- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലപ്പെട്ട മഹാരാഷ്ട്ര മുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായിരുന്ന ബാബ സിദ്ദിഖി അത്ര നല്ലവനായിരുന്നില്ല; ബാബ സിദ്ദിഖിനെ കൊന്നത് അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നത് കൊണ്ട്; ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ് നിങ്ങളൊക്കെ കരുതുന്നതിനേക്കാള്‍ വലുത്; ഗ്യാങ് ഷൂട്ടര്‍ യോഗേഷ്
മുംബൈ: കൊല്ലപ്പെട്ട മഹാരാഷ്ട്ര മുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായിരുന്ന ബാബ സിദ്ദിഖി അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നെന്ന് പോലീസ് പിടിയിലായ ഗ്യാങ് ഷൂട്ടര്‍ യോഗേഷ്. ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധം സൂക്ഷിച്ചതിനാലാണ് ബാബ സിദ്ദിഖി കൊല്ലപ്പെടാന്‍ കാരമായതെന്നും യോഗേഷ് പറഞ്ഞു. ഉത്തര്‍പ്രദേശ് പോലീസിന് നല്‍കിയ മൊഴിയിലാണ് യോഗേഷ് ഇക്കാര്യം പറഞ്ഞത്. ബാബ സിദ്ദിഖി അത്ര നല്ലവനായിരുന്നില്ല അതിനാല്‍ അയാളെ കൊന്നുകളഞ്ഞു എന്നും യോഗേഷ് പറഞ്ഞു.
ലോറന്‍സ് ബിഷ്‌ണോയ് നേതൃത്വം നല്‍കുന്ന ഗ്യാങ് നിങ്ങളൊക്കെ കരുതുന്നതിനേക്കാള്‍ വലുതാണെന്നും യോഗേഷ് പറഞ്ഞു. ഹാഷിം ബാബാ ഗ്യാങ്ങിലാണ് ഞാന്‍ ഉള്ളത്. ദാവൂദിനെ പോലുള്ള ആളുകളെ ബന്ധപ്പെട്ട് കിടക്കുന്നവര്‍ക്ക് എന്തെങ്കിലുമൊക്കെ സംഭവിക്കാം. അതാണ് സിദ്ദിഖും സംഭവിച്ചത്. താന്‍ ഈ മേഖലിയിലേക്ക് വന്നതിന് പിന്നില്‍ പോലീസാണെന്നും യോഗേഷ് പറഞ്ഞു. കെട്ടച്ചമച്ച കേസുകള്‍ ചുമത്തിയാണ് ഈ മേഖലയിലേക്ക് എത്തിയത്.
ഉത്തര്‍പ്രദേശിലെ മഥുരയില്‍ നിന്നാണ് കുറച്ചുനാള്‍ മുമ്പ് ഇരുപത്തിയാറുകാരനായ യോഗേഷ് എന്ന രാജുവിനെ പോലീസ് അറസ്റ്റുചെയ്തത്. ഡല്‍ഹി ഇഗ്രേറ്റര്‍ഷ; കൈലാഷ് ഏരിയയില്‍ വെച്ച് നാദിര്‍ഷ; ഷാ എന്ന ജിം നടത്തിപ്പുകാരനെ കൊലപ്പെടുത്തിയ കേസിലാണ് ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ്ങിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഹാഷിം ബാബ ഗ്യാങ്ങിലെ അംഗമായ യോഗേഷിനെ അറസ്റ്റ് ചെയ്തത്. അതേസമയം ബാബ സിദ്ദിഖി കൊലപാതകവുമായി ഇയാള്‍ക്ക് ബന്ധമില്ലെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.