- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏറ്റെടുത്ത പല ദീർഘദൂര സർവ്വീസുകളും നിർത്തി കെഎസ്ആർടിസി; സമീപകാലത്ത് നിർത്തിയത് സ്വകാര്യബസ്സുകളിൽ നിന്ന് ഏറ്റെടുത്ത 15 ഓളം സർവ്വീസുകൾ; 140 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള സ്വകാര്യബസ്സുകളുടെ പെർമിറ്റ് പുതുക്കി നൽകേണ്ടെന്നും തീരുമാനം; യാത്രാക്ലേശത്തിൽ വലഞ്ഞ് യാത്രക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ചും മലയോര മേഖലയിലേക്കുള്ള കെഎസ്ആർടിസി സർവ്വീസുകൾ നിർത്തിവെച്ച് കെഎസ്ആർടിസി.സർവ്വീസ് നടത്താനായി സ്വകാര്യ ബസ്സുകളിൽ നിന്നും ഏറ്റെടുത്ത സർവ്വീസുകളാണ് കെഎസ്ആർടിസി അവസാനിപ്പിക്കുന്നത്.ഇതിന് പുറമെ 140 കിലോമീറ്ററിന് മുകളിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളുടെ പെർമിറ്റ് ഇനി പുതുക്കി നൽകേണ്ടെന്നും തീരുമാനം ഉണ്ട്.പത്തനംതിട്ടയിലാണ് ഏറ്റവും കുടുതൽ സർവ്വീസുകൾ കെഎസ്ആർടിസി നിർത്തുന്നത്.15 സർവ്വീസുകളാണ് സമീപകാലത്ത് അവസാനിപ്പിച്ചത്.
എന്നാൽ പെർമിറ്റ് പുതുക്കാതുള്ള തീരുമാനം തിരിച്ചടിയാകുന്നത് ഇടുക്കി ജില്ലയുടെ കിഴക്കൻ മേഖലയിലെ ജനങ്ങൾക്കാണ്.തീരുമാനം പ്രാബല്യത്തിലാകുന്നതോട എറണാകുളത്ത് നിന്ന് ഇടുക്കിയുടെ കിഴക്കന്മേഖലയിലേക്ക് സ്വകാര്യസർവ്വീസുകൾ പൂർണ്ണമായും ഇല്ലാതാകും. പെർമിറ്റുകൾ റദ്ദ് ചെയ്യപ്പെട്ടതോടെ 57 ബസ് സർവ്വീസുകളാണ് നിലച്ചത്.ഇതോടെ ഇടുക്കിയിലെ നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
പുലർച്ചെ 4.30 ന് റാന്നിയിൽ നിന്നും വെച്ചുച്ചിറ,ഈരാറ്റുപേട്ട വഴി എറണാകുളത്തേക്കുള്ള സ്വകാര്യ എക്‌സപ്രസ്സ് ബസ്സിന്റെ റൂട്ട് കെഎസ്ആർടിസി ഏറ്റെടുത്തു.ഇതിന്റെ സ്ഥാനത്ത് കെഎസ്ആർടിസി ഫാസ്റ്റ്പാസിഞ്ചർ തുടങ്ങി.നല്ല വരുമാനമുണ്ടായിരുന്നെങ്കിലും കോവിഡ് കാലത്ത് നിർത്തി.പിന്നെ പുനരാരംഭിച്ചില്ല.കോഴഞ്ചേരി- കോമ്പയാർ റൂട്ടിൽ സ്വകാര്യ ബസ്സ് ഉണ്ടായിരുന്നു.ഇപ്പോ ഇല്ല. ചെങ്ങന്നൂർ ഡിപ്പോയിൽ നിന്ന് ഇതുവഴിയുള്ള യാത്രക്കാർക്ക് ആശ്വാസമായിരുന്ന കെഎസ്ആർടിസിയും നിർത്തി.
രാവിലെ 5.25 ന്റെ പത്തനംതിട്ട-എറണാകുളം,6 ന്റെ പുനലൂർ-എറണാകുളം എഫ് എസ് ലിമിറ്റഡ് സ്റ്റോപ്പ്,കുണ്ടറ- കുമളി,6.10ന്റെ റാന്നി -എറണാകുളം, 7.10ന്റെ കൊട്ടാരക്കര- കുമളി,വർക്കല- മുണ്ടക്കയം,രാവിലെ 10.5 ന് പത്തനം തിട്ട എത്തുന്ന കൊല്ലം -കുമളി ടൗൺ ടുടൗൺ,ഉച്ചയ്ക്ക് 12 ന് പുറപ്പെടുന്ന പത്തനംതിട്ട- പണിക്കൻ കുടി- നെടുങ്കണ്ടം ഫാസ്റ്റ് പാസിഞ്ചർ, ഉച്ചയ്ക്ക് 2.30 ന പുറപ്പെടുന്ന കൊട്ടാക്കര- നെടുങ്കണ്ടം ഫാസ്റ്റ പാസിഞ്ചർ, ഉച്ചയ്ക്ക് 2.10 ന് ഉണ്ടായിരുന്ന പാലാ ഡിപ്പോയുടെ തിരുവനന്തപുരം- വൈറ്റില ഹബ് ഫാസ്റ്റ് പാസിഞ്ചർ, പാലാ ഡിപ്പോയിലെ കൊല്ലം കുരുത്തോട് സർവ്വീസ് സർവ്വീസ് തുടങ്ങിയവയാണ് കെഎസ്ആർടിസി നിർത്തലാക്കിയത്.
ഇവയിൽ മിക്കതും നല്ല വരുമാനം ഉണ്ടായിരുന്ന റൂട്ടുകളാണെന്നും ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് സർവ്വീസുകൾ നിർത്തലാക്കിയതെന്നും യാത്രക്കാർ പരാതിപ്പെടുന്നു.വൈകീട്ടും രാത്രിയും സർവ്വീസ് നടത്തുന്ന പല സർവ്വീസുകളും ഇതുപോലെ നിർത്തിലാക്കിയിട്ടുണ്ട്.വളരെ കുറച്ച് സർവ്വീസുകൾ മാത്രമുള്ള റുട്ടിൽ സ്വകാര്യ ബസ്സിന്റെ സർവ്വീസ് ഏറ്റെടുക്കുകയും നിലനിർത്താതെ വരികയും ചെയ്യുന്നത് യാത്രക്കാരിൽ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.
പത്തനം തിട്ടയിൽ ഇത്തരത്തിൽ സർവ്വീസുകൾ നിർത്തുമ്പോഴാണ് എറണാകുളത്ത് നിന്നും ഇടുക്കിയുടെ കിഴക്കൻ മേഖലയിലേക്കുള്ള നിരവധി സർവ്വീസുകൾക്ക് പെർമിറ്റ് പുതുക്കി നൽകാൻ.പഴയ ഒരു സിനിമാ സംഭാഷണത്തെ ഓർമ്മിപ്പിക്കും വിധം ഒരു റൂട്ട് ഉണ്ടാകുമോ ഏറ്റെടുത്ത് നിർത്തലാക്കാൻ എന്നാണ് കെഎസ്ആർടിസിയുടെ നിലപാടെന്നും ഈത്തരം നടപടിക്കെതിരെ പരിഹാസവും ഉയർന്നിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ