- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോസ് ഏഞ്ചലസിലെ നൈറ്റ് ക്ലബ്ബിൽ ചൈനീസ് പുതുവത്സര ആഘോഷത്തിനിടെ പത്ത് പേരെ വെടിവെച്ച് കൊലപ്പെടുത്തിയത് ഏഷ്യൻ വംശജൻ; മൂന്ന് മണിക്കൂർ നീണ്ട വേട്ടയ്ക്കൊടുവിൽ കൊലയാളിയെ വാഹനം വളഞ്ഞ് പിടികൂടുമ്പോൾ മൃതദേഹം മാത്രം; തോക്കെടുത്ത് നിരപരാധികളെ കൊന്നൊടുക്കിയതിൽ കുടുംബപ്രശ്നമെന്ന് നിഗമനം
ലോസ് ഏഞ്ചൽസ്: ചൈനീസ് നവവത്സരാഘോഷങ്ങൾ നടന്നുകൊണ്ടിരുന്ന ഒരു നിശാക്ലബ്ബിൽ നടന്ന വെടിവയ്‌പ്പിൽ 10 പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ ഞെട്ടൽ മാറാതെ അമേരിക്ക. മറ്റ് പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ലോസ് ഏഞ്ചലസിൽ നിന്നും 12 കിലോമീറ്ററോളം മാറിയുള്ള, ഏഷ്യൻ വംശജരായ അമേരിക്കക്കാർ തിങ്ങിപ്പാർക്കുന്ന മൊണ്ടേരി പാർക്കിൽ ആയിരുന്നു സംഭവം നടന്നത്. അറുപത് ശതമാനത്തോളം ചൈനീസ് വംശജർ താമസിക്കുന്ന ഇവിടെ ആയിരക്കണക്കിന് അളുകളായിരുന്നു ചൈനീസ് പുതുവർഷം ആഘോഷിക്കാൻ ഇവിടെ എത്തിയിരുന്നത്.
പുതുവർഷം പിറന്നതിൽ പിന്നെ അമേരിക്കയിൽ നടക്കുന്ന അഞ്ചാമത്തെ വെടിവയ്‌പ്പാണിത്. അന്വേഷണം ഊർജ്ജിതമാക്കിയ പൊലീസ് അക്രമിയുടേതെന്ന് കരുതുന്ന ഒരു വെളുത്ത വാൻ ടോറൻസിൽ വെച്ച് പിടികൂടി. ജാപ്പനീസ് ഗ്രോസറി സ്റ്റോറായ ടോക്കിയോ സെൻട്രലിന്റെ പാർക്കിങ് സ്ഥലത്തു വച്ചാണ് കാർ പിടികൂടിയത്.
പൊലീസ് പരിശോധനയിൽ കണ്ടെത്തിയത് ഡ്രൈവറുടെ ഭാഗത്തെ വിൻഡോ ഗ്ലാസ്സിൽ വെടിയുണ്ട തുളഞ്ഞു കയറിയ രണ്ട് ദ്വാരങ്ങൾ കണ്ടെത്തി. ഡ്രൈവർ സ്റ്റിയറിംഗിൽ തലകമഴ്‌ത്തി മരിച്ച നിലയിലും ആയിരുന്നു. വിവിധ നിയമ പരിപാലന ഏജൻസികൾ പറയുന്നത് ഡ്രൈവർ സ്വയം നിറയുതിർത്ത് മരണമടഞ്ഞതാണെന്ന് ദി ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
നിശാക്ലബ്ബിൽ വെടിയുതിർത്ത അക്രമി തന്നെയാണോ ഇതെന്ന കാര്യം ലോസ് ഏഞ്ചലസ് ഷെറിഫ് റൊബർട്ട് ലൂണ പക്ഷെ സ്ഥിരീകരിച്ചില്ല. എന്നാൽ, വെടിവെയ്‌പ്പിന് ദൃക്സാക്ഷികൾ ആയവർ ആക്രമി വന്ന ഇത്തരത്തിലുള്ള ഒരു വെളുത്ത കാർഗോ വാനിനെ കുറിച്ച് പറഞ്ഞിരുന്നു. ഏകദേശം 5 അടി 10 ഇഞ്ച് ഉയരമുള്ള ഒരു ചൈനീസ് വംശജൻ തന്നെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നതും.
ആദ്യവെടിവെയ്പിനു ശേഷം ഇയാൾ തോക്കുമയി തൊട്ടടുത്തുള്ള അൽഹാംബ്രപട്ടണത്തിലെ ഒരു ഡാൻസ് ഹാളിലും എത്തിയിരുന്നതായി ലോസ് ഏഞ്ചലസ് ടൈംസ് പറയുന്നു. എന്നാൽ ചിലർ അയാളുമായി ഏറ്റുമുട്ടി തോക്ക് കൈക്കലാക്കിയതോടെ അയാൽ പിന്തിരിയുകയായിരുന്നു എന്ന് ഷെറീഫിനെ ഉദ്ധരിച്ചുകൊണ്ട് ലോസ് ഏഞ്ചലസ് ടൈംസ് എഴുതുന്നു.
2008-ലെ ക്രിസ്ത്മസ് തലേന്ന് നടന്ന വെടിവെയ്‌പ്പിനു ശേഷം ഇത്രയധികം ആളുകൾ മരിക്കുന്ന് വെടിവെയ്പ് ലോസ് ആഞ്ചൽസിൽ നടക്കുന്നത് ഇതാദ്യമായിട്ടാണ്. അന്ന് സാന്റാ ക്ലോസിന്റെ വേഷത്തിൽ അഞ്ച് തോക്കുകളുമായി ഒരു വീടിനകത്ത് കയറിയ് അക്രമി വെടിവെച്ച് കൊന്നത് ഒൻപത് പേരെയായിരുന്നു. അക്രമിയുടെ മുൻ ഭാര്യയും അവരുടെ മാതാപിതാക്കളും മരിച്ചവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. സംഭവത്തിനു ശേഷം പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഈ സമാനതകളായിരിക്കാം ഇവിടെയും അക്രമത്തിനു കാരണം കുടുംബ പ്രശ്ങ്ങളായിരിക്കാം എന്ന നിഗമനത്തിൽ എത്താൻ പൊലീസിനെ പ്രേരിപ്പിച്ചിരിക്കുന്നത്. എന്നാൽ മറ്റ് സാധ്യതകൾ തള്ളിക്കളയുന്നില്ലെന്നും മുൻവിധികളില്ലാത്ത അന്വേഷണമാണ് തുടരുന്നതെന്നും പൊലീസ് വക്താവ് അറിയിച്ചു.
മറുനാടന് ഡെസ്ക്