- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പുത്തൂർ റോഡ് വികസനത്തിന്റെ പേരിൽ പൊതുമരാമത്ത് അധികൃതരുടെ അന്യായ നടപടി; വീടിന്റെ മതിൽ പൊളിച്ചു നീക്കിയത് ഹൈക്കോടതി വിധി ലംഘിച്ച്; ഭൂമി കയ്യേറിയവരെ സംരക്ഷിക്കാൻ ശ്രമമെന്ന് ആരോപണം; കയ്യേറ്റ ഭൂമി ഒഴിപ്പിച്ചാൽ സ്‌ഥലം നൽകാമെന്ന് നാട്ടുകാർ
പുത്തൂർ: ഹൈക്കോടതി വിധി ലംഘിച്ച് വികസനത്തിന്റെ പേരിൽ വീടിന്റെ മതിൽ പൊളിച്ചു നീക്കിയതായി പരാതി. പുത്തൂർ കുരിശുമൂല ചേറ്റുപുഴക്കാരൻ വർഗീസിന്റെ മതിലാണ് ഇന്നലെ പൊളിച്ചു നീക്കിയത്. പൊലീസ് സംരക്ഷണത്തിൽ എത്തിയ പൊതുമരാമത്ത് അധികൃതർ മണ്ണുമാന്തി യന്ത്രം ഉപ യോഗിച്ച് മതിൽ പൊളിച്ചു നീക്കിയെന്നാണു പരാതി. സർക്കാർ ഭൂമി ഒഴിപ്പിക്കാതെ റോഡ് വികസനത്തിന്റെ പേരിൽ അധികൃതരുടെ നടപടികൾ നടക്കുന്നതായി വിമർശനം ഉയരുന്നതിനിടെയാണ് വർഗീസ് പരാതിയുമായി രംഗത്തെത്തിയത്. ഹൈക്കോടതി വിധി മാനിക്കാതെയാണ് നടപടിയെന്നും വിമർശനമുണ്ട്.
വർഗീസിന്റെ വീടിന്റെ എതിർവശത്തുള്ള പുറമ്പോക്ക് ഏറ്റെടുത്തതിനു ശേഷം ആവശ്യമെങ്കിൽ സ്‌ഥലം ഏറ്റെടുക്കാൻ ഹൈക്കോടതി കഴിഞ്ഞ മാസം വിധിച്ചിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ ഇത് ഗൗനിക്കാതെ നടപടി എടുക്കുകയായിരുന്നു. തടയാൻ ശ്രമിച്ച വർഗീസിനെ പൊലീസ് അറസ്‌റ്റ് ചെയ്ത് നീക്കിയതിനു ശേഷമാണ് മതിൽ പൊളിച്ചതെന്നും പരാതിയിൽ പറയുന്നു. വർഗീസിനും കുടുംബത്തിനും വീട്ടിൽ കയറാൻ പറ്റാത്ത രീതിയിൽ 3 അടി താഴ്‌ചയിൽ ചാല് കോരിയിട്ടാണ് സംഘം മടങ്ങിയത്. വർഗീസിന്റെ വീട്ടിലേക്കുള്ള കുടിവെള്ള പൈപ്പ് തകർത്തതായും പരാതിയിൽ പറയുന്നു.
സർക്കാർ ഭൂമി കയ്യേറിയവരെ സംരക്ഷിച്ച് കൊണ്ടാണ് റോഡ് വികസനത്തിന്റെ പേരിൽ അധികാരികളുടെ നടപടി. കയ്യേറ്റ സ്ഥലത്തെ വ്യാപാര സമുച്ചയങ്ങൾ പൊളിക്കാതിരിക്കാൻ ജനപ്രധിനിധികളും സർക്കാരും ഒറ്റക്കെട്ടായി നിൽക്കുന്നുവെന്നാണ് ആരോപണം. റോഡിൻറെ മറുഭാഗത്ത് കയ്യേറ്റമുണ്ടെന്ന് കാണിച്ച് 2014ൽ സർക്കാർ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇത് മറച്ച് വെച്ചാണ് വികസനം നടപ്പിലാക്കാനുള്ള ശ്രമം നടക്കുന്നതെന്നും നാട്ടുകാർ പറയുന്നു. 20 ഓളം പേർ നടപടിക്കെതിരെ രംഗത്തുണ്ട്.
കുട്ടനെല്ലൂർ മേൽപ്പാത മുതൽ പയ്യപ്പൂളി മൂല വരെയുള്ള റോഡിൽ ഒരേക്കർ ഭൂമി കയ്യേറിയതായാണ് ഇവർ ആരോപിക്കുന്നത്. പാർട്ടി ഓഫിസ്, സഹകരണ സംഘം ഭൂമി, ആരാധനാലയം, സർക്കാർ സ്‌കൂൾ, പഞ്ചായത്ത് കെട്ടിടം എന്നിവയെ സംരക്ഷിക്കാനാണ് മരാമത്ത് വകുപ്പിന്റെ നീക്കം എന്നാണ് ഇവരുടെ ആരോപണം. കയ്യേറ്റം ഏറ്റെടുക്കാതെ നഷ്ടപരിഹാരം നൽകി യതിലൂടെ സർക്കാരിനു കോടികളാണ് നഷ്ടപ്പെട്ടത് എന്നും നാട്ടുകാർ പറയുന്നു.