- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ തട്ടിപ്പ് നടത്തി ലണ്ടനിലേക്ക് മുങ്ങിയ് ലളിത് മോദി അവിടെയും തട്ടിപ്പ് തുടരുന്നു; മുൻ മോഡലും ബിസിനസ്സുകാരിയുമായ ഇന്ത്യൻ വംശജയെ നുണ പറഞ്ഞ് പറ്റിച്ചെന്ന് കേസ്; മോദി കേസ് സുപ്രീം കോടതിയിലേക്ക്
ലണ്ടൻ: ഐ പി എൽ തട്ടിപ്പുമായി ബന്ധപ്പെട്ട് ലണ്ടനിലേക്ക് കടന്ന ലളിത് മോദി അവിടെയും തന്റെ തനിനിറം കാട്ടി എന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നു. തെറ്റിദ്ധരിപ്പിച്ച് 7.5 ലക്ഷം പൗണ്ട് മോദിയുടെ കാൻസർ കെയർ കമ്പനിയിൽ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു എന്നാണ് കേസ്. ഇന്ത്യൻ വംശജയും മുൻ മോഡലുമായ ഗുർപ്രീറ്റ് ഗിൽ മാഗും അവരുടെ കമ്പനിയായ ക്വാണ്ടം കെയറുമാണ് മോദിക്കെതിരെ കേസ് നൽകിയ്ത്.
വഞ്ചനാകുറ്റം ചുമത്തിയുള്ള കേസിൽ പക്ഷെ മോദിക്ക് അനുകൂലമായിട്ടായിരുന്നു ലണ്ടൻ ഹൈക്കോടതിയുടെ വിധി വന്നത്. ഗുർപ്രീതും അവരുടെ കമ്പനിയും ഇപ്പോൾ ഈ വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീലിനു പോവുകയാണ്. ലളിത് മോദി ആരംഭിച്ച അയോൺ കെയർ എന്ന കാൻസർ കെയർ കമ്പനിയിൽ പണം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടാണ്ഈ തട്ടിപ്പ്. ഗുർപ്രീത് പറയുന്നത് മോദിയുടെ കമ്പനിയിൽ ആൻഡ്രൂ രാജകുമാരൻ ഉൾപ്പടെയുള്ള നിർവധി ഉന്നതർ രക്ഷാധികാരിമാരായി ഉണ്ടെന്ന് മോദി തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നാണ്.
എന്നാൽ, ലളിത് മോദി ഇക്കാര്യം നിഷേധിക്കുന്നു. ലണ്ടൻ ഹൈക്കോടതിയിൽ ഈ കേസ് കേട്ട് ജഡ്ജ് മുറേ റോസനുംമോദി തെറ്റിദ്ധരിപ്പിക്കാൻ ഏതെങ്കിലും വിധത്തിലുള്ള ശ്രമങ്ങൾ നടത്തി എന്ന് കണ്ടെത്താനയിട്ടില്ല എന്ന് അഭിപ്രായപ്പെട്ടു. ഇതിനെതിരെയാണ് ഗുർപ്രീതിന്റെ അഭിഭാഷകർ കോർട്ട് ഓഫ് അപ്പീലിലെ ജഡ്ജിമാരായ ലോർഡ് ജസ്റ്റിസ് ന്യുയെ, ലോർഡ് ജസ്റ്റിസ് സിങ്, ലോർഡ് ജസ്റ്റിസ് നുഗീ എന്നിവരോട് ഹൈക്കോടതി വിധി തള്ളിക്കളയണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ആൻഡ്രൂ രാജകുമാരന് പുറമെ സ്പെയിനിലെ രാജാവും രാജ്ഞിയും ഉൾപ്പടെ മറ്റു നിരവധിപേർ തന്റെ കമ്പനിയുടെ രക്ഷാധികാരിമാരായി ഉണ്ടെന്ന് മോദി തെറ്റിദ്ധരിപ്പിച്ചു എന്നായിരുന്നു കേസ് വിചാരണവേളയിൽ 2022 ഫെബ്രുവരി മാസത്തിൽ ഗുർപ്രീത്‌കോടതിയിൽ പറഞ്ഞത്. അതിനു പുറമെ ലളിത് മോദിയും ആൻഡ്രൂ രാജകുമാരനും തമ്മിൽ അടുത്ത സൗഹാർദ്ദമുണ്ടെന്നും അവർ തമ്മിൽ ഇടക്കിടെ ബന്ധപ്പെടാറുണ്ടെന്നും എഴുതി നൽകിയ പ്രസ്താവനയിൽ ഗുർപ്രീത് പറഞ്ഞിരുന്നു.
അതിനു പുറമെ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ടെന്നീസ് താരം റോജർ ഫെഡറർ എന്നിവർ അയോൺ കെയറിന്റെ ബ്രാൻഡ് അമ്പാസിഡർമാർ അയിരിക്കുമെന്നും മോദി തന്നെ വിശ്വസിപ്പിച്ചു എന്ന് അവർ കോടതിയിൽ നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യമെല്ലാം മോദിയുടെ അഭിഭാഷകർ കോടതിയിൽ നിഷേധിക്കുകയായിരുന്നു. മോദി വഞ്ചിച്ചു എന്നതിന് തെളിവില്ല എന്നായിരുന്നു ഗുർപ്രീതിന്റെ ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി പറഞ്ഞത്. ഇപ്പോൾ കേസ് സുപ്രീം കോട്തിയിൽ എത്തുകയാണ്.
മറുനാടന് ഡെസ്ക്