- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ബാലു രാജി പിന്‍വലിച്ചാല്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍; മാറ്റേണ്ടത് തന്ത്രയെ എന്ന് ദേവസ്വം റിക്രൂട്ട്മെന്റെ ബോര്‍ഡ് ചെയര്‍മാന്‍; ഇനി നിയമിക്കുകയും ഈഴവ വിഭാഗക്കാരനെ എന്നും കെബി മോഹന്‍ദാസ്; കൂടല്‍മാണിക്യ വിവാദം തുടരാന്‍ സാധ്യത; 'കഴകം' പദവി രാജിവച്ചാലും പ്രശ്നം തീരില്ല
ഇരിങ്ങാലക്കുട: രണ്ടാഴ്ചത്തെ മെഡിക്കല്‍ അവധി കഴിഞ്ഞ് തിരിച്ചെത്തിയ കൂടല്‍മാണിക്യം ക്ഷേത്രം കഴകം ജീവനക്കാരന്‍ തിരുവനന്തപുരം ആര്യനാട് സ്വദേശി ബാലു രാജി വെച്ചു. ചൊവ്വാഴ്ച ദേവസ്വം ഓഫീസിലെത്തിയാണ് രാജി നല്‍കിയത്. ആരോഗ്യപരമായ കാരണങ്ങളാലും വ്യക്തിപരമായ കാരണങ്ങളാലുമാണ് രാജി എന്നാണ് അറിയിച്ചത്. അതിനിടെ ബാലു രാജി പിന്‍വലിച്ചാല്‍ പരിഗണിക്കുമെന്ന് ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. ഭയം കാരണമല്ല ബാലുവിന്റെ രാജി. സര്‍ക്കാര്‍ ബാലുവിനൊപ്പം നിന്നുവെന്നും വാസവന്‍ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ അമ്മാവന്‍ രാമചന്ദ്രനോടൊപ്പം ബാലു കൂടല്‍മാണിക്യം ദേവസ്വം ഓഫീസിലെത്തി അഡ്മിനിസ്‌ട്രേറ്ററെ കണ്ടിരുന്നു. ദേവസ്വം ഓഫീസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ബുധനാഴ്ച മുതല്‍ കഴകം ജോലിക്ക് കയറുമെന്നുമാണ് അപ്പോള്‍ അദ്ദേഹം പറഞ്ഞത്. എന്നാല്‍, പിന്നീട് വീണ്ടുമെത്തി രാജി നല്‍കി മടങ്ങുകയായിരുന്നു. വിവാദങ്ങളുമായി രാജിക്ക് ബന്ധമില്ലെന്നാണ് അമ്മാവന്‍ രാമചന്ദ്രന്‍ പ്രതികരിച്ചത്. ഫെബ്രുവരി 24-നാണ് ബാലു കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴകം ജോലിയില്‍ ണ്ടപ്രവേശിച്ചത്. താത്കാലിക ജോലിക്കാരനെ ഒഴിവാക്കി ഇദ്ദേഹത്തെ നിയോഗിച്ചതിനെതിരേ വാരിയര്‍ സമാജവും ക്ഷേത്രം തന്ത്രിമാരും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന്, അവധിയെടുത്തു പോയി.
മാര്‍ച്ച് ആറിനാണ് ഇദ്ദേഹത്തെ അറ്റന്‍ഡര്‍ ജോലിയിലേക്ക് മാറ്റിയത്. താത്പര്യം അറ്റന്‍ഡര്‍ ജോലിയാണെന്നു ആവശ്യപ്പെട്ട് ബാലു ദേവസ്വത്തിന് ഇ മെയില്‍ അയച്ചിരുന്നു. എന്നാല്‍, കഴകം ജോലിതന്നെ ചെയ്യണമെന്നായിരുന്നു ദേവസ്വത്തിന്റെ നിലപാട്. അതിനിടെ പ്രതികരണവുമായി ദേവസ്വം റിക്രൂട്ട്‌മെന്റ് ചെയര്‍മാന്‍ കെ.വി മോഹന്‍ദാസ് രംഗത്തു വന്നു. ബാലുവിന്റെ തസ്തിക മാറ്റിയത് തെറ്റെന്ന് കെ വി മോഹന്‍ദാസ് മാധ്യമങ്ങളോട് പറഞ്ഞു. തെറ്റിദ്ധാരണ നീക്കാന്‍ ചര്‍ച്ചക്ക് വിളിച്ചിട്ട് ക്ഷേത്രം തന്ത്രി വന്നില്ലെന്നും ക്ഷേത്രത്തിലെ തന്ത്രിമാരുടെ നിലപാട് പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും കെബി മോഹന്‍ദാസ് പറഞ്ഞു. ബാലുവിനെ കഴക സ്ഥാനത്ത് നിന്ന് മാറ്റി മറ്റൊരു ഓഫീസിലേക്ക് മാറ്റി നിയമിച്ച കൂടല്‍മാണിക്യം ദേവസ്വത്തിന്റെ നിലപാടും തെറ്റാണെന്നും കെവി മോഹന്‍ദാസ് പറഞ്ഞു. ബാലു രാജിവെച്ച ഒഴിവില്‍ വരുന്ന അടുത്ത ഉദ്യോഗാര്‍ഥി നിയമപ്രകാരം ഈഴവ വിഭാഗത്തില്‍ നിന്ന് തന്നെയാണെന്നും കെബി മോഹന്‍ദാസ് പറഞ്ഞു.
കൂടല്‍ മാണിക്യം ക്ഷേത്രമാണ് കഴകം തസ്തികയിലെ ഒഴിവ് റിപ്പോര്‍ട്ട് ചെയ്തത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതിനുശേഷമാണ് ഉദ്യോഗാര്‍ത്ഥിയെ നിയമിച്ചത്. ഉദ്യോഗാര്‍ത്ഥി രണ്ടാഴ്ചയോളം ആ തസ്തികയില്‍ ജോലി ചെയ്തിരുന്നു. പിന്നീട് അയാളെ താല്‍ക്കാലികമായി വേറെ തസ്തിയിലേക്ക് വിന്യസിച്ചു. ഇതിനുശേഷമാണിപ്പോള്‍ അദ്ദേഹം രാജിവെച്ചത്. ഈഴവ കമ്യൂണിറ്റിക്ക് സംവരണ പ്രകാരം അര്‍ഹതപ്പെട്ടതാണ് സ്ഥാനം. ചെറിയ ഒരു റാങ്ക് പട്ടികയാണ് ഇപ്പോഴുള്ളത്.
തസ്തികമാറ്റി കൊടുക്കാന്‍ ഒരാള്‍ക്കും അധികാരമില്ല. താല്‍ക്കാലികമായി വേറെ തസ്തികയില്‍ നിയമിക്കുക അല്ലായിരുന്നു ദേവസ്വം ചെയ്യേണ്ടിയിരുന്നത്. തന്ത്രിമാരുമായി ആലോചിച്ച അതേ തസ്തികയില്‍ നിലനിര്‍ത്തുകയായിരുന്നു വേണ്ടിയിരുന്നത്. പഴയ മാമൂലകളില്‍ നിന്നും മാറാനാകാത്ത അവസ്ഥ നമ്മുടെ നാട്ടിലുണ്ട്. വലിയ സമരത്തിന് ശേഷമാണ് ക്ഷേത്രപ്രവേശനം അനുവദിച്ചത്. അത് നിര്‍ബന്ധിച്ച് ചേയ്യേണ്ടിവന്നുവെന്നാണ് ചരിത്രം പറയുന്നത്. ബാലുവിന്റെ നിയമനത്തില്‍ തന്ത്രിമാര്‍ പറയുന്ന കാര്യം ശരിയല്ല. കാരായ്മ തസ്തിക അല്ല ഓപ്പണ്‍ തസ്തികയാണത്. വേക്കന്‍സി റിപ്പോര്‍ട്ട് ചെയ്താല്‍ തസ്തികയുമായി മുന്നോട്ടു പോകും.
ദേവസ്വം റിക്രൂട്ട്‌മെന്റിന്റെ കാര്യത്തില്‍ തെറ്റിദ്ധാരണ അകറ്റാന്‍ തന്ത്രിമാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചതാണ്. തിരുവനന്തപുരത്ത് ഉണ്ടെങ്കിലും ചര്‍ച്ചയ്ക്ക് വരാന്‍ സന്നദ്ധനല്ല എന്ന മറുപടിയാണ് തന്ത്രി നല്‍കിയത്. നിസഹകരണമായിരുന്നു തന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. ബാലുവിന്റെ നിയമന കാര്യത്തില്‍ തന്ത്രിമാരുടെ നിലപാട് തെറ്റാണ്. നിയമനം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് വിട്ട ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വത്തിന്റെ തീരുമാനത്തില്‍ തന്ത്രിമാരും ഒപ്പിട്ടിരുന്നു. എന്നിട്ടാണ് കഴകത്തിന്റെ പേരില്‍ ജാതി വിവേചനം കാട്ടിയത്. പരിഷ്‌കൃത സമൂഹത്തില്‍ അംഗീകരിക്കാന്‍ കഴിയാത്തതായിരുന്നു തന്ത്രിമാര്‍ ചെയ്തത്. ബാലുവിനെ മറ്റൊരു ഓഫീസിലേക്ക് മാറ്റി നിയമിച്ച ദേവസ്വത്തിന്റെ നിലപാടും തെറ്റാണെന്നും കെ ബി മോഹന്‍ദാസ് പറഞ്ഞു.
ബാലുവിന്റെ രാജി സ്വീകരിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ സി കെ ഗോപി. ആരോഗ്യപരമായ കാരണങ്ങളാലും വ്യക്തിപരമായ കാരണങ്ങളാലും ഈ ജോലിയില്‍ നിന്ന് ഒഴിവാക്കണം എന്നാണ് ബാലു കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദേവസ്വം കമ്മിറ്റി ചേര്‍ന്ന് കത്ത് പരിശോധിക്കുമെന്നും സി കെ ഗോപി പറഞ്ഞു. കഴകം ജോലിയില്‍ നിന്ന് മാറ്റി തന്നെ ഓഫീസ് അറ്റന്റര്‍ തസ്തികയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ബാലു അപേക്ഷ നല്‍കിയിരുന്നുവെന്നും എന്നാല്‍ അപേക്ഷ പ്രകാരം കൂടല്‍മാണിക്യം ദേവസ്വം മാനേജിം?ഗ് കമ്മിറ്റിക്ക് നിയമനം നടത്താന്‍ അധികാരം ഇല്ലെന്നും സി കെ ഗോപി പറഞ്ഞു. ബാലു നല്‍കിയ അപേക്ഷ പിന്നീട് സര്‍ക്കാരിലേക്ക് അയച്ചെന്നും അപേക്ഷയില്‍ സര്‍ക്കാരില്‍ നിന്ന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴക ജോലികള്‍ക്കായി ആളെ നിയമിക്കുന്നതിന് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് പരീക്ഷ നടത്തിയിരുന്നു. ഇത് വിജയിച്ചാണ് ബാലു ജോലിയില്‍ പ്രവേശിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 21ന് ഇദ്ദേഹം ചുമതലയേറ്റു. ഇതിന് പിന്നാലെയാണ് വിവാദം ഉയര്‍ന്നത്.