കൊച്ചി: കുവൈത്തിലുണ്ടായ ദുരന്തത്തിൽ 23 മലയാളികളുടെ മരണം സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണ ജോർജാണ് ഇക്കാര്യം അറിയിച്ചത്. മലയാളികൾ എന്ന് സംശയിക്കുന്ന 2 പേരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മൃതദേഹം എംബാം ചെയ്ത് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. കുവൈത്തിലേക്ക് പോകാനായി കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം.

കൊച്ചിയിലേക്ക് ഇവ നേരിട്ട് എത്തിക്കണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കൊച്ചിയിൽ 25 ആംബുലൻസുകൾ സജ്ജീകരിച്ചത് അടക്കം എല്ലാ ഒരുക്കങ്ങളും നോർക്ക പൂർത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കുവൈറ്റ് ദുരന്തത്തിൽ മരണമടഞ്ഞവരുടെ മൃതദേഹം കേരളത്തിലെത്തിയാലുടൻ വിമാനത്താവളത്തിൽ നിന്ന് പ്രത്യേക ആംബുലൻസുകളിൽ വീടുകളിലേക്ക് കൊണ്ടുപോകും. ഇതിനാവശ്യമായ ക്രമീകരണങ്ങൾ അടിയന്തരമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്കയ്ക്ക് നിർദ്ദേശം നൽകി.

കൊച്ചിയിലേക്ക് ഇവ നേരിട്ട് എത്തിക്കണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കൊച്ചിയിൽ 25 ആംബുലൻസുകൾ സജ്ജീകരിച്ചത് അടക്കം എല്ലാ ഒരുക്കങ്ങളും നോർക്ക പൂർത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കുവൈറ്റ് ദുരന്തത്തിൽ മരണമടഞ്ഞവരുടെ മൃതദേഹം കേരളത്തിലെത്തിയാലുടൻ വിമാനത്താവളത്തിൽ നിന്ന് പ്രത്യേക ആംബുലൻസുകളിൽ വീടുകളിലേക്ക് കൊണ്ടുപോകും. ഇതിനാവശ്യമായ ക്രമീകരണങ്ങൾ അടിയന്തരമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്കയ്ക്ക് നിർദ്ദേശം നൽകി.

നാളെ രാവിലെ 8.30ഓടെ വിമാനം എത്തുമെന്നാണ് അറിയിപ്പ്. കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹങ്ങൾ ഏറ്റുവാങ്ങും. തുടർന്ന് പ്രത്യേക ആംബുലൻസുകളിൽ വീടുകളിലെത്തിക്കാനുള്ള നടപടിയും നോർക്ക സ്വീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാത്രിയോടെ കൊച്ചിയിലേക്ക് പുറപ്പെട്ടു. രാജ്യറാണി എക്സ്‌പ്രസിലാണ് മുഖ്യമന്ത്രി കൊച്ചിയിലേക്ക് പോകുന്നത്.

മരണപ്പെട്ട 49 പേരിൽ 46 പേർ ഇന്ത്യക്കാരാണ്. മൂന്ന് പേർ ഫിലിപ്പീൻസിൽ നിന്നുള്ളവരാണ്. ഏഴുപേർ തമിഴ്‌നാട്ടിൽ നിന്നുള്ളവരാണ്. മൂന്നുപേർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരുമാണെന്ന് കുവൈത്ത് അധികൃതർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ഉത്തർപ്രദേശിൽ നിന്ന് നാലുപേർ, ഒഡിഷയിൽ നിന്ന് രണ്ടുപേർ, കർണാടകയിൽ നിന്ന് ഒരാൾ, പഞ്ചാബിൽ നിന്ന് ഒരാൾ, ഹരിയാണയിൽ നിന്ന് ഒരാൾ, ഝാർഖണ്ഡിൽ നിന്ന് ഒരാൾ, പശ്ചിമ ബംഗാളിൽ നിന്ന് ഒരാൾ, മഹാരാഷ്ട്രയിൽ നിന്ന് ഒരാൾ, ബിഹാറിൽ നിന്ന് ഒരാൾ എന്നിങ്ങനെയാണ് മരിച്ചവരുടെ എണ്ണം.

നോർക്ക അധികൃതർ ഔദ്യോഗികമായി പുറത്തുവിട്ട മരിച്ച 23 മലയാളികളുടെ പേര് വിവരങ്ങൾ

1. തോമസ് ചിറയിൽ ഉമ്മൻ - തിരുവല്ല, പത്തനംതിട്ട

2. അനീഷ് കുമാർ - കടലായി, കണ്ണൂർ

3. ഷമീർ ഉമ്മറുദ്ദീൻ - ശൂരനാട്, കൊല്ലം.

4. മാത്യു തോമസ് - ചെങ്ങന്നൂർ, ആലപ്പുഴ

5. അരുൺ ബാബു - നെടുമങ്ങാട്, തിരു

6. കേളു പൊന്മലേരി - തൃക്കരിപ്പൂർ, കാസർകോഡ്

7. സാജു വർഗീസ് - കോന്നി, പത്തനംതിട്ട

8. രഞ്ജിത്ത് -ചേർക്കള, കാസർകോട്

9. ആകാശ് ശശിധരൻ നായർ - പന്തളം, പത്തനംതിട്ട

10. ഷിബു വർഗ്ഗീസ്- പായിപാട്, കോട്ടയം.

11. നൂഹ് - തിരൂർ, മലപ്പുറം.

12. ബാഹുലേയൻ - പുലമന്തോൾ, മലപ്പുറം.

13. സ്റ്റെഫിന് എബ്രഹാം സാബു - പാമ്പാടി, കോട്ടയം.

14. സാജൻ ജോർജ്ജ് - കരവല്ലൂർ, കൊല്ലം.

15. മുരളീധരൻ നായർ- മല്ലശ്ശേരി, പത്തനംതിട്ട.

16. ലൂക്കോസ് - ആദിച്ചനല്ലൂർ, കൊല്ലം.

17. ശ്രീഹരി പ്രദീപ് - ചങ്ങനാശ്ശേരി, കോട്ടയം.

18. ശ്രീജേഷ് തങ്കപ്പൻ നായർ - ഇടവ, തിരുവനന്തപുരം.

19. ബിനോയ് തോമസ്- ചിറ്റാറ്റുകര, തൃശൂർ.

20. നിതിൻ - വയക്കര, കണ്ണൂർ.

21. സുമേഷ് സുന്ദരൻ പിള്ള- പെരിനാട്, കൊല്ലം.

22. വിശ്വാസ് കൃഷ്ണൻ - തലശ്ശേരി, കണ്ണൂർ.

23. സിബിൻ എബ്രഹാം- മല്ലപ്പള്ളി, പത്തനംതിട്ട.

അതേസമയം, തീപിടിത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ പ്രത്യേക വിമാനത്തിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇതിനായി വ്യോമസേനയുടെ സി-130 സൂപ്പർ ഹെർക്കുലീസ് വിമാനം കുവൈത്തിലേക്ക് പുറപ്പെട്ടു. ഡൽഹിയിലെ ഹിന്ദൻ വ്യോമകേന്ദ്രത്തിൽ നിന്നാണ് വിമാനം പുറപ്പെട്ടത്.

അതിനിടെ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങുമായി കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ യഹിയ കൂടിക്കാഴ്ച നടത്തി. ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതും പരിക്കേറ്റവരുടെ ചികിത്സ സംബന്ധിച്ചുമാണ് ചർച്ച നടത്തിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കുവൈത്ത് സഹായങ്ങൾ വാഗ്ദാനം ചെയ്തെങ്കിലും ഇന്ത്യൻ വ്യോമസേനയുടെ വിമാനം എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡി.എൻ.എ പരിശോധന നടത്തും. പരിക്കേറ്റവരുടെ ചികിത്സ കുവൈത്തിൽ തന്നെ തുടരാനാണ് തീരുമാനം.

അതേസമയം തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് എൻബിടിസി ഗ്രൂപ്പ് അറിയിച്ചു. ആശ്രിതർക്ക് ജോലിയും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്ന് കമ്പനി അറിയിച്ചു. പ്രമുഖ മലയാളി വ്യവസായി ആയ കെ ജി എബ്രഹാമിന്റ കമ്പനിയാണ് എൻബിടിസി. കമ്പനിയിലെ ജീവനക്കാരാണ് മരിച്ചത്. മരിച്ചവരുടെ മൃതദേഹം എത്രയും പെട്ട് നാട്ടിലെത്തിക്കുന്നതിനായി സർക്കാരിനോടും എംബസിയോടും ഒപ്പം ചേർന്ന് പരിശ്രമിക്കുന്നതായി കമ്പനി അറിയിച്ചു.

'എട്ട് ലക്ഷം രൂപ വീതം മരിച്ചവരുടെ കുടുംബത്തിന് നൽകും. മരിച്ചവരുടെ കുടുംബങ്ങളുടെ ആവശ്യങ്ങൾക്ക് കമ്പനി ഒപ്പമുണ്ടാകും. ഇൻഷുറൻസ് പരിരക്ഷയുടെ തുക, മറ്റ് ആനുകൂല്യങ്ങളും, പരിരക്ഷയും, ആശ്രിതർക്ക് ജോലി എന്നിവ ഉത്തരവാദിത്തബോധത്തോടെ കമ്പനി നിർവഹിക്കും. ഉറ്റവരുടെ വേർപാടിൽ ദുഃഖത്തിൽ കഴിയുന്ന കുടുംബാംഗങ്ങളോടൊപ്പം ചേർന്നുനിൽക്കുന്നു. അതീവവേദനയോടെ കൂടി അനുശോചനം അറിയിക്കുകയും പ്രാർത്ഥനകൾ നേരുകയും ചെയ്യുന്നുവെന്ന്', കമ്പനി അറിയിച്ചു.

ഈ കമ്പനിയിൽ ജോലി ചെയ്യുന്നവരായിരുന്നു കെട്ടിടത്തിൽ താമസിച്ചിരുന്നത്. ബാച്ചിലർ ക്യാമ്പായിരുന്നു അപകടം നടന്നത്. മലയാളികൾ, തമിഴ്, ഫിലിപ്പിനോ, നേപ്പാൾ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ക്യാമ്പിലുണ്ടായിരുന്നു. മലയാളികളാണ് ക്യാമ്പിലുണ്ടായിരുന്നതിൽ ഏറെ പേരും.

ബുധനാഴ്ച പുലർച്ച നാലു മണിക്കാണ് കുവൈത്തിലെ മൻഗഫ് ബ്ലോക്ക് നാലിലെ തൊഴിലാളി ക്യാമ്പിൽ തീപിടിച്ചത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള പ്രമുഖ കമ്പനിയായ എൻ.ബി.ടി.സിയിലെയും ഹൈവേ സൂപ്പർ മാർക്കറ്റിലെയും ജീവനക്കാരാണ് ദുരന്തത്തിൽപെട്ടത്. മലയാളികളടക്കം 49 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്.

24 മലയാളികൾ മരിച്ചതായാണ് റിപ്പോർട്ട്. പരിക്കേറ്റവർ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. കെട്ടിടത്തിൽ 196 പേരായിരുന്നു താമസിച്ചിരുന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള അഞ്ചിലധികം പേരും മരിച്ചതായി സംസ്ഥാന ന്യൂനപക്ഷ, പ്രവാസിക്ഷേമ മന്ത്രി കെ.എസ്. മസ്താനും അറിയിച്ചിട്ടുണ്ട്. തൊഴിലാളികൾ ഉറങ്ങുന്നതിനിടെയാണ് തീപിടിത്തം എന്നത് മരണസംഖ്യ ഉയരാൻ കാരണമായി. കെട്ടിടത്തിൽ തീയും പുകയും നിറഞ്ഞതോടെ ശ്വാസംമുട്ടിയാണ് കൂടുതൽ മരണങ്ങളും. തീ പടർന്നതിനെ തുടർന്ന് കെട്ടിടത്തിൽ നിന്നും ചിലർ താഴേക്ക് ചാടി. ദുരന്തകാരണം അന്വേഷിക്കാൻ ഉത്തരവായിട്ടുണ്ട്