- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഠനച്ചെലവിനായി ഇനി കപ്പലണ്ടി വിൽക്കണ്ട; പ്ലസ് ടു വിദ്യാർത്ഥിനിയുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് കളക്ടർ കൃഷ്ണ തേജ; വിനിഷയുടെ കുടുംബത്തിന് ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും കളക്ടർ
ആലപ്പുഴ: പഠന ചെലവ് കണ്ടെത്താൻ കപ്പലണ്ടി കച്ചവടം നടത്തുന്ന വിനിഷയ്ക്ക് സഹായവുമായി ആളപ്പുഴ കളക്ടർ കൃഷ്ണ തേജ. പ്ലസ് ടു വിദ്യാർത്ഥിനിയായ വിനിഷ സ്വന്തം സ്‌കൂളിന് മുന്നിലാണ് കപ്പലണ്ടി കച്ചവടം നടത്തുന്നത്. വിനിഷയെ കുറിച്ച് പുറത്തുവന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കളക്ടർ ഇടപെട്ടത്.
വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്തത് കൂടാതെ വാടക വീട്ടിൽ താമസിക്കുന്ന വിനിഷയുടെ കുടുംബത്തിന് ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചിട്ടുണ്ട്. വിനിഷയെ തന്റെ ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയ കളക്ടർ വിവരങ്ങൾ ചോദിച്ച് മനസിലാക്കി. പണമില്ലെന്ന കാരണത്താൽ ഒരു കാരണവശാലും പഠനം മുടക്കരുതെന്ന് അറിയിക്കുകയും ചെയ്തു.
വീട്ടിലെ ബുദ്ധിമുട്ട് മൂലം പഠനത്തിന് പണം കണ്ടെത്താൻ സാധിക്കാതെ വന്നതോടെയാണ് വിനിഷ സ്‌കൂളിന് മുന്നിൽ കപ്പലണ്ടി കച്ചവടം തുടങ്ങിയത്. വൈകിട്ട് ക്ലാസ് കഴിഞ്ഞയുടൻ യൂണിഫോമിലായിരുന്നു വിൽപ്പന. അച്ഛന് കൂലിപ്പണിയാണ്. കപ്പലണ്ടി കച്ചവടം നടത്തിയിരുന്ന അമ്മയ്ക്ക് കാലുവേദന വന്നതോടെ അമ്മയെ സഹായിക്കാനായാണ് വിനിഷ കച്ചവടം തുടങ്ങിയത്.
പഠനത്തിന് പണം കണ്ടെത്താൻ ബുദ്ധിമുട്ടായതോടെയാണ് താൻ പഠിക്കുന്ന കണിച്ചുകുളങ്ങരയിലെ ഹയര് സെക്കന്ററി സ്‌കൂളിനെ മുന്നിൽ ഉന്തുവണ്ടിയിൽ കപ്പലണ്ടി കച്ചവടം തുടങ്ങിയത്. വൈകിട്ട് ക്ലാസ് വീട്ടാൽ യൂണിഫോമിൽ തന്നെയായിരുന്നു വിനിഷയുടെ കടല വിൽപ്പന. വാർത്ത ശ്രദ്ധയിൽപ്പെട്ട ആലപ്പുഴ ജില്ലാ കളക്ടര് കൃഷ്ണ തേജ, വിനിഷയെ തന്റെ ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചു വരുത്തി. വിനിഷയോട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കി, പണമില്ലെന്ന കാരണത്താല് ഒരുകാരണവശാലും പഠനം മുടക്കരുതെന്ന് കളക്ടർ ഉപദേശം നൽകി. ഒപ്പം വിദ്യാഭാസ ചെലവിനായി ചെക്കും നൽകി.
കളക്ടറുമായി സംസാരിച്ചതോടെ ആത്മവിശ്വാസം കൂടിയെന്ന് വിനിഷ പറയുന്നു. ഒരുതുണ്ട് ഭൂമി പോലും ഇല്ലാത്ത വിനിഷയും കുടുംബവും വാടകവീട്ടിലാണ് വർഷങ്ങളായി താമസം. ഇക്കാര്യം വിനിഷയുടെ അമ്മ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്നാണ് ലൈഫ് മിഷൻ പദ്ധതി വഴി വിനിഷയ്ക്കും കുടുംബത്തിനും വീട് വെയ്ക്കുന്നതിന് നടപടി സ്വീകരിക്കാമെന്ന് കൃഷ്ണ തേജ ഉറപ്പ് നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ