പത്തനംതിട്ട: ബിലീവേഴ്‌സ് ചർച്ച് മെത്രാപ്പൊലീത്ത അത്തനാസിയസ് യോഹാന് (കെ.പി യോഹന്നാൻ) അപകടത്തിൽ ഗുരുതര പരുക്ക്. അമേരിക്കയിൽ പ്രഭാത നടത്തത്തിനിടെ വാഹനമിടിക്കുകയായിരുന്നു. അദ്ദേഹത്തെ ഡാലസ് മെത്തഡിസ്റ്റ് ആശുപത്രിയിൽ ചികിൽസയിലാണ് അദ്ദേഹം. അടിയന്തര ശസ്ത്രക്രിക്ക് വിധേയനാക്കി.

സഭാ വക്താവാണ് അപകടവിവരം അറിയിച്ചത്. നാല് ദിവസം മുൻപാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. സാധാരണ ഡാലസിലെ ബിലീവേഴ്‌സ് ചർച്ചിന്റെ ക്യാമ്പസിനകത്താണ് പ്രഭാത നടത്തം. ഇന്നലെ രാവിലെ പള്ളിയുടെ പുറത്ത് റോഡിലേക്ക് നടക്കാൻ ഇറങ്ങിയപ്പോഴാണ് വാഹനം ഇടിച്ച് പരുക്കേറ്റത്. അജ്ഞാത വാഹനാണ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ കെ.പി. യോഹന്നാനെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്ന് സഭാവക്താവ് അറിയിച്ചു.

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ ടെക്സാസിലെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്ന കാമ്പസാണ് സാധാരണഗതിയിൽ പ്രഭാതസവാരിക്കായി അദ്ദേഹം തിരഞ്ഞെടുക്കുക. എന്നാൽ ചൊവ്വാഴ്ച രാവിലെ പ്രഭാതസവാരിക്കായി കാമ്പസിന് പുറത്തേക്കാണ് പോയത്. നാല് ദിവസം മുമ്പാണ് അദ്ദേഹം അമേരിക്കയിലേക്ക് തിരിച്ചത്. അപകടത്തിൽ തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അറിയിച്ചു