- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ലിസ്റ്റിന് സ്റ്റീഫന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സെക്രട്ടറി; ലിസ്റ്റിനും രാകേഷും നേതൃത്വം നല്‍കുന്ന ഔദ്യോഗിക പാനലിന് വിജയം; വിനയന്റെ വിമത പാനലിന് തിരിച്ചടി; ബി രാകേഷ് പ്രസിഡന്റ് ആയേക്കും; സാന്ദ്ര തോമസിന് എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ പരാജയം; സോഫിയാ പോളും സന്ദീപ് സേനനും വൈസ് പ്രസിഡന്റുമാര്‍
ലിസ്റ്റിന് സ്റ്റീഫന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സെക്രട്ടറി
കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നയിച്ച ഔദ്യോഗിക പാനലിന് വിജയം. വിനയന്‍ നയിച്ച വിമത പാനലിന് പരാജയം. സെക്രട്ടറിയായി ലിസ്റ്റിന്‍ തിരഞ്ഞെടുക്കപ്പെട്ടു. ലിസ്റ്റിന് 128 വോട്ടും, വിനയന് 89 വോട്ടും, കല്ലിയൂര്‍ ശശിക്ക് 19 വോട്ടും കിട്ടി. 18 വോട്ട് അസാധുവായി. 20 പേര്‍ വോട്ടുചെയ്തില്ല.
എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക്് മത്സരിച്ച സാന്ദ്ര തോമസ് പരാജയപ്പെട്ടു. സാന്ദ്രയ്ക്ക് 114 വോട്ടുമാത്രമാണ് കിട്ടിയത്. ബി രാകേഷ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടേക്കും.
സോഫിയാ പോളിനും സന്ദീപ് സേനനും വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടു. ആല്‍വിന്‍ ആന്റണിയും ഹംസ എം.എമ്മും ജോയിന്റ് സെക്രട്ടറിമാരായി വിജയിച്ചു.
ബി. രാകേഷും ലിസ്റ്റിന്‍ സ്റ്റീഫനും നേതൃത്വം നല്‍കുന്ന പാനലില്‍ മത്സരിച്ചവരാണ് വിജയിച്ച നാലുപേരും. രാകേഷ് പ്രസിഡന്റ് സ്ഥാനത്തേക്കും ലിസ്റ്റിന്‍ സ്റ്റീഫന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുമാണ് മത്സരിച്ചത്. സുബൈര്‍ എന്‍.പി. ട്രഷറര്‍ സ്ഥാനത്തേക്കും പാനലിന്റെ ഭാഗമായി മത്സരരംഗത്തുണ്ടായിരുന്നു.
എക്‌സിക്യൂട്ടീവില്‍ വിജയം ഉറപ്പിച്ചത് ഷീലു എബ്രഹാമിന്റെ ഭര്‍ത്താവ് എബ്രഹാം മാത്യു( 143), കിരീടം ഉണ്ണി( 194), സിയാദ് കോക്കര്‍, 165, സൗണ്ട്‌സ് സ്ുബ്രഹ്‌മണ്യം( എവര്‍ഷൈന്‍ മണി)-159, സന്തോഷ് പവിത്രന്‍-167, ജോബി ജോര്‍ജ്-139.
എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ആകെ 14 പേരെയാണ് തിരഞ്ഞെടുക്കുന്നത്. വോട്ടെണ്ണല്‍ തുടരുന്നു.