- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവുമായി പിണങ്ങി ആത്മഹത്യ ചെയ്യാൻ യുവതി റെയിൽവേ ട്രാക്കിൽ; രക്ഷിക്കാൻ പിന്നാലെ പൊലീസും; ഞെട്ടിത്തരിച്ച് എഞ്ചിൻ ഡ്രൈവർ; ഒടുവിൽ സാഹസീകമായി രക്ഷപ്പെടുത്തി
തിരുവനന്തപുരം: ആത്മഹത്യ ചെയ്യുന്നതിനായി റെയിൽവേ ട്രാക്കിലൂടെ നടന്ന യുവതിയെ ട്രെയിനിനു മുന്നിൽനിന്ന് പൊലീസ് സാഹസികമായി രക്ഷപ്പെടുത്തി. തലസ്ഥാന നഗരിലെ റെയിൽവേ ട്രാക്കിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.ഞായറാഴ്ച വൈകീട്ട് മൂന്നോടെ പേട്ട റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് മണ്ണന്തല സ്വദേശിയായ 27-കാരിയെയാണ് വഞ്ചിയൂർ പൊലീസ് രക്ഷിച്ചത്.
വീട്ടിൽ നിന്നും ഭർത്താവുമായി പിണങ്ങി വീടുവിട്ടിറങ്ങിയതായിരുന്നു മണ്ണന്തല സ്വദേശിനിയായ യുവതി . വീട്ടിൽ നിന്നും ഇറങ്ങിയ ഇവർ ആദ്യം പേട്ട റെയിൽവേ സ്റ്റേഷനിൽ ആണ് എത്തിയത്. തുടർന്ന് റെയിൽവേ ട്രാക്കിലേക്ക് ഇറങ്ങിയ യുവതി തമ്പാനൂർ ഭാഗത്തേക്ക് നടക്കുകയായിരുന്നു. യുവതിയുടെ നടത്തത്തിൽ പന്തികേട് തോന്നിയ പരിസരവാസികൾ വഞ്ചിയൂർ പൊലീസിൽ വിവരം അറിയിച്ചു. വിവരം ലഭിച്ച ഉടൻ വഞ്ചിയൂർ പൊലീസ് സ്ഥലത്തേക്ക് പാഞ്ഞെത്തി.
അപ്പോഴേക്കും യുവതി നടന്ന് ഉപ്പിടാംമൂട് പാലത്തിന് അടുത്തു വരെ എത്തിയിരുന്നു. പിന്നാലെ പൊലീസ് വരുന്നതു കണ്ട യുവതി വേഗത്തിൽ മുന്നോട്ട് ഓടി. ഈ സമയം തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്നും കൊച്ചുവേളി ഭാഗത്തേക്ക് ഒരു ട്രെയിൻ വരുന്നുണ്ടായിരുന്നു. വേഗതയിലായിരുന്നു ട്രെയിനിന്റെ വരവ്. യുവതിയെ പിടിച്ചുമാറ്റാനായി പിറകെ ഓടിയ പൊലീസുകാർ കൈ ഉയർത്തി ട്രെയിൻ നിർത്താൻ ആഗ്യം കാണിച്ചു കൊണ്ടിരുന്നു.
റെയിൽവേ ട്രാക്കിൽ യുവതിയെയും അവർക്ക് പിന്നാലെ പൊലീസുകാർ ഓടുന്നതും കണ്ട ലോക്കോ പൈലറ്റ് ട്രെയിന്റെ വേഗത കുറയ്ക്കുകയും പെട്ടെന്ന് തന്നെ ബ്രേക്കിടുകയും ചെയ്തു. വേഗത്തിൽ വരികയായിരുന്ന ട്രെയിൻ യുവതിക്ക് ഏകദേശം തൊട്ടടുത്ത് എത്തിയ ശേഷം ആണ് നിന്നത്. ഇതോടെ, പിറകെ എത്തിയ പൊലീസുകാർ യുവതിയെ പിടികൂടി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് ഭർത്താവിനെയും ബന്ധുക്കളെയും വിളിച്ചുവരുത്തി ഒപ്പം വിട്ടയച്ചു. എസ്‌ഐ. രാധാകൃഷ്ണൻ, സി.പി.ഒ.മാരായ സുബിൻ പ്രസാദ്, ബിജു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ