെ കാത്തിരിപ്പിന് ഒടുവില്‍ വിവാഹത്തിലേക്ക് എത്തിച്ചേര്‍ന്ന ഒരു പ്രണയ സാഫല്യത്തിന്റെ ഏറ്റവും മധുരമുള്ള ദിവസങ്ങളിലൂടെ കടന്നുപോകുന്ന ഒരു ചെറുപ്പക്കാരനും ഒരു ചെറുപ്പക്കാരിയും. അവരുടെ ഇടയിലേക്ക് വിഷാദരോഗത്തിന്റെ രൂപത്തില്‍ പ്രയാസം കടന്നുവരുന്നു-ഇതാണ് ശരത് മോന്റെ ഏറ്റവും വലിയ കോമഡി. ആരാണ് ശരത് മോന്‍? മറുനാടന്‍ മലയാളി എഡിറ്ററെ നടുറോഡില്‍ വണ്ടി ഇടിച്ചു നിര്‍ത്തി വകവരുത്താന്‍ എത്തിയ മാത്യൂസ് കൊല്ലപ്പള്ളിയുടെ വിശ്വസ്തന്‍. പ്രാദേശിക സിപിഎം നേതാവാണ് അദ്ദേഹം.
അനുഷയുടെ വിവാഹം ഓഗസ്റ്റിലാണ് നടന്നത്. ഒക്ടോബറില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ എന്‍ജിനിയറിംഗുകാരി തൂങ്ങി മരിക്കുന്നു. സ്വന്തം വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് കൊലപ്പള്ളിയ്ക്കൊപ്പം ഭാര്യയായി അനുഷ എത്തിയത്. ഈ രണ്ടു മാസത്തിനുള്ളില്‍ എന്തുകൊണ്ടാണ് വിഷാദം വന്നത് എന്ന് ശരത് മോന്‍ ന്യായീകരണത്തില്‍ പറഞ്ഞിരുന്നില്ല. അതു കൊണ്ട് ശരത് മോന്‍ ഈ കുറിച്ച് വായിക്കണം. ജോണ്‍ ജി ജോണ്‍ എഴുതിയ കുറിപ്പ്.
ജോണ്‍ ജി ജോണിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
സമൂഹത്തില്‍ വളരെ മാന്യമായി ജീവിച്ച ഡോക്ടര്‍ ജോര്‍ജ് - ഐബി ദമ്പതികളുടെ മകളാണ് അനുഷ. അതീവ സുന്ദരിയും മിടുമിടുക്കിയും ആയിരുന്ന ഈ പെണ്‍കുട്ടി മറ്റുള്ള എല്ലാവരെയും പോലെ അനേകം സ്വപ്നങ്ങള്‍ ജീവിതത്തെ പറ്റി നെയ്ത് എടുത്തു.
അങ്ങനെ പ്ലസ്ടുവിന് പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ അവള്‍ മാത്യൂസ് എന്ന മാത്യൂസ് കൊല്ലപ്പള്ളിയെ കാണുന്നു.
അത് വേഗം അനുരാഗത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും എത്തുന്നു.
മാത്യൂസ് കൊല്ലപ്പള്ളിയെ പറ്റി അന്വേഷിച്ച വീട്ടുകാര്‍ വളരെ ഞെട്ടലോടുകൂടിയാണ് സത്യം മനസ്സിലാക്കിയത്. വെറുമൊരു ആഭാസനും ഗുണ്ടയും അടിപിടിയും കവല ചട്ടമ്പിയും ആയി നടക്കുന്ന ഒരു നാണംകെട്ട രാഷ്ട്രീയക്കാരന്‍ അതിലപ്പുറം ഒന്നുമില്ല മാത്യൂസ് എന്ന സത്യം. അവര്‍ മകളുടെ കാലുപിടിച്ച് അപേക്ഷിച്ചു. മകളെ നീ ദുഃഖത്തില്‍ ആയിപ്പോകും. നമുക്ക് ചേരുന്ന സാഹചര്യമല്ല. ദയവായി അതില്‍ നിന്ന് നീ പിന്തിരിയണം. എന്നാല്‍ അനുഷ, വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങാതെ സ്വന്തം ഇഷ്ടപ്രകാരം ആ വിവാഹത്തില്‍ നിര്‍ബന്ധ ബുദ്ധിയോടെ എത്തിച്ചേര്‍ന്നു.
വിവാഹം കഴിച്ച അന്ന് രാത്രി അവര്‍ തമ്മില്‍ വഴക്കുണ്ടാക്കി. കാരണം കുറെയേറെ സത്യങ്ങള്‍ അവള്‍ അതിനകം അറിഞ്ഞു കഴിഞ്ഞിരുന്നു. തന്നിഷ്ടപ്രകാരം രാത്രിയില്‍ എവിടെയൊക്കെയോ പോയി അലഞ്ഞു നടന്ന് രാവിലെ വരുന്ന ഭര്‍ത്താവിനെയാണ് അവള്‍ കണ്ടത്. ഒരിക്കലും അവളുടെ സ്വപ്നങ്ങള്‍ പൂവണിയുകയില്ല എന്ന് അവള്‍ മനസ്സിലാക്കി. എല്ലാ ദിവസവും അവള്‍ പ്രണയിച്ച് വിവാഹം കഴിച്ച തന്റെ ഭര്‍ത്താവായ മാത്യുസിനോട് അവള്‍ കെഞ്ചി. നന്നായിരിക്കുവാന്‍ നന്നായി ജീവിക്കുവാന്‍....! എന്നാല്‍ ആഭാസനും തന്നിഷ്ടകാരുനുമായ മാത്യൂസ് അതെല്ലാം പുല്ലുവിലക്കെടുത്തു. രണ്ടുമാസം തികയുന്നതിന് മുന്‍പേ ആ പെണ്‍കുട്ടി ഒരു കയറില്‍ തൂങ്ങിയാടുന്നതാണ് പിന്നീട് അറിയുന്നത്.
കൊന്ന് കെട്ടിത്തൂക്കിയതാണെന്നും അതല്ല ആത്മഹത്യയാണ് എന്നും പല വാദങ്ങളും ഉണ്ടായി. കോണ്‍ഗ്രസില്‍ നിന്നും കമ്മ്യൂണിസത്തിലേക്ക് ചേക്കേറിയ പുതു കമ്മിയെ സ്വാഭാവികമായും പാര്‍ട്ടി കൈവിട്ടില്ല. കാരണം ഇതുപോലെ രക്ഷപ്പെടുത്തിയെടുക്കുന്ന കുറേ ഗുണ്ടകളാണ് പാര്‍ട്ടിയുടെ ജീവന്‍. ഇനി അവര്‍ ജീവിതകാലം മുഴുവന്‍ പാര്‍ട്ടിക്കുവേണ്ടി തല്ലുവാനും കൊല്ലുവാനും നടക്കും എന്നുള്ളതാണ് അതിന്റെ ഗുണം. അതുകൊണ്ട് മാത്യൂസ് കൊല്ലപ്പള്ളിയെ ഒരു കേസിലും പെടാതെ ഗവണ്‍മെന്റ് ഊരിയെടുത്തു. ഒരു നല്ല ഭവനത്തില്‍ ജനിച്ചു വളര്‍ന്ന, വളരെ സന്തോഷത്തോടുകൂടി തന്റെ വിവാഹ ജീവിതവും ആസ്വദിച്ച് ജീവിക്കേണ്ട സൗന്ദര്യവും സാമര്‍ത്ഥ്യവും ഉള്ള മിടുക്കിയായ പെണ്‍കുട്ടിയുടെ ദാമ്പത്യജീവിതം രണ്ടുമാസത്തിനകം ഒരു കയറില്‍ അവസാനിച്ചു!
ഇത് ഇന്ന് അനേകം പെണ്‍കുട്ടികള്‍ക്ക്, പെണ്‍കുട്ടികള്‍ ഉള്ള മാതാപിതാക്കള്‍ക്ക് ഒരു പാഠമാണ്.
ഇവനെപ്പോലെയുള്ള അലവലാതികളെ വിവാഹം ചെയ്തു തന്റെ ജീവിതം നഷ്ടമാകുമ്പോള്‍, ഒരു കുടുംബം മാത്രമല്ല ഒരു സമൂഹം തന്നെയാണ് വേദനയിലേക്ക് മാറിപ്പോകുന്നത്. അതിനാല്‍ സൂക്ഷിക്കുക ഇതുപോലെയുള്ള മാത്യൂസ് കൊല്ലപ്പള്ളികള്‍ നിങ്ങളുടെ ഇടയിലും ഉണ്ട്. അവര്‍ക്ക് ഒന്നും നഷ്ടപ്പെടുന്നില്ല. ഏതെങ്കിലും ഒക്കെ ഒരു പാര്‍ട്ടിയില്‍ ഗുണ്ടാപ്പണി ചെയ്തു എന്നും അവര്‍ക്ക് ജീവിക്കുവാന്‍ കഴിയും. എന്നാല്‍ നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് നിങ്ങളുടെ ജീവിതവും നിങ്ങളുടെ മക്കളും ആണ്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട. ഇതേപോലെയുള്ള അലവലാതികളെ സഹായിക്കുവാനും സപ്പോര്‍ട്ട് ചെയ്യുവാനും എന്നും പിതൃശൂന്യരായ കുറെ ആള്‍ക്കാര്‍ ഉണ്ടാവും എന്നുള്ളത് സത്യമാണ്. അവരെ സ്വാഭാവികമായും ഇവിടെ കമന്റുകളിലൂടെയും കാണാം.
അതുതന്നെയാണ് ഇവിടെ സാജന്‍ സ്‌കറിയയുടെ കാര്യത്തിലും നടന്നത്.
ഈ പെണ്‍കുട്ടിയുടെ മരണമായി എല്ലാ മീഡിയകളിലും ഇതേ വാര്‍ത്തകള്‍ തന്നെ വന്നു.
എന്നാല്‍ പാര്‍ട്ടി സൗകര്യപൂര്‍വ്വം തിരഞ്ഞെടുത്തു ഒരു പ്ലോട്ട് ഉണ്ടാക്കി അദ്ദേഹത്തെ ഉപദ്രവിക്കുവാന്‍ ഇതേപോലെയുള്ള ഗുണ്ടകളെയാണ് നിയോഗിക്കുന്നത്.
സ്വാഭാവികമായും അവര്‍ ഒരു ശിക്ഷയും അര്‍ഹരാവുകയില്ല എന്നതാണ് സത്യം. കാരണം അവര്‍ പാര്‍ട്ടിയുടെ ആവശ്യമാണ് നിറവേറ്റിയത്.
കാലം കുറെ പുറകോട്ട് തിരിഞ്ഞു നോക്കിയാല്‍, പണ്ട് വാടിക്കല്‍ രാമകൃഷ്ണന്‍ എന്ന ആര്‍എസ്എസുകാരന്റെ കൊലപാതകത്തിന്റെ ഒന്നാം പ്രതിയായിരുന്ന ആളാണ് ഇന്ന് മുഖ്യമന്ത്രി. ആരും സാക്ഷി പറയുവാന്‍ ധൈര്യപൂര്‍വ്വം മുന്നോട്ടു വരാത്തത് കൊണ്ട് മിടുക്കാനായി നടക്കുന്ന എന്നു മാത്രം. കഴിഞ്ഞ 9 10 വര്‍ഷത്തെ ചരിത്രം എടുത്താല്‍ കേരളത്തിലെ, ലഹരി മരുന്ന് വ്യാപാരവും അക്രമങ്ങളും പൗരസ്വാതന്ത്ര്യവും സാമൂഹിക നീതിയും ഒക്കെ എത്രമാത്രം അധപതിച്ചു പോയി എന്ന് ആരെങ്കിലും സംശയിക്കുന്നുണ്ട് എങ്കില്‍ അതിന് കാരണം നമ്മള്‍ തന്നെയാണ് എന്നോര്‍ക്കുക. കാരണം നമ്മള്‍ ജയിപ്പിച്ചു നമ്മള്‍ അര്‍ഹിക്കുന്നത് നമ്മള്‍ക്ക് കിട്ടുന്നു അത്രമാത്രം.