ഡൽഹി: വിവാഹദിവസം ഹാളിൽ വിരുന്നെത്തിയത് പുലി. അപ്രതീക്ഷിത അതിഥിയുടെ എൻട്രിയിൽ കല്യാണത്തിന് പങ്ക് എടുക്കാനെത്തിയ വിരുന്നുകാർ എല്ലാം ഇറങ്ങിയോടി. ഉത്തർപ്രദേശിലാണ് സംഭവം നടന്നത്. ഉത്തർപ്രദേശിലെ ലഖ്നോവിൽ വിവാഹചടങ്ങിലാണ് അപ്രതീക്ഷിത അതിഥി എത്തിയത് . ക്ഷണക്കപ്പെടാതെയുള്ള അതിഥിയെത്തിയതോടെ ആളുകൾക്ക് ജീവനും കൊണ്ട് വിവാഹ ഹാളിൽ നിന്നും ഓടി ​രക്ഷപ്പെടേണ്ടി ന്നനു. പാര പോലീസ് സ്റ്റേഷൻ പരിധിയിലെ വിവാഹ ചടങ്ങിലാണ് അപ്രതീക്ഷിത അതിഥിയായി പുലിയെത്തിയത്.

ബുദേശ്വർ റിങ് റോഡിലെ എം.എം ഹാളിലെ വിവാഹചടങ്ങിനിടെയാണ് പുലി എത്തിയത്. വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെയായിരുന്നു സംഭവം നടന്നത്. പുലിയെ കണ്ടതോടെ ആളുകൾ വേഗം ഹാളിൽ നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. ഇതിനുള്ള ശ്രമത്തിനിടെ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.വിവാഹചടങ്ങിൽ പുലിയെത്തിയതോടെ ഡി.എഫ്.ഒ സിതാൻഷു പാണ്ഡേയുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി. ഒടുവിൽ നാലര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് പുലിയെ കണ്ടെത്തിയത്.

വിവാഹവേദിയിലേക്ക് ഒരുകൂട്ടം ആളുകൾ എത്തുന്നതും പിന്നീട് പുലിയെ പിടിക്കുന്നതിന്റേയും വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പുലി​യെ പിടിക്കുന്നത് വരെ വരന്റേയും വധുവിന്റേയും ബന്ധുക്കൾ വാഹനത്തിൽ തന്നെ കഴിയുകയായിരുന്നു. സംഭവത്തിൽ യു.പി സർക്കാറിനെതിരെ വിമർശനവുമായി എസ്.പി നേതാവ് അഖിലേഷ് യാദവ് രംഗത്ത് വരുകയും ചെയ്തു.

അഴിമതിയുടെ ഉദാഹരണമാണ് സംഭവമെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി. വനത്തിലേക്കുള്ള മനുഷ്യരുടെ കൈയേറ്റം വർധിച്ചപ്പോഴാണ് വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാൻ തുടങ്ങിയതെന്ന് അഖിലേഷ് യാദവ് എക്സ് പോസ്റ്റിൽ വ്യക്തമാക്കി.