- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എനിക്കും ഉണ്ടായിരുന്നു എല്ലാ കാര്യങ്ങളും മനസിലാക്കിയ ഒരു സുഹൃത്ത്; ഞാന്‍ അയാളുമായി സ്വപ്നങ്ങള്‍ പങ്കിട്ടു; ഒരു ഘട്ടത്തില്‍ സുഹൃത്തില്‍ നിന്നു വഞ്ചനയോടെയുള്ള പെരുമാറ്റമുണ്ടായി; സ്റ്റേജില്‍ നില്‍ക്കാന്‍ കഴിയുന്നില്ല; സത്യസന്ധമായ സംഗീതം എന്നില്‍ നിന്നു പുറത്തു വന്നില്ല; ബാലഭാസ്കറിനെ വേദനിപ്പിച്ച ആ സുഹൃത്ത് ആര്? എന്തുകൊണ്ട് ലക്ഷ്മി അതേ കുറിച്ച് പറയുന്നില്ല
തിരുവനന്തപുരം: ഒരിക്കല്‍ സംഗീതം ഉപേക്ഷിക്കുകയാണെന്നു വെളിപ്പെടുത്തി ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടു കേരളത്തെ ഞെട്ടിച്ചിരുന്നു ബാലഭാസ്‌കര്‍. താന്‍ സംഗീത ജീവിതം അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന പ്രഖ്യാപനം. ഏറ്റവുമടുത്ത ഒരു സുഹൃത്തില്‍ നിന്നും നേരിട്ട വഞ്ചനയാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ അന്ന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ബാലഭാസ്‌കറിന്റെ ആത്മാര്‍ത്ഥതയും സത്യസന്ധതയും വ്യക്തമാക്കുന്നതായിരുന്നു ആ സംഭവം. 'ജീവിതത്തില്‍ എല്ലാവര്‍ക്കും മനഃസാക്ഷി സൂക്ഷിപ്പുകാര്‍ ഉണ്ടായിരിക്കും. എനിക്കും ഉണ്ടായിരുന്നു. എന്റെ എല്ലാ കാര്യങ്ങളും മനസിലാക്കിയ സുഹൃത്ത്. ഞാന്‍ അയാളുമായി സ്വപ്നങ്ങള്‍ പങ്കിട്ടു. ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങള്‍ എടുത്തതും സുഹൃത്തുക്കളോട് ആലോചിച്ചാണ്. ഒരു ഘട്ടത്തില്‍ അടുത്ത സുഹൃത്തില്‍നിന്നു വഞ്ചനയോടെയുള്ള പെരുമാറ്റമുണ്ടായി. എനിക്കു സ്റ്റേജില്‍ നില്‍ക്കാന്‍ കഴിയുന്നില്ല. സത്യസന്ധമായ സംഗീതം എന്നില്‍ നിന്നു പുറത്തുവന്നില്ല. അത് എന്നോടും എന്നെ സ്‌നേഹിക്കുന്നവരോടും ചെയ്യുന്ന ചതിയാണ്. ഇതായിരുന്നു ബാലഭാസ്‌കറിന്റെ പഴയ പോസ്റ്റ്. അന്നത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലായതോടെ സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ നിന്നും ഈ തീരുമാനത്തില്‍ നിന്നും പിന്‍മാറണമെന്ന് അദ്ദേഹത്തോട് അപേക്ഷിച്ചിരുന്നു. കേരളം നല്‍കുന്ന സ്‌നേഹത്തിനു മുന്നില്‍ അദ്ദേഹം തലകുനിച്ചു. പിന്നീട് തന്റെ തീരുമാനത്തില്‍ നിന്നും പിന്‍മാറുന്നതായി സൂചിപ്പിച്ച് അദ്ദേഹം വേറൊരു കുറിപ്പിട്ടിരുന്നു. സംഗീതം ഉപേക്ഷിച്ച ആദ്യ പോസ്റ്റിലുണ്ട് ബാലുവിന് പിന്നിലുള്ളവരുടെ സൂചനകള്‍. ബാലുവിന്റെ അപകടത്തില്‍ ദുരൂഹതയില്ലെന്ന് ആരോപിച്ച് മനോരമയില്‍ അഭിമുഖം നല്‍കിയ ഭാര്യ ലക്ഷ്മി പക്ഷേ ഈ പോസ്റ്റിനെ കുറിച്ച് മാത്രം പറയുന്നില്ല. വിവാഹത്തില്‍ തുടങ്ങി ബാലുവിന്റെ കുടുംബത്തിലേക്ക് പരോക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്ന ലക്ഷ്മി പക്ഷേ ബാലുവിന്റെ പഴയ പോസ്റ്റില്‍ മൗനം പാലിക്കുന്നു. ഇതിന് പിന്നിലെ വസ്തുത അവര്‍ പറഞ്ഞാല്‍ തന്നെ ബാലുവിന്റെ മരണത്തിലെ ദുരൂഹതയും മാറും.
വിവാഹം കഴിഞ്ഞതുമുതല്‍ ബാലഭാസ്‌കറിന്റെ വീട്ടുകാരുമായി അകല്‍ച്ചയിലായിരുന്നു. പ്രണയിച്ച് വിവാഹം കഴിച്ചതുകൊണ്ട് ബാലഭാസ്‌കറിന്റെ വീട്ടുകാര്‍ എന്നെ അംഗീകരിച്ചിരുന്നില്ല. ഒരു തവണ വീട്ടില്‍ കൊണ്ടുപോയിട്ടുണ്ട്. ബാലു വീട്ടില്‍ പോകുമായിരുന്നു. അപകടശേഷം രണ്ടുതവണ വന്നുകണ്ടിരുന്നു. പിന്നെ മിണ്ടിയിട്ടില്ല. ബാലു അംഗീകരിച്ചിരുന്നു. അതിലപ്പുറം ആരുടെ അംഗീകാരവും തനിക്കുവേണ്ടെന്നും ലക്ഷ്മി പറഞ്ഞു. എന്നാല്‍ ബാലഭാസ്‌കറിന്റെ പോസ്റ്റില്‍ പറഞ്ഞ വഞ്ചിച്ച ആ സുഹൃത്ത് ആരെന്നതിനെ കുറിച്ച് മാത്രം ലക്ഷ്മി പറയുന്നില്ല. ഈ സുഹൃത്ത് ആശുപത്രിയില്‍ ബാലുവിനെ സന്ദര്‍ശിച്ചുവെന്നും ആരോപണമുണ്ട്. അതിന് ശേഷമാണ് ബാലുവിന്റെ മരണമെന്നതാണ് ആക്ഷേപം. ഈ സാഹചര്യത്തിലാണ് ഈ വിഷയത്തിലും ലക്ഷ്മി വെളിപ്പെടുത്തല്‍ നടത്തണമെന്ന ആവശ്യം ശക്തമാകുന്നത്. ബാലുവിന്റെ പഴയ പോസ്റ്റുമായി അപകട മരണത്തിന് ഏറെ ബന്ധമുണ്ടെന്ന് കരുതുന്നവര്‍ ഏറെയാണ്. സിബിഐ അന്വേഷണ പരിധിയിലേക്ക് ഈ ചതിയെത്തിയാല്‍ അപകടത്തിലെ ദൂരൂഹത മുഴുവന്‍ മാറും.
ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടം ആസൂത്രിതമെന്ന് തോന്നിയിട്ടില്ലെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി മനോരമ ന്യൂസിനോട് പറഞ്ഞിരുന്നു. അപകടത്തിനു പിന്നില്‍ ആരെങ്കിലുമുണ്ടെന്ന് സൂചനയുണ്ടായിരുന്നെങ്കില്‍ താന്‍ പ്രതികരിച്ചേനെ. ഇതുവരെയുള്ള അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും ലക്ഷ്മി പറഞ്ഞു. അപകടത്തിനു ശേഷം ഇതാദ്യമായാണ് ലക്ഷ്മി ഒരു മാധ്യമത്തിനോട് സംസാരിക്കുന്നത്. താനുള്‍പ്പെടെ സഞ്ചരിച്ച ബാലഭാസ്‌കറിന്റെ കാര്‍ ആരും ആക്രമിച്ചിട്ടില്ലെന്നും ലക്ഷ്മി പറഞ്ഞു. അപകട സമയത്ത് തനിക്ക് ബോധമുണ്ടായിരുന്നെന്ന് പറഞ്ഞ ലക്ഷ്മി സംഭവ ദിവസം കൃത്യമായി ഓര്‍ത്തെടുത്ത് പറഞ്ഞു.
അപകട ദിവസം വണ്ടിയോടിച്ചത് ബാലഭാസ്‌കറാണെന്ന ഡ്രൈവര്‍ അര്‍ജുന്റെ വാദം തെറ്റെന്നും ലക്ഷ്മി പറഞ്ഞു. അപകട ശേഷം ആശുപത്രിയിലെത്തിയ ബാലുവിന്റെ സുഹൃത്തുക്കളോട് അര്‍ജുന്‍ തെറ്റ് സമ്മതിച്ചിരുന്നു. ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറഞ്ഞ് കരഞ്ഞതായും ലക്ഷ്മി പറഞ്ഞു. അര്‍ജുനെതിരെ മുന്‍പുണ്ടായിരുന്ന കേസുകള്‍ ബാലഭാസ്‌കറിനറിയാമായിരുന്നെന്ന് ലക്ഷ്മി പറഞ്ഞു. ഒരു കേസില്‍പെട്ട് ജീവിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണെന്ന് അര്‍ജുന്‍ ബാലുവിനോട് പറഞ്ഞു. സഹായിക്കാമെന്ന് കരുതിയാണ് അര്‍ജുനെ ബാലു തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. ബാലുവിന്റെ സ്ഥിരം ഡ്രൈവറായിരുന്നില്ലെന്നും ലക്ഷ്മി പറഞ്ഞു.
ബാലുവിന്റെ കുടുംബവുമായി വിവാഹം മുതല്‍ അകല്‍ച്ചയുണ്ടെന്ന് ലക്ഷ്മി. പ്രണയിച്ച് വിവാഹം കഴിച്ചതുകൊണ്ട് തന്നെ ബാലുവിന്റെ അമ്മ അംഗീകരിച്ചിരുന്നില്ല. ഒരു തവണ മാത്രമാണ് ബാലു എന്നെ വീട്ടില്‍ കൊണ്ടുപോയിട്ടുള്ളുവെന്നും ലക്ഷ്മി പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയുള്ള ആക്രമണവും വിമര്‍ശനവും വിഷമിപ്പിക്കുന്നതായി ലക്ഷ്മി. സംഗീതത്തിനു വേണ്ടി മാത്രം ജീവിച്ച ബാലു വിവാദങ്ങളുടെ കേന്ദ്രമായി . അതാണ് വേദനിപ്പിച്ചതെന്നും ലക്ഷ്മി പറഞ്ഞു. ബാലുവിന്റെ മരണത്തില്‍ സംശയം ഉന്നയിക്കാന്‍ മാതാപിതാക്കള്‍ക്ക് അവകാശമുണ്ടെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി. അതുകൊണ്ടാണ് അവര്‍ പരാതി നല്‍കിയതും നിയമപോരാട്ടത്തിന് പോയതും. അന്വേഷണങ്ങളോടെല്ലാം താന്‍ സ്വന്തം ബുദ്ധിമുട്ടുകള്‍ മാറ്റിവച്ചും സഹകരിച്ചെന്നും ലക്ഷ്മി പറഞ്ഞു. മരണത്തിന് ഇടയാക്കിയ വാഹനാപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെയാണ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സമയത്ത് അര്‍ജുന്‍ തന്നെ ഇക്കാര്യം ബാലഭാസ്‌ക്കറിന്റെ സുഹൃത്തുക്കളോട് സമ്മതിച്ചിരുന്നു. ഉറങ്ങിപ്പോയതുകൊണ്ടാണ് അപകടം സംഭവിച്ചതെന്ന് പറഞ്ഞ് കരഞ്ഞിരുന്നു. അപകടശേഷം അവസാനമായുള്ള ഓര്‍മയില്‍ ഡ്രൈവര്‍ സീറ്റില്‍ അര്‍ജുന്‍ പകച്ച് ഇരിക്കുന്നതാണ് താന്‍ കണ്ടത്. പിന്നീട് അര്‍ജുന്‍ മൊഴി മാറ്റുകയായിരുന്നു. ആദ്യദിനങ്ങളില്‍ കുറ്റസമ്മതം നടത്തിയ അര്‍ജുന്‍ പിന്നെ ആരു പറഞ്ഞിട്ടാണ് മൊഴിമാറ്റിയതെന്ന് അറിയില്ല. ബാലു മരിച്ചു, താനും ജീവനോടെയുണ്ടായേക്കില്ലെന്ന് കരുതി സ്വയം രക്ഷപ്പെടാനാകണം അര്‍ജുന്‍ മൊഴി മാറ്റിയത്.
ആരുടെയും സമ്മര്‍ദത്തിലല്ല തൃശൂരില്‍നിന്നു യാത്ര പുറപ്പെട്ടതെന്നും ലക്ഷ്മി വ്യക്തമാക്കി. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. ആര്‍ക്കും സമ്മര്‍ദം ചെലുത്താന്‍ കഴിയുന്ന വ്യക്തിയല്ല ബാലഭാസ്‌കര്‍. അദ്ദേഹത്തിന് പിറ്റേന്ന് ചെയ്യാനുള്ള കാര്യങ്ങള്‍ കണക്കിലെടുത്താണ് യാത്ര പുറപ്പെടുന്നത്. വാഹനം തുടക്കം മുതല്‍ ഓടിച്ചത് അര്‍ജുന്‍ ആയിരുന്നു. ബാലഭാസ്‌കര്‍ പിന്നിലാണ് ഇരുന്നത്. അര്‍ജുന്‍ കേസില്‍ പെട്ടു നില്‍ക്കുന്ന സമയത്താണ് ബാലഭാസ്‌കര്‍ അയാളെ വീണ്ടും കാണുന്നത്. അയാളെ വിശ്വസിച്ച് സഹായിക്കുന്നതിന് വേണ്ടിയാണ് തിരുവനന്തപുരത്ത് കൊണ്ടുവന്നത്. അര്‍ജുന്‍ സ്ഥിരം ഡ്രൈവറായിരുന്നില്ല. ഒന്നോ രണ്ടോ ഓട്ടങ്ങള്‍ക്ക് മാത്രമാണ് ബാലഭാസ്‌കറിനൊപ്പം വന്നിട്ടുള്ളത്. വിവാദങ്ങളില്‍ കാര്യമില്ല. കാര്‍ ആരും ആക്രമിച്ചിട്ടില്ല. അപകടശേഷവും ബാലഭാസ്‌കര്‍ സുഹൃത്തുക്കളോടും ഡോക്ടര്‍മാരോടും സംസാരിച്ചിരുന്നു. അര്‍ജുന്‍ ഉറങ്ങിപ്പോയെന്നാണ് ബാലഭാസ്‌കറും പറഞ്ഞത്.
എന്റെ കുടുംബത്തിന്റെ നഷ്ടത്തില്‍ എന്റെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യുന്നത് മനുഷ്യത്വരഹിതമാണ്. ബാലബാസ്‌കറിനെതിരെയുള്ള സോഷ്യല്‍ബുള്ളിയിങ് വളരെയധികം വിഷമിപ്പിച്ചു. മികച്ച വയലിനിസ്റ്റ് എന്നറിയപ്പെടാന്‍ ആഗ്രഹിച്ച, സംഗീതത്തിന് വേണ്ടി ജീവിച്ച ബാലഭാസ്‌കര്‍ വിവാദങ്ങളുടെയും ദുരൂഹതകളുടെയും കേന്ദ്രമായി മാറി. ബാലഭാസ്‌കറിന്റെ മരണത്തില്‍ മാതാപിതാക്കളുടെ നിലപാടിനെയും ലക്ഷ്മി ന്യായീകരിച്ചു. മകന്റെ മരണത്തില്‍ സംശയം ഉന്നിയിക്കുന്നതും അന്വേഷിക്കണം എന്നാവശ്യപ്പെടുന്നതും അവരുടെ അവകാശമാണ്. ബാലഭാസ്‌കറിനും കുഞ്ഞിനും വേണ്ടി തനിക്കിനി ആകെ ചെയ്യാനുള്ളത് സത്യസന്ധമായ മൊഴി കൊടുക്കുക എന്നുള്ളത് മാത്രമാണ്. അത് താന്‍ ചെയ്യുമെന്നും ലക്ഷ്മി വ്യക്തമാക്കി. അപകടം ആസൂത്രിതമാണെന്ന് തോന്നിയിട്ടില്ല. അതിനുപിന്നില്‍ ആരെങ്കിലുമുണ്ടെന്ന് സൂചന പോലുമില്ല. അങ്ങനെയുണ്ടെങ്കില്‍ താന്‍ പ്രതികരിക്കുമായിരുന്നു. ഇതുവരെയുള്ള അന്വേഷണത്തില്‍ സംതൃപ്തയാണ്. ശാരീരിക ബുദ്ധിമുട്ടുകള്‍ മാറ്റിവച്ച് അന്വേഷണത്തോട് സഹകരിക്കുന്നുണ്ട്.