- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെങ്ങന്നൂർ എസ്എച്ചഓ ആയിരിക്കുമ്പോൾ കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തി; പാലക്കാട് ക്രൈംബ്രാഞ്ചിലെ ഇൻസ്പെക്ടർ എം. ദീലീപ് ഖാനെ തരംതാഴ്ത്തി; ഇനി ഇതേ ഓഫീസിൽ എസ്ഐ
പാലക്കാട്: ക്രൈംബ്രാഞ്ചിലെ ഇൻസ്പെക്ടർ എം. ദിലീപ് ഖാനെ തരം താഴ്‌ത്തി. ഇനി മുതൽ ഇതേ ഓഫീസിൽ എസ്ഐയായി ഇദ്ദേഹം തുടരും. ഇതു സംബന്ധിച്ച് ഡിഐജി അനൂപ്കുരുവിള ജോൺ ഉത്തരവ് ഇറക്കി.
ദിലീപ്ഖാൻ ചെങ്ങന്നൂരിൽ പൊലീസ് ഇൻസ്പെക്ടർ ആയിരിക്കുമ്പോൾ വെണ്മണി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടാണ് നടപടി. ഒരു വർഷത്തേക്കാണ് തരംതാഴ്‌ത്തലുണ്ടായിരിക്കുന്നത്. ജോലി ചെയ്തിരുന്ന അതേ ഓഫീസിൽ ഒഴിവുള്ള എസ്ഐയുടെ തസ്തികയിലേക്കാണ് നിയമനമെന്നതും ശ്രദ്ധേയമാണ്.
വർഷങ്ങൾക്ക് മുൻപാണ് ദിലീപ്ഖാൻ ചെങ്ങന്നൂരിൽ എസ്ച്ച്ഓ ആയിരുന്നത്. അന്ന് എല്ലാ സ്റ്റേഷനുകൾക്കും എസ്എച്ച്ഒ പൊലീസ് ഇൻസ്പെക്ടറായിരിക്കുന്ന സമ്പ്രദായം നിലവിൽ വന്നിരുന്നില്ല. അതിനാൽ വെണ്മണിയുടെ ചുമതല അന്ന് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ദിലീപ് ഖാനായിരുന്നു.
പത്തനാപുരം സ്വദേശിയാണ് ഇദ്ദേഹം. ഇന്നാണ് തരംതാഴ്‌ത്തൽ ഉത്തരവ് പുറത്തു വന്നത്. എത്രയും പെട്ടെന്ന് നടപ്പാക്കി ആ വിവരം രേഖാമൂലം അറിയിക്കാൻ ക്രൈംബ്രാഞ്ച് എസ്‌പിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്