- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാടിനോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്നതും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് പരിമിതിയുള്ളതുമായ സ്ഥലം; കാലങ്ങളായി കാട്ടാനശല്യമുള്ള മേഖല; സൗരോര്‍ജ വേലിയോ വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതിന് ആവശ്യമായ പ്രതിരോധ മാര്‍ഗങ്ങളോ ഇല്ല; വഴിവിളക്കും നിശ്ചലം; എല്‍ദോസിന്റെ മരണം: കുട്ടമ്പുഴയില്‍ പ്രതിഷേധം ആളികത്തുമ്പോള്
കോതമംഗലം: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കോതമംഗലം കുട്ടമ്പുഴയ്ക്കടുത്ത് ഉരുളന്‍തണ്ണിക്കടുത്താണ് സംഭവം. ക്ണാച്ചേരി സ്വദേശി കൊടിയാട്ട് എല്‍ദോസ് (45) കൊല്ലപ്പെടുമ്പോള്‍ ചര്‍ച്ചയാകുന്നതു വനം വകുപ്പ് അനാസ്ഥ. സ്ഥലത്ത് കാട്ടാനയുടെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും വനംവകുപ്പ് വേണ്ടരീതിയില്‍ നടപടികള്‍ എടുത്തില്ല എന്നാണ് നാട്ടുകാരുടെ ആരോപണം. ജില്ലാ കളക്ടര്‍ എത്താതെ മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റാന്‍ അനുവദിക്കില്ല എന്ന നിലപാടിലേക്ക് പ്രദേശ വാസികള്‍ എത്തിയത് ഇതു കൊണ്ടാണ്. കാട്ടാനക്കൂട്ടം ഇപ്പോഴും ഈ പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്നതാണ് മറ്റൊരു വസ്തുത.
എല്‍ദോസിനെ റോഡില്‍ മരിച്ച നിലയിലാണ് കണ്ടെത്തിത്. ജോലി കഴിഞ്ഞ് കെ.എസ്.ആര്‍.ടി.സി. ബസില്‍ വന്നിറങ്ങി വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് കാട്ടാന എല്‍ദോസിനെ ആക്രമിച്ചത്. ഉരുളന്‍തണ്ണി ഫോറസ്റ്റ് സ്റ്റേഷന് അരകിലോമീറ്റര്‍ അകലെയാണ് സംഭവം. തിങ്കളാഴ്ച രാത്രി 8.45-നും ഒമ്പതുമണിക്കും ഇടയിക്കാണ് ദാരുണമായ സംഭവം ഉണ്ടായത്. എല്‍ദോസിന് പിന്നാലെ വന്നിരുന്നയാള്‍ പറഞ്ഞാണ് വിവരം പുറംലോകമറിഞ്ഞത്. കാടിനോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്നതും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് പരിമിതിയുള്ളതുമായ സ്ഥലമാണിത്.
കാലങ്ങളായി കാട്ടാനശല്യമുള്ള സ്ഥലമാണിത്. സൗരോര്‍ജ വേലിയോ, വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതിന് ആവശ്യമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ഇവിടുത്തെ ജനങ്ങള്‍ വളരെ നാളായി ജനപ്രതിനിധികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് പൂര്‍ണമായും പ്രാവര്‍ത്തികമായിട്ടില്ല. കുട്ടമ്പുഴ പഞ്ചായത്തിലെ ഏതാണ്ട് എല്ലാ പഞ്ചായത്തുകളിലും വന്യമൃഗശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഈ പ്രദേശത്ത് അറുപതോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.
റോഡില്‍ മരിച്ച നിയിലാണ് എല്‍ദോസിനെ കണ്ടെത്തിയത്. ജനവാസ മേഖലയിലേക്ക് പോകുന്ന വഴിയില്‍ വച്ചാണ് ആക്രമണമുണ്ടായത്. വിജനമായ സ്ഥലമായിരുന്നു. വെളിച്ചമുള്‍പ്പടെ ഉണ്ടായിരുന്നില്ല. ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള സാധനളും വാങ്ങി പോവുകയായിരുന്നു എല്‍ദോസ് എന്നും അച്ഛനും അമ്മയ്ക്കും ഇദ്ദേഹം മാത്രമാണ് ആശ്രമെന്നും നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ നാട്ടുകാരുടെ ഭാഗത്ത് നിന്ന് വന്‍ പ്രതിഷേധനമാണ് ഉയരുന്നത്. നേരത്തെ തന്നെ കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉയര്‍ന്നിരുന്നത്. എല്ലാ വിധ നടപടികളും സ്വീകരിക്കുമെന്ന് വനം വകകുപ്പ് അധികൃതര്‍ ഉറപ്പ് നല്‍കുകയും ചെയ്തു. ഇതിനിടയിലാണ് യുവാവിന്റെ ദാരുണ മരണം സംഭവിച്ചിരിക്കുന്നത്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ പാളിച്ച പറ്റിയതാണ് ആനയുടെ ആക്രമണമുണ്ടാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പ്രാധമികമായി അറിച്ചുവെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. നാട്ടുകാരുടെ പ്രതിഷേധത്തില്‍ അര്‍ത്ഥമുണ്ടെന്നും പ്രതിഷേധത്തില്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് നടക്കേത്തേത്. മൃതദേഹം അീടെ നിന്ന് നീക്കം ചെയ്ത് മറ്റ് നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. റവന്യു ഉദ്യോഗസ്ഥരെയും ജില്ലാ കളക്ടറെയും ഇടപെടുകത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. വേദനിപ്പിക്കുന്ന സംഭവമാണ്. ജനങ്ങളുടെ ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ ആവശ്യമുള്ളതെല്ലാം ചെയ്യും മന്ത്രി വ്യക്തമാക്കി.
അങ്ങേയറ്റം വേദനാജനകമായ സംഭവമെന്ന് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ജനവാസ കേന്ദ്രത്തിലാണിത് സംഭവിച്ചിരിക്കുന്നത്. ഈ ആനകളെ തുരത്താനുള്ള സംവിധാനത്തിനായാണ് തീറ്റിപ്പോറ്റി ഈ ഡിപ്പാര്‍ട്ട്മെന്റിനെ കൊണ്ട് നടക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനുമെല്ലാം സംരക്ഷണം നല്‍കേണ്ട ചുമതല സര്‍ക്കാരിനാണ്. സര്‍ക്കാര്‍ എന്താണ് ചെയ്തത് അദ്ദേഹം ചോദിക്കുന്നു. ഉരുളന്‍തണ്ണി ഫോറസ്റ്റ് സ്റ്റേഷന്‍ കഴിഞ്ഞ് ക്ണാച്ചേരിക്ക് പോകുന്ന വഴിയിലാണ് എല്‍ദോസ് മരിച്ചത്. ഇവിടെ ഇരുവശവും കാടാണ് പിന്നിടാണ് ജനവാസ മേഖല. ഉരുളന്‍തണ്ണി ഫോറസ്റ്റ് സ്റ്റേഷന്റ സമീപത്ത് വച്ചാണ് അക്രമണം
വനാതിര്‍ത്തിയില്‍ വേലി സ്ഥാപിക്കണമെന്നത് നാട്ടുകാരുടെ നാളുകളായുള്ള ആവശ്യമാണ്. സ്ഥലത്തെ എല്ലാ വാര്‍ഡുകളിലും വന്യമൃഗശല്യംരൂക്ഷമെന്ന് പഞ്ചായത്തംഗം പി.സി.ജോഷി പറഞ്ഞു. ഫെന്‍സിങ് കാടുപിടിച്ച നിലയിലാണ്. സ്ഥിരമായി ആളുകള്‍ നടക്കുന്ന വഴിയിലാണ് ആക്രമണം. പരിശോധനയ്ക്ക് വരാന്‍ പറയുമ്പോള്‍ വാഹനത്തില്‍ ഡീസലില്ലെന്ന് പറയുമെന്നും ജോഷി പറഞ്ഞു. സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയതായി വനംമന്ത്രി പറഞ്ഞു. മുതിര്‍ന്ന ഉദ്യോഗസ്ഥരോട് സ്ഥലത്തെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിഷയം ഗൗരവത്തിലെടുക്കുന്നുവെന്നും പ്രതിഷേധം ന്യായമെന്നും എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. ഫെന്‍സിങ് ഉള്‍പ്പെടെ എന്തുകൊണ്ട് വൈകിയെന്നതും അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.