- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിസഭയുടെ തീരുമാനം പുനപരിശോധിക്കാനുള്ള അധികാരത്തെ ചൊല്ലി രണ്ടംഗ ബഞ്ചിൽ അഭിപ്രായ ഭിന്നത; ഹർജി അന്വേഷണ പരിധിയിൽ വരുമോ എന്നതിനെച്ചൊല്ലിയും ലോകായുക്തയ്ക്കും ഉപ ലോകായുക്തയ്ക്കും ഇടയിൽ തർക്കം; സർക്കാരിന് താൽകാലിക ആശ്വാസം നൽകുന്നത് ഈ ആശയക്കുഴപ്പം; 'മാർച്ചിലെ' പ്രതിസന്ധി പിണറായി ഒഴിവാക്കുമ്പോൾ
തിരുവനന്തപുരം : ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസിൽ മുഖ്യമന്ത്രിക്ക് താൽക്കാലിക ആശ്വാസമെത്തുന്നതിന് കാരണം ലോകോയുക്തയിലെ അഭിപ്രായ സമന്വയമില്ലായ്മ. ഈ സാഹചര്യത്തിലാണ് കേസ് മൂന്നംഗ വിശാല ബെഞ്ചിന് വിട്ടത്. രണ്ടംഗ ബെഞ്ചിൽ വ്യത്യസ്ത അഭിപ്രായ വ്യത്യാസമുണ്ടെന്നും അതിനാൽ കേസ് മൂന്നംഗ ബെഞ്ചിന് വിടുകയാണെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അറിയിച്ചു. കേസിൽ മൂന്നംഗ ബെഞ്ച് വീണ്ടും വിശമായ വാദം കേൾക്കും. ഇതിനുള്ള തീയതി പിന്നീട് പ്രഖ്യാപിക്കും. ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദുമാണ് വിധി പ്രസ്താവിച്ചത്. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന് അധികാരത്തിൽ തുടരാമെന്ന സ്ഥിതി വരികയാണ്.
കഴിഞ്ഞ വർഷം മാർച്ച് 18 ന് വാദം പൂർത്തിയായി ഒരു വർഷം പിന്നിട്ടിട്ടും വിധി വൈകിയതിനാൽ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിധി പ്രഖ്യാപനമുണ്ടായത്. അഴിമതിയും സ്വജനപക്ഷപാതവും തെളിഞ്ഞാൽ പൊതുപ്രവർത്തകൻ വഹിക്കുന്ന പദവി ഒഴിയേണ്ടിവരുമെന്ന ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് പ്രകാരമുള്ള കേസിലാണ് വിധി. അതുകൊണ്ട് തന്നെ വിധി എതിരായിരുന്നുവെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി അനിവാര്യതയാകുമായിരുന്നു. ഈ സാഹചര്യമാണ് ലോകായുക്തയിലെ ഭിന്നത ഒഴിവാക്കുന്നത്. ഈ വിധിയെ മറികടക്കാനുള്ള ബില്ല് ഗവർണ്ണർ ഇതുവരെ ഒപ്പിട്ടിട്ടില്ല. ഈ ബിൽ നിയമമായാൽ വിധി എന്തായാലും പിണറായിക്ക് അതിനെ അതിജീവിക്കാൻ കഴിയും.
ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂൺ ഉൽ റഷീദും അടങ്ങിയ ബെഞ്ചാണ് ഇപ്പോൾ ഭിന്നവിധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ ഒരാൾ പരാതിയെ അനുകൂലിച്ചും രണ്ടാമൻ എതിർത്തും വിധിയെഴുതി. മന്ത്രിസഭയുടെ തീരുമാനം പുനപരിശോധിക്കാനുള്ള ലോകായുക്തയുടെ അധികാരത്തെ ചൊല്ലിയാണ് രണ്ടംഗ ബഞ്ചിൽ ഭിന്നതയുണ്ടായത്. ഈ സാഹചര്യത്തിലാണ് വിശാല ബഞ്ചിലേക്ക് കാര്യങ്ങളെത്തുന്നത്. ഹർജി ലോകായുക്തയുടെ അന്വേഷണ പരിധിയിൽ വരുമോ എന്നതിനെച്ചൊല്ലി ലോകായുക്തയ്ക്കും ഉപ ലോകായുക്തയ്ക്കും ഇടയിൽ അഭിപ്രായ ഭിന്നതയുണ്ടായി. ഹർജിയിലെ ആരോപണങ്ങളുടെ നിജസ്ഥിതിയെക്കുറിച്ചും അഭിപ്രായ വ്യത്യാസം വന്നു.
ഈ സാഹചര്യത്തിലാണ് ഹർജി ഫുൾബെഞ്ചിന് വിട്ടത്. ലോകായുക്തയും രണ്ട് ഉപലോകായുക്തയും ഉൾപ്പെട്ട ഫുൾ ബെഞ്ചാകും ഇനി കേസ് പരിഗണിക്കുക. പുതിയ ബെഞ്ചിനു മുന്നിൽ വീണ്ടും വിശദമായ വാദം നടക്കും. ഇതോടെ അന്തിമവിധിക്ക് കാലതാമസം ഉണ്ടാകുമെന്ന് ഉറപ്പായി. പാറ്റൂർ ഭൂമി ഇടപാട് കേസിലും ഫുൾ ബഞ്ചിന് വിട്ടിരുന്നു. ഇതോടെ ദുരിതാശ്വാസ കേസിലും വിധി നീളും.
എൻസിപി നേതാവായിരുന്ന ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷവും അന്തരിച്ച എംഎൽഎ. കെകെ രാമചന്ദ്രന്റെ കുടുംബത്തിന് എട്ടരലക്ഷവും കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച സിവിൽ പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷവും അനുവദിച്ചത് ചോദ്യം ചെയ്തായിരുന്നു പരാതി ലോകായുക്തക്ക് മുന്നിലെത്തിയത്. ലോകായുക്ത ബഞ്ചിൽ ഭിന്നവിധിയുള്ള സാഹചര്യത്തിൽ മൂന്നംഗ ഫുൾ ബഞ്ചിന് ഹർജി വിടുകയാണെന്നാണ് ഉത്തരവിൽ പറയുന്നത്
മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സർക്കാരിലെ 18 മന്ത്രിമാർക്കുമെതിരായാണ് പരാതി നൽകിയിരുന്നത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവരാണ് ഹർജി പരിഗണിച്ചത്. പരേതനായ എൻ.സി.പി.നേതാവ് ഉഴവൂർ വിജയന്റെ മക്കളുടെ വിദ്യാഭ്യാസച്ചെലവുകൾക്ക് 25 ലക്ഷവും പരേതനായ ചെങ്ങന്നൂർ എംഎൽഎ. കെ.കെ. രാമചന്ദ്രൻ നായരുടെ മകന് അസിസ്റ്റന്റ് എൻജിനീയർ ജോലിക്കുപുറമേ ഭാര്യയുടെ സ്വർണപ്പണയം തിരിച്ചെടുക്കുന്നതിനും കാർ വായ്പയ്ക്കുമായി എട്ടര ലക്ഷവും അനുവദിച്ചതിനെതിരേയാണ് ഹർജി.
കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ടപ്പോൾ മരിച്ച സിവിൽ പൊലീസ് ഓഫീസറുടെ ഭാര്യക്ക് സർക്കാർ ഉദ്യോഗത്തിനും മറ്റു ആനുകൂല്യങ്ങൾക്കുംപുറമേ 20 ലക്ഷം രൂപ അനുവദിച്ചതിനെതിരേയും കൂടിയാണ് പരാതി നൽകിയിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ