- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇനി മൂക്കുംപൊത്തി ബസ് സ്റ്റാൻഡുകളിലെ ശൗചാലയത്തിൽ ആർക്കും കയറേണ്ടി വരില്ല
തിരുവനന്തപുരം : കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിലെ ശൗചാലയങ്ങളിലെ വൃത്തി ഇനി കെ എസ് ആർ ടി സി ഉറപ്പിക്കും. കരാർ ലംഘനം നടത്തുന്നവർക്കെതിരെ നടപടികൾ എടുക്കും. ശൗചാലയം വൃത്തിയായി സൂക്ഷിക്കുന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ കരാർ ഉടമകൾക്കെതിരെ കെ എസ് ആർ ടി സി നടപടി എടുക്കും.
കെ എസ് ആർ ടി സി ബസ് സ്റ്റാൻഡുകളിലെ ശൗചാലയങ്ങളിലെ അവസ്ഥ ദയനീയമാണ്. പലയിട്ടും ഗതിയില്ലാത്തതു കൊണ്ട് മാത്രമാണ് യാത്രക്കാർ കയറുന്നത്.ഈ പരാതിയാണ് നടപടികൾക്ക് ആധാരം. കെഎസ്ആർടിസി ബസ്റ്റാൻഡുകളിലെ ശൗചാലയങ്ങളിലെ വൃത്തിഹീനമായ സാഹചര്യത്തെയും ശരിയായ പരിപാലനം ഇല്ലായ്മയെയും കുറിച്ച് അന്വേഷിക്കാൻ ഗതാഗത മന്ത്രി കെബി ഗണേശ് കുമാർ നിർദ്ദേശിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ കെ എസ് ആർ ടി സി മാനേജ്‌മെന്റിനും ശൗചാലയങ്ങളുടെ സ്ഥിതി പരിതാപകരമാണെന്ന് വ്യക്തമായി.
ഇതിനെ തുടർന്ന് ചെയർമാൻ & മാനേജിങ് ഡയറക്ടർ കെഎസ്ആർടിസിയുടെ ചില ഡിപ്പോകൾ സന്ദർശിക്കുകയും ഇവിടങ്ങളിലെ ശൗചാലയങ്ങളിൽ മാനദണ്ഡം അനുസരിച്ചുള്ള ശുചീകരണ പ്രവർത്തനങ്ങളോ പരിപാലനമോ നടക്കുന്നില്ല എന്നുള്ളത് ബോധ്യപ്പെടുകയുമുണ്ടായി. കെഎസ്ആർടിസിയുടെ കോട്ടയം, തിരുവല്ല യൂണിറ്റുകളിലെ ശൗചാലയം നടത്തിപ്പിനുള്ള കരാർ ഉടമ്പടിയിലെ ശുചീകരണ പ്രവർത്തനങ്ങളിലെ പല വ്യവസ്ഥകളും പാലിക്കുന്നില്ല എന്നതാണ് ബോധ്യപ്പെടുന്നത്. വിഷയത്തിൽ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കുന്നതിന് ചെയർമാൻ & മാനേജിങ് ഡയറക്ടർ നിർദ്ദേശം നൽകി. ഫലത്തിൽ ഇത് കരാറുകാർക്കെതിരായ നടപടിയായി മാറും.
യാത്രക്കാരെ നേരിട്ട് ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ കുറച്ചുകൂടി ഗൗരവകരമായ സമീപനം കൈക്കൊള്ളണമെന്നും കേരളത്തിലെ എല്ലാ യൂണിറ്റുകളിലും ഇത്തരത്തിലുള്ള മിന്നൽ പരിശോധനകൾ കർശനമാക്കണമെന്നും സി എം ഡി നിർദ്ദേശം നൽകിയിട്ടുണ്ട്. കെഎസ്ആർടിസി ബസ്റ്റാൻഡുകളിൽ വൃത്തിയും ശുദ്ധിയും ഉള്ള സാഹചര്യം നിലനിർത്തുന്നത് പരിശോധിച്ച് വിലയിരുത്തുന്നതിനായി യൂണിറ്റുകൾ കേന്ദ്രീകരിച്ച് ഹൗസ് കീപ്പിങ് കമ്മിറ്റികൾ രൂപീകരിച്ച് റിപ്പോർട്ട് തയ്യാറാക്കും. കരാർ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം.
ബസ് സ്റ്റാൻഡുകളിലെ ശൗചാലയങ്ങൾ കരാറുകാർ വൃത്തിയായി സൂക്ഷിക്കുന്നുണ്ടോ എന്ന് അതാത് സ്ഥലത്തെ ഡിപ്പോ ചുമതലയുള്ളവർ ഉറപ്പാക്കുന്ന തരത്തിൽ സംവിധാനം കൊണ്ടു വരും. എല്ലാ ദിവസവും ഇതു പരിശോധിക്കാൻ എല്ലാ ബസ് സ്റ്റാൻഡിലും സംവിധാനമുണ്ടാകും.