- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രളയകാലത്ത് മണ്ണിടിച്ചിലിൽ 5 പേർ മരണപ്പെട്ട മേഖലയിൽ മല തുരന്ന് മണ്ണെടുക്കൽ; ചെറുതോണി-ഇടുക്കി റോഡിലെ മണ്ണെടുക്കൽ ഭീതിയോടെ കണ്ട് നാട്ടുകാർ; ലൈഫ് പദ്ധതിക്ക് പോലും അനുമതി നൽകാത്ത പ്രദേശത്തെ മണ്ണുനീക്കൽ മന്ത്രിതലത്തിലെ ഇടപടലോടെ എന്നും ആക്ഷേപം
ഇടുക്കി: പ്രളയകാലത്ത് മണ്ണിടിച്ചിലിൽ 5 പേർ മരണപ്പെട്ട മേഖലയിൽ മല തുരന്ന് മണ്ണെടുക്കൽ.നാട്ടുകാർ ഭീതിയിലായി. ചെറുതോണി -ഇടുക്കി റോഡിൽ ആലുംചുവടിന് സമീപം നടന്നുവരുന്ന മണ്ണെടുക്കലാണ് നാട്ടുകാരിൽ ഭയാശങ്കകൾ സൃഷ്ടിച്ചിട്ടുള്ളത്. ഇപ്പോൾ മണ്ണെടുക്കൽ നടക്കുന്ന മലയുടെ മറ്റൊരുഭാഗത്ത് 2018-ലെ പ്രളയ കാലത്ത് മണ്ണിടിഞ്ഞുവീണ് 5 പേർ മരണപ്പെട്ടിരുന്നു.
ഇപ്പോൾ നടന്നുവരുന്ന മണ്ണെടുക്കൽ വർഷകാലത്ത് വീണ്ടും ദുരന്തത്തിന് കാരണമായേക്കാമെന്നാണ് പ്രദേശവാസികളുടെ വിലയിരുത്തൽ. ദുരന്തഭീഷണി കണക്കിലെടുത്ത് മലയുടെ സമീപത്ത് താമസിച്ചിരുന്ന കുടുംബങ്ങളെ നേരത്തെ മാറ്റിപ്പാർച്ചിരുന്നു. ലൈഫ് പദ്ധതിയിൽ അനുവദിച്ചുകിട്ടിയ വീട് നിർമ്മിക്കാനായി മണ്ണ്് നീക്കിയാൽ പോലും സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ തടയുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ഈ സ്ഥിത്ിയിലാണ് വിസ്്തൃതമായ പ്രദേശത്തെ മണ്ണ് നീക്കം ചെയ്യുന്നതെന്നും ഇക്കാര്യത്തിൽ ജില്ലയിൽ നിന്നുള്ള മന്ത്രിയുടെ ഇടപെടലുണ്ടായിട്ടുണ്ടെന്നുമാണ് നാട്ടുകാരുടെ ആക്ഷേപം.
കേരള കോൺഗ്രസ് എം ഇടുക്കി ജില്ലകമ്മിറ്റി പ്രവർത്തിച്ചുവരുന്ന കെട്ടിടത്തിന് സമീപത്തുനിന്നുമാണ് മണ്ണെടുക്കൽ നടന്നുവരുന്നത്. പാർട്ടി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ നൽകിയ അപേക്ഷയിലാണ് മണ്ണ് നീക്കം ചെയ്യാൻ അനുമതി നൽകിയിട്ടുള്ളതെന്ന് ഇത് സംബന്ധിച്ച് കളക്ടർ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
മണ്ണ് നീക്കം ചെയ്യുന്ന പ്രദേശം സർക്കാർ ഫണ്ട് വിനിയോഗിച്ച് കെട്ടി തിരിച്ചെടുത്ത് നിർമ്മാണപ്രവർത്തനങ്ങൾ നടത്തി. ഇതുവഴി വൻ സാമ്പത്തിക നേട്ടം സ്വന്തമാക്കുകയുമാണ് അണിയറക്കാരുടെ ലക്ഷ്യമെന്നും ഇതിനായി ദുരന്തനിവാരണ അഥോറ്ിറ്റിയുടെ അനുമതി പോലും ഇക്കൂട്ടർ നേടിയെടുത്തിട്ടുണ്ടെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
ഇവിടെ നിന്നും എടുക്കുന്ന മണ്ണ് ചെറുതോണി പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണ സ്ഥലത്താണ് നിക്ഷേപിക്കുന്നത്. നേരത്തെ ഇടിഞ്ഞുവീണ മണ്ണാണ് പ്രദേശത്തുനിന്നും നീക്കം ചെയ്യുന്നതെന്നും ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ മാർഗ്ഗനിർദ്ദേശം കണക്കിലെടുത്താണ് മണ്ണുമാറ്റുന്നതെന്നും മറിച്ചുള്ള ആക്ഷേപങ്ങളെക്കുറിച്ച് അറിയില്ലെന്നും ഇടുക്കി തഹസീൽദാർ ജെയ്ഷ് സി ചെറിയാൻ അറിയിച്ചു.
മണ്ണ് എടുക്കുന്ന പ്രദേശത്ത് ദുരന്തം നടന്നതായി അറിയില്ല.ഇവിടെ നേരത്തെ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. ഇനിയും മണ്ണിടിച്ചിൽ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ പ്രദേശം 4 തട്ടായി തിരിക്കുന്നതിന് ജിയോളജി വകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 696.5 ക്യു.മീറ്റർ മണ്ണ് നീക്കുന്നതിന് കളക്ടർ അനുമതി നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ കൃത്യമായി നിരീക്ഷണവും നടത്തുന്നുണ്ട്, തഹസീൽദാർ വിശദമാക്കി.
മറുനാടന് മലയാളി ലേഖകന്.