തിരുവനന്തപുരം: റിലീസിന് മുമ്പെ തന്നെ വിവാദങ്ങളിൽ അകപ്പെട്ട ചിത്രമാണ് ദ് കേരള സ്റ്റോറി. കേരളത്തിൽ നിന്നും മതപരിവർത്തനം നടത്തി തീവ്രവാദ പ്രവർത്തനത്തിന് യുവതികളെ കൊണ്ടുപോകുന്നു എന്ന പ്രമേയത്തിൽ എത്തുന്ന ചിത്രം സംഘപരിവാർ ഗൂഢാലോചനയാണ് എന്നായിരുന്നു വിമർശനങ്ങൾ. രാഷ്ട്രീയ-സാമൂഹിക മേഖലയിൽ ഉള്ള നിരവധി പേർ ചിത്രത്തിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. ഈ വിവാദങ്ങൾ ഉയരുന്നതിനിടെ തന്നെ കഴിഞ്ഞ ദിവസം കേരള സ്റ്റോറി റിലീസും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ നിന്നും മതപരിവർത്തനത്തിലും, ലൗവ് ജിഹാദിലും അകപ്പെട്ടവർ മറുനാടനോട് മനസ്സു തുറക്കുകയാണ്.

മതപരിവർത്തനത്തിനു വിധേയമാക്കപ്പെട്ട കാസർകോഡ് സ്വദേശിയായ അദ്ധ്യാപിക ശ്രുതി പറയുന്നത് ഇങ്ങനെ: എന്റെ ജീവിതത്തിൽ 10 വർഷങ്ങൾക്കു മുൻപ് മതപരിവർത്തനം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം കേരള സ്റ്റേറി എന്ന ചലച്ചിത്രം കണ്ടു. തന്റെ ജീവിതത്തിലൂടെ കടന്നു പോയ നിരവധി കാര്യങ്ങൾ ഈ ചിത്രത്തിലുണ്ട്. മത പ്രബോധനം ലഭിച്ച നായികയെ കണ്ടപ്പോൾ ഞാനാണെന്ന് തോന്നിപ്പോയി. അതേസമയം ലൗവ് ജിഹാദിനെ ലൗ ട്രാപ്പ് ജിഹാദ് എന്നാണ് വിളിക്കേണ്ടത്. പ്രണയം ഒരു ട്രാപ്പാക്കി കൊണ്ടുള്ള മതം മാറ്റമാണിത്. അത് നടക്കുന്നുവെന്നുള്ളത് പച്ചയായ സത്യമാണ്.

ഇന്ന് ഈ സമാജത്തിലേയ്ക്ക് വരുന്ന ഒട്ടുമിക്ക മതപരിവർത്തന കേസുകളും ലൗ ട്രാപ്പ് ജിഹാദിനു ഇരയാക്കപ്പെട്ടവരാണ്. ഇതു കൂടാതെ മറ്റു രീതികളിലും മതപരിവർത്തനം നടക്കുന്നുണ്ട്. ലൗ ജിഹാദ് നേരിട്ട കണ്ട വ്യക്തിയാണ് ഞാൻ. മതം മാറാനായി പൊന്നാനിയിലെ കൺവേഴ്ഷൻ സെന്റിറിൽ പോയപ്പോൾ അവിടെ മതം മാറാനായി എത്തിയ നിരവധി കൗമാരക്കാരായ പെൺകുട്ടികളെ കണ്ടിട്ടുണ്ട്. മതിപരിവർത്തനത്തിലൂടെ തീവ്രവാദ ഗ്രൂപ്പുകളിലേയ്ക്ക് റിക്രൂട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ഞങ്ങൾക്ക് അറിയുന്ന കാര്യമാണ്.

മതപരിവർത്തനത്തിനു ഇരയായ അനഘ പറയുന്നത് ഇങ്ങനെ: മതപരിവർത്തനത്തിനു അവർ ഉപയോഗിക്കുന്നത് മൂന്നു ഘട്ടങ്ങളാണ്. ആദ്യം നമ്മളോട് അവർ ഹിന്ദു മതത്തെക്കുറിച്ചും, ദൈവങ്ങളെക്കുറിച്ചു ചോദ്യങ്ങൾ ചോദിച്ച് സംശയ മുനയിൽ നിർത്തും. ഈ സമയത്ത് അവർ ഹിന്ദു മതത്തെക്കുറിച്ച് വിമർശിച്ചു സംസാരിക്കും. അതിലും നമ്മൾ പരാജിതരായി നിൽക്കുന്ന സമയത്താണ് ബ്രെയിൻ വാഷിങ്ങ് നടത്തുന്നത്. കേരള സ്റ്റോറി എന്ന ചിത്രത്തിൽ ഇത് വ്യക്തമാണെന്നും യുവതി പറഞ്ഞു. അതേസമയം ലൗ ജിഹാദ് എന്നത് പ്രണയം അഭിനയിച്ചു കൊണ്ട് എല്ലാതരത്തിലും പെൺകുട്ടികളെ ലൈംഗികമായും മറ്റും ചൂഷണം ചെയ്തു കൊണ്ട് നടത്തുന്ന ട്രാപ്പാണെന്നത് വ്യക്തമാണ്. ലൗ ജിഹാദ് മാത്രമല്ല അവരുടെ മതപരിവർത്തന തന്ത്രം, പലവിധ തന്ത്രങ്ങളിൽ ഒന്നു മാത്രമാണിത്.

കാസർകോഡ് ജില്ലയിലെ ആതിരയുടെ വെളിപ്പെടുത്തൽ ഇങ്ങനെ: ആതിര ആയിഷ ആയപ്പോൾ ഹിന്ദു മതത്തെ വെറുക്കപ്പെട്ടു. ഇതെല്ലാം പ്രകടിപ്പിച്ച ഞങ്ങൾ തിരിച്ചു വരാൻ സാധിച്ചതു കൊണ്ടുമാത്രമാണ് ഈ രാജ്യത്തിനു എതിരായ പ്രവർത്തനങ്ങൾ ചെയ്യാതിരുന്നത്. ഈ മതത്തെക്കുറിച്ച് തീവ്രമായി പഠിച്ചിരുന്നെങ്കിൽ ഒരു പക്ഷെ കൈ വിട്ടു പോകുമായിരുന്നു. മതം മാറാൻ ശ്രമിച്ചപ്പോൾ നിരവധി ഗ്രൂപ്പുകളെ പരിചയപ്പെട്ടിരുന്നു. അതിൽ കാമുകനു വേണ്ടി മതം മാറാൻ നിന്ന ഒട്ടനവധി പേർ ഉണ്ടായിരുന്നു. അവരെല്ലാം സ്വന്തം വീടും നാടുമെല്ലാം കാമുകനു വേണ്ടി എറിഞ്ഞു കളയാൻ തീരുമാനിച്ചവരാണ്. ഇവരുടെയെല്ലാം ജീവിതം ഇപ്പോൾ എന്തായെന്നു പോലും അറിയില്ല. യഥാർത്ഥത്തിൽ ലൗവ് ട്രാപ്പ ജിഹാദ് നടക്കുന്നുണ്ട്. പ്രത്യേക അജണ്ട പ്രകാരം മതം മാറ്റിക്കൊണ്ടു പോയി അതിൽ ചിലരെയെങ്കിലും ഭീകരവാദ, തീവ്രവാദ പ്രവർത്തനത്തിലേയ്ക്ക് കൊണ്ടു പോകുന്ന പ്രക്രിയ നടക്കുന്നുണ്ട്.

മലപ്പുറം ജില്ലയിലെ രുദ്ര എന്ന യുവതിയുടെ പ്രതികരണം ഇങ്ങനെ: കേരളം എന്നത് സെമറ്റിക് മതങ്ങളുടെ കൊയ്ത്തു ഭൂമിയാണ്. ക്രിസ്ത്യൻ മതമാണെങ്കിലും ഇസ്ലാമാണെങ്കിലും പെൺകുട്ടികളെ മുഴുവനും ഓരോ ദിവസവും പല പല ജിഹാദുകൾക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്. ലൗവ് എന്നത് മാത്രമല്ല പലവിധ ജിഹാദുകൾ നടക്കുന്നുണ്ട്. അതിനു ഇരയായിക്കൊണ്ടിരിക്കുകയാണ് കേരളത്തിലെ നിരവധി പെൺകുട്ടികൾ. പക്ഷെ ആരുമിത് തുറന്നു പറയാൻ തയ്യാറാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഇതാണ് സമൂഹം ലൗ ജിഹാദ് ഇല്ലെന്നു പറയാൻ കാരണം. ഭാവി എന്താകുമെന്ന ഭയന്നാണ് പലരും തുറന്നു പറയാൻ കഴിയാത്തത്.