- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മകരജ്യോതി ദര്‍ശനം കഴിഞ്ഞാൽ പിന്നെ ഭക്തർക്ക് വീട്ടിലേക്ക് മടങ്ങാനുള്ള തിരക്ക്; മനസ്സ് നിറഞ്ഞ് പമ്പയിൽ എത്തുമ്പോൾ നിങ്ങളെ കാക്കാൻ ആയിരം അനവണ്ടികളും റെഡിയാകും; ഏകദേശം ഒന്നര ലക്ഷത്തോളം പേർക്ക് സുഖയാത്ര ലക്ഷ്യം; കെഎസ്ആർടിസി യുടെ ചരിത്ര തീരുമാനത്തിൽ വീണ്ടും സ്റ്റാറായി ഗതാഗതമന്ത്രി; ആ ലെയ്ലാൻഡ് ബസുകൾ കുതിക്കാനൊരുങ്ങുമ്പോൾ

പത്തനംതിട്ട: ഈ വർഷത്തെ ശബരിമല മകരവിളക്ക് മഹോത്സവത്തിനെത്തുന്ന അയപ്പ ഭക്തർക്ക് സന്തോഷ വാർത്തയുമായിട്ടാണ് കെ.എസ്.ആർ.ടി.സി എത്തിയത്. മകരവിളക്ക് ദർശനം കഴിഞ്ഞ് മടക്ക യാത്രക്ക് ഭക്തർക്കായി പമ്പയിൽ 1000 ബസുകൾ ക്രമീകരിച്ച വാർത്ത ഏറെ ചർച്ച ചെയ്ത വിഷയമായിരുന്നു. ഇതോടെ വീണ്ടും തിളങ്ങുന്നത് ഗതാഗതമന്ത്രി കെബി ഗണേഷ്കുമാറിന്റെ ദീർഘ വീക്ഷണം തന്നെയാണ്. നേരത്തെയുള്ള ഈ മുൻകരുതലിൽ ഭക്തർക്ക് വളരെ ആശ്വാസകരമായ നടപടി കൂടിയാണ് ഇത്. കാരണം മകരജ്യോതി ദർശനം കഴിഞ്ഞ ഉടൻ മടക്കയാത്രയ്ക്ക് കാത്ത് നിൽക്കുന്നത് ലക്ഷകണക്കിന് ഭക്തജനങ്ങളാണ്. അവർക്കെല്ലാം വളരെ ആശ്വാസമാണ് മന്ത്രിയുടെ നടപടി.
മകരവിളക്ക് തീർഥാടനത്തിനായി എത്തുന്ന അയ്യപ്പഭക്തർക്ക് അതിവിപുലമായ മുന്നൊരുക്കങ്ങളാണ് കെഎസ്ആർടിസി നടത്തിയിട്ടുള്ളത്. അതുപോലെ തന്നെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് മടക്ക യാത്രയ്ക്ക് കെഎസ്ആർടിസി പമ്പയിൽ 1000 ബസുകൾ ക്രമീകരിക്കുന്നത്. നിലവിൽ പമ്പയിൽ 204 ബസുകളാണ് ചെയിൻ സർവീസ്, ദീർഘദൂര സർവീസുകൾ, പാർക്കിംഗ് സർക്കുലർ സർവീസുകൾ എന്നിവയ്ക്കായി ഉപയോഗിച്ചുവരുന്നത്.
ഇതിനുപുറമെ പത്തനംതിട്ട, ചെങ്ങന്നൂർ, കോട്ടയം, എരുമേലി, കുമിളി, കൊട്ടാരക്കര, പുനലൂർ, എറണാകുളം എന്നിവിടങ്ങളിലെ സ്പെഷ്യൽ സെന്ററുകളിൽ നിന്നായി 248 ബസുകളും സർവീസ് നടത്തുന്നുണ്ട്. ഈ ബസുകൾക്ക് പുറമെയാണ് മകരവിളക്ക് ദിവസം 548 ബസുകൾ കൂടി പ്രത്യേക സർവീസിനായി എത്തിക്കുന്നത്. മകരജ്യോതി ദർശനത്തിനുശേഷം തീർത്ഥാടകരെ നിലയ്ക്കലിൽ എത്തിക്കുന്നതിനും തുടർന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള ദീർഘദൂര യാത്രയ്ക്കുമായാണ് ഈ ബസുകൾ ക്രമീകരിച്ചിരിക്കുന്നത്.
മകരവിളക്ക് മഹോത്സവത്തിനായി സന്നിധാനത്ത് ശുദ്ധിക്രിയകൾ ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് ഉച്ചയ്ക്ക് 2.50-ഓടെയാണ് മകരസംക്രമ പൂജകൾക്ക് തുടക്കമാവുക. സന്നിധാനത്ത് തീർഥാടകർക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വെർച്വൽ ക്യൂ വഴി 30,000 പേർക്കും സ്പോട്ട് ബുക്കിംഗ് വഴി 5,000 പേർക്കുമാണ് സന്നിധാനത്തേക്ക് പ്രവേശനം. ഏകദേശം ഒന്നരലക്ഷത്തോളം പേർ മകരവിളക്ക് ദർശനത്തിനെത്തുമെന്നാണ് കണക്കാക്കുന്നത്.
അതേസമയം, ഭക്തര്‍ക്ക് ദര്‍ശനപുണ്യവുമായി ശബരിമലയില്‍ ഇന്ന് മകരവിളക്ക് മഹോത്സവം. മകരവിളക്ക് മഹോത്സവത്തിനായി ശബരിമല സന്നിധാനം സജ്ജമായിക്കഴിഞ്ഞതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ അറിയിച്ചു. ഇതിനുള്ള ശുദ്ധിക്രിയകള്‍ ഉള്‍പ്പെടെ സന്നിധാനത്ത് പൂര്‍ത്തിയായി. മകരവിളക്കിന്റെ പുണ്യം നുകരാനും അയ്യനെ കണ്ട് വണങ്ങാനും പതിനായിരങ്ങള്‍ ഇന്ന് ശബരിമലയിലേക്ക് ഒഴുകി എത്തും. ഇന്ന് ഉച്ചയ്ക്ക് 2.50 നാണ് മകര സംക്രമ പൂജകള്‍ക്ക് തുടക്കമാവുക.
തിരുവാഭരണ ഘോഷയാത്ര പരമ്പരാഗത പാതയിലൂടെ വൈകുന്നേരം അഞ്ചരയോടെ ശരംകുത്തിയില്‍ എത്തിച്ചേരും. 6:20 ഓടെ ഘോഷയാത്ര സന്നിധാനത്ത് എത്തും. തുടര്‍ന്ന് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന നടക്കും. ശേഷം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. മരുതമനയില്‍ ശിവന്‍കുട്ടിയാണ് ഇത്തവണ മുതല്‍ തിരുവാഭരണ വാഹക സംഘത്തിന്റെ ഗുരുസ്വാമി. പന്തളം കൊട്ടാരത്തെ പ്രതിനിധീകരിച്ചുള്ള രാജപ്രതിനിധിയും യാത്രയെ അനുഗമിക്കുന്നുണ്ട്. പി.എന്‍. നാരായണവര്‍മ്മയാണ് രാജപ്രതിനിധി.
ശരണമന്ത്രങ്ങളാല്‍ മുഖരിതമായ അന്തീരക്ഷത്തിലാണ് തിരുവാഭരണ ഘോഷയാത്രയുടെ സഞ്ചാരം. മൂന്ന് പേകടങ്ങളാണ് ഘോഷയാത്രയിലുള്ളത്. ആദ്യത്തേതില്‍ അയ്യപ്പവിഗ്രത്തില്‍ ചാര്‍ത്താനുള്ള തിരുമുഖം ഉള്‍പ്പെടെ ആഭരണങ്ങള്‍. രണ്ടാമത്തെ പേടകത്തില്‍ കളഭാഭിഷേകത്തിനുള്ള സ്വര്‍ണ്ണകുടമാണുള്ളത്. മൂന്നാം പേടകത്തില്‍ എഴുന്നള്ളിപ്പിനുള്ള ജീവതയും നെറ്റിപട്ടവും കൊടികളും.
സന്നിധാനത്ത് വലിയരീതിയിലുളള തീര്‍ത്ഥാടക നിയന്ത്രണമുണ്ട്. വെര്‍ച്വല്‍ ക്യൂ വഴി 30000 പേര്‍ക്കും സ്‌പോട്ട് ബുക്കിംഗ് വഴി 5000 പേര്‍ക്കുമാണ് സന്നിധാനത്തേക്ക് പ്രവേശനം. രാവിലെ 11 മുതല്‍ പമ്പയില്‍ നിന്ന് തീര്‍ത്ഥാടകരെ കയറ്റിവിടില്ല. ഒന്നരലക്ഷത്തോളം പേരെങ്കിലും മകരവിളക്ക് ദര്‍ശനത്തിനെത്തുമെന്നാണ് കണക്ക്.


