- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇവിടം വിട്ടു പോയ്‌ക്കോ, വേഗം രക്ഷപ്പെട്ടോ, ഒരു വന്‍ദുരന്തം വരാനിരിക്കുന്നു': പ്രവചന സ്വഭാവമുള്ള കഥ എഴുതിയ വെള്ളാര്‍മല സ്‌കൂളിലെ ലയ മോള്‍ സേഫാണ്
വയനാട്: ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ പല കെട്ടിടങ്ങളുടെയും കൂട്ടത്തില്‍ വെള്ളാര്‍മല ജി വി എച്ച് എസ് സിന്റെ അവേശേഷിപ്പുകളുമുണ്ട്. ഈ സ്‌കൂളിലെ വിദ്യാര്‍ഥിനിയായ ലയമോള്‍ ഡിജിറ്റല്‍ മാഗസിനില്‍ എഴുതിയ കഥ വരാനിരിക്കുന്ന ദുരന്തത്തെ കുറിച്ച് പ്രവചന സ്വഭാവം ഉള്ളതായിരുന്നു. കൈറ്റ് സി.ഇ.ഒ കെ.അന്‍വര്‍ സാദത്താണ് ഈ കഥയെക്കുറിച്ചുള്ള കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.
'വെള്ളാര്‍മല സ്‌കൂളിലെ 'ലിറ്റില്‍ കൈറ്റ്‌സ്' കുട്ടികള്‍ തയ്യാറാക്കിയ ഡിജിറ്റല്‍ മാഗസിന്റെ പേരാണ് 'വെള്ളാരങ്കല്ലുകള്‍'. എന്റെ പുഴയെന്നും, ഈ കുളിരരുവിയുടെ തീരത്ത് എന്നും മറ്റും നാടിന്റെ സൗഭാഗ്യങ്ങളെ കുറിച്ച് നിറയെ എഴുതിയിട്ടുണ്ട് അവര്‍. തന്റെ നാടിന്റെ മനോഹാരിതയും പ്രകൃതി ഭംഗിയും എല്ലാമാണ് അധികം പേജുകളിലും. മാഗസിന്റെ അവസാനം ഒരു കഥയാണ്. കഥയുടെ അവസാന ഭാഗത്ത് 'ഇവിടം വിട്ടു പോയ്‌ക്കോ, വേഗം രക്ഷപ്പെട്ടോ, ഒരു വന്‍ദുരന്തം വരാനിരിക്കുന്നു, മലവെള്ളപ്പാച്ചില്‍ നിന്ന് ഉടന്‍ രക്ഷപ്പെട്ടോ' എന്ന് ഒരു കിളി കുട്ടികളെ ഓര്‍മിപ്പിക്കുകയാണ്.
"മഴയായതിനാല്‍ വെള്ളം കലങ്ങിത്തുടങ്ങി. അതുകൊണ്ട് വെള്ളത്തില്‍ ഇറങ്ങേണ്ട എന്ന് അവര്‍ തീരുമാനിച്ചു. അങ്ങനെ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കുമ്പോഴാണ് ഒരു കിളി അവിടേക്ക് വന്നത്. ആ കിളി ഒരു വിചിത്രമായിരുന്നു. ആ കിളി സംസാരിക്കുമായിരുന്നു. അത് അവരോട് പറഞ്ഞു. നിങ്ങള്‍ ഇവിടെനിന്നു വേഗം രക്ഷപ്പെട്ടോ കുട്ടികളെ. ഇവിടെ വലിയൊരു ആപത്തു വരാന്‍ പോകുന്നു. നിങ്ങള്‍ക്കു രക്ഷപ്പെടണമെങ്കില്‍ വേഗം ഇവിടെനിന്ന് ഓടി പൊയ്‌ക്കോളൂ. എന്ന് പറഞ്ഞിട്ട് ആ കിളി അവിടെനിന്നു പറന്നുപോയി. കിളി പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായില്ലെങ്കിലും അവിടെനിന്നു കുട്ടികള്‍ ഓടാന്‍ തുടങ്ങി" കഥയിലെ ഒരു ഭാഗം ഇങ്ങനെയാണ്.
582 കുട്ടികളും 26 അദ്ധ്യാപകരുമുള്ള സ്‌കൂളിലെ എത്ര കുട്ടികള്‍ സുരക്ഷിതരെന്ന കാര്യത്തില്‍ തിട്ടമില്ല. ഏതായാലും, കഥ എഴുതിയ ലയ മോള്‍ സുരക്ഷിതയാണെന്ന കുറിപ്പും അന്‍വര്‍ സാദത്ത് പങ്കുവച്ചിട്ടുണ്ട്. കുട്ടിക്ക് ഉറ്റവരെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നു
.https://www.facebook.com/anvar.sadath.1023
ലയാ മോള്‍ സേഫ് ആണ്
വയനാട്ടിലെ GVHSS വെള്ളാര്‍മലയിലെ ലിറ്റില്‍ കൈറ്റ്‌സ് കുട്ടികള്‍ കഴിഞ്ഞ വര്‍ഷം തയ്യാറാക്കിയ 'വെള്ളാരങ്കല്ലുകള്‍' എന്ന ഡിജിറ്റല്‍ മാഗസിനില്‍ 'ആഗ്രഹത്തിന്റെ ദുരനുഭവം' എന്ന പ്രവചന സ്വഭാവത്തോടെയുള്ള ലയാ മോളുടെ കഥയെപ്പറ്റി കഴിഞ്ഞ പോസ്റ്റില്‍ എഴുതിയിരുന്നു . വയനാട്ടില്‍ നിന്നും അറിഞ്ഞത് ലയ സേഫ് ആണെന്നാണ് , കുട്ടിക്ക് അടുത്തവരെ നഷ്ടപ്പെട്ടിട്ടുണ്ട് . ദയവ് ചെയ്ത് മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആരും ഇക്കാര്യത്തിനായി ഇവരെ ബന്ധപ്പെടാന്‍ ശ്രമിക്കരുത്. ആ പ്രദേശം അത്തരമൊരു മാനസികാവസ്ഥയില്‍ അല്ലല്ലോ ?
സ്‌കൂളിന്റെ ( കോഡ് : 15036 ) സ്‌കൂള്‍ വിക്കി താളില്‍ നല്‍കിയ ഹൈടെക് ക്ലാസ്സ്മുറികളുടെ ചിത്രങ്ങളുമൊക്കെ കണ്ണീരോടെയല്ലാതെ കാണാനാവില്ല.
നമ്മള്‍ അതിജീവിക്കും..
കെ അന്‍വര്‍ സാദത്ത്
https://www.facebook.com/anvar.sadath.1023/posts/7619634604815345?ref=embed_post
നേരത്തെ വെള്ളാര്‍മല ജി വി എച്ച് എസ് എസിന്റെ വാര്‍ഷികാഘോഷത്തിന് പുറത്തിറക്കിയ വീഡിയോ ഇന്നു നൊമ്പര കാഴ്ചയായി മാറിയത് പലരും കുറിച്ചിരുന്നു. ആ ഗാനം ഇങ്ങനെ:
വെള്ളരിമലയുടെ താഴ് വാരത്തൊരു വിദ്യാലയമുണ്ടേ
പുന്നപ്പുഴയുടെ ഓരം ചേര്‍ന്നൊരു പള്ളിക്കൂടമുണ്ടേ
കോടമഞ്ഞില്‍ അണിഞ്ഞൊരുങ്ങി നിറഞ്ഞു നില്‍ക്കുന്നേ
നാടിന്നുയിരായ് അറിവിന്‍ മധുരം
പകര്‍ന്നുനല്‍കാനായി