- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
26000 കെ എസ് ആർ ടി സി ജീവനക്കാരുള്ളതിൽ 13000 ജീവനക്കാരും സിഐടിയു അംഗങ്ങൾ; റഫറണ്ടത്തിന് 35 % വോട്ട് എങ്കിലും അംഗ സംഖ്യയിൽ 50% ലധികവും ഇവരാണ്; യൂണിയൻ മാസവരിയും ശമ്പള പരിഷ്‌ക്കരണത്തിന്റെ വിഹിതവും യൂണിയൻ ഫണ്ടും പാർട്ടി ഫണ്ടും കൃത്യമായി നൽകും; കെ എസ് ആർ ടി സിയിൽ ചർച്ച ഇങ്ങനേയും; ശമ്പളം കിട്ടാത്ത ഓണമെത്തുമ്പോൾ
തിരുവനന്തപുരം:രണ്ടു മാസമായി ശമ്പളം കിട്ടാതെ ഓണത്തിന് പെടാപ്പാടുപെടുകയാണ് കെ എസ് ആർ ടി സി ജീവനക്കാർ . കേസ് കോടതിയിൽ എത്തിയെങ്കിലും ഒരു പരിഹാരവുമായിട്ടില്ല. തിരുവോണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ജീവനക്കാർ . ഈ സാഹചര്യത്തിൽ കെ എസ് ആർ ടി സി യിലെ പ്രബല തൊഴിലാളി സംഘടനകൾക്കെതിരെ രോഷം പുകയുകയാണ്. കോർപ്പറേഷനിലെ ഏറ്റവും പ്രബലമായ സംഘടനകളിൽ ഒന്നാണ് സി ഐ ടി യു നേതൃത്വത്തിലുള്ള കെ എസ് ആർ ടി ഇ എ . ശമ്പളം ലഭിക്കുന്നതിന് വേണ്ടി ഈ ഭരണാനുകൂല സി പി എം യൂണിയൻ ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപമാണ് തൊഴിലാളികൾക്ക് .
ഓണത്തിന് ശമ്പളം കൊടുക്കാൻ കാശുണ്ടാകില്ലെന്നാണ് കെ എസ് ആർ ടി സി നൽകുന്ന സൂചന. ശമ്പളം നൽകാനുള്ള പണം അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. ഇതിനിടെ കെ എസ് ആർ ടി സി ജീവനക്കാരോടുള്ള സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് തിരുവനതപുരം പാലോട് ഡിപ്പോയിലെ കെ എസ് ആർ ടി ഇ എ സി ഐ ടി യു യൂണിയൻ പിരിച്ചുവിട്ടു. നിലവിൽ ഇപ്പോൾ ഇവിടെ സി ഐ ടി യു യൂണിയൻ അങ്ങനെ ഇല്ലാതായി. യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് , സെക്രട്ടറി, ട്രഷറർ അടക്കം 10 പേരും രാജി വച്ചാണ് യൂണിയൻ പിരിച്ചു വിട്ടത്. യൂണിയൻ പിരിച്ചുവിട്ടതായി ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തുടർന്ന് ജില്ലാ നേതൃത്വവും സി പി എം ലോക്കൽ കമ്മിറ്റി നേതാക്കളും ഇടപെട്ടു എങ്കിലും രാജി പിൻവലിക്കാൻ തൊഴിലാളികൾ തയ്യാറായില്ല.
ഇതുമായി ബന്ധപെട്ട് ഇന്നലെ വിളിച്ച കമ്മിറ്റിയിൽ ഭാരവാഹികളോ തൊഴിലാളികളോ പങ്കെടുത്തില്ല. തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന തങ്ങൾക്ക് നിലവിലെ സാഹചര്യത്തിൽ തൊഴിലാളികളോട് ഒന്നും പറയാനില്ലത്തതു കൊണ്ട് ആണ് രാജിവച്ചതെന്നാണ് ഭാരവാഹികൾ പറയുന്നത്. ഭരണാനുകൂല സി പി എം അസോസിയേഷന് എതിരായി വൻ പ്രചരണമാണ് കെ എസ് ആർ ടി സി തൊഴിലാളികൾക്കിടയിൽ നടക്കുന്നത്. ജീവനക്കാരുടെ വിവിധ വാട്‌സ് ആപ് ഗ്രൂപുകളിൽ സി ഐ ടി യു അസോസിയേഷന് എതിരെ നടക്കുന്ന പ്രചരണങ്ങളിൽ ചിലത് ചുവടെ.
എന്തുകൊണ്ട് KSRTC ജീവനക്കാരെ ഇടതു സർക്കാർ ഇത്രകണ്ട് ദ്രോഹിക്കുന്നു?
ആരാണ് കാരണക്കാർ ?
സർക്കാരാണോ ? മാനേജ്‌മെന്റാണോ ? പൊതുജന മാണോ ?
നമ്മൾ സ്വയം ചോദിക്കുന്ന ചോദ്യമാണ് !
ഉത്തരം ലളിതം KSRTC ജീവനക്കാർ മാത്രമാണ് ഇന്നീ അനുഭവിക്കുന്ന എല്ലാ ദുരിതത്തിനും കാരണം ..
എന്തുകൊണ്ട് ?
KSRTC യുടെ മരണവാറണ്ടായ സുശീൽ ഖന്ന റിപ്പോർട്ട് കൈയടിച്ച് അംഗീകരിപ്പിച്ച് നടപ്പിലാക്കിച്ച് തൊഴിലാളികളെ കൊലക്ക് കൊടുത്തത് അസോസിയേഷൻ ..
മെക്കാനിക്കൽ മിനിസ്റ്റീരിയൽ ഡ്യൂട്ടി സമയം അശാസ്ത്രീയമായി പരിഷ്‌ക്കരിച്ചതും .. പ്രതിഷേധിച്ചവരെ ഒറ്റികൊടുത്തതും CITU യൂണിയൻ
K_Swift നടപ്പിലാക്കാൻ സർക്കാരിനോടൊപ്പം നിന്നത് അസോസിയേഷൻ!
12.00 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നയാ പൈസയുടെ ആനുകൂല്യമില്ലാതെ നടപ്പിലാക്കാൻ മന്ത്രിതല ചർച്ചയിൽ മേശമേൽ അടിച്ച് അംഗീകരിച്ചത് അസോസിയേഷൻ
എന്തുകൊണ്ട് ഈ ദ്രോഹങ്ങൾ ചെയ്യാൻ ഭരണാനുകൂല സംഘടന തയ്യാറാകുന്നു.
ഉത്തരം ലളിതം ഇന്നും 26000 KSRTC ജീവനക്കാരുള്ളതിൽ 13000 ജീവനക്കാരും CITU അംഗങ്ങൾ ..
റഫറണ്ടത്തിന് 35 % വോട്ട് എങ്കിലും അംഗ സംഖ്യയിൽ 50% ലധികവും CITU വിനാണ് ..
ഇവർ യൂണിയൻ മാസവരി, ശമ്പള പരിഷ്‌ക്കരണത്തിന്റെ വിഹിതമായി കോടികൾ .യൂണിയൻ ഫണ്ട്, പാർട്ടി ഫണ്ട് എന്നിവ കൃത്യമായി നൽകും . യൂണിയൻ സമ്മേളനങ്ങൾക്കും കൃത്യമായി എത്തും ...ശേഷം രാത്രി വാട്‌സ് ആപ്പിലൂടെ ആരുമില്ലേ എന്ന് നിലവിളിക്കും ...
?? ഇത്തരം വർഗ്ഗ വഞ്ചന നടത്തുന്ന സംഘടനകളുടെ അണിയായി നിൽക്കുന്ന പതിമൂവായിരം ജീവനക്കാരാണ് .. KSRTC യുടെ.. ഇന്നത്തെ അവസ്ഥക്ക് കാരണം ...