തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ പുതുയായി നടത്തിയ വിശദീകരണവും കളവ്. കെ എസ് ആർ ടി സി ബസിന് കുറുകെ സ്വകാര്യ കാറിട്ട് യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിലെ സീബ്രാ ക്രോസിംഗിന് മുന്നിൽ നടന്നത് പരസ്യ വിചാരണയാണ്. മേയർക്കെതിരെ കെ എസ് ആർ ടി സി ഡ്രൈവർ ആ രാത്രിയിൽ തന്നെ പൊലീസിന് പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് അത് വാങ്ങിയില്ല. അതിനിടെ മേയറെ വിളിച്ച് മാപ്പു പറയാനും പൊലീസ് സമ്മർദ്ദം ചെലുത്തി. ഏതായാലും നഗമധ്യത്തിൽ റോഡിന് കുറുകേ കാറിട്ട് അധികാരം കാട്ടുകയായിരുന്നു ജനപ്രതിനിധികൾ. പട്ടം മുതൽ തുടങ്ങിയതാണ് പ്രശ്‌നങ്ങൾ. അതുകൊണ്ട് തന്നെ മേയർക്ക് ഫോണിൽ പൊലീസ് കൺട്രോൾ റൂമിൽ അറിയിക്കുകയും ചെയ്യാം. അതൊന്നും മേയർ ചെയ്തില്ല. പകരം പരസ്യ വിചാരണ ചെയ്യുകയും ചെയ്തു.

ഏതായാലും കെ എസ് ആർ ടി സി ഡ്രൈവർ യദുവിനോട് ജോലിക്ക് തൽകാലം കയറേണ്ടെന്ന് കെ എസ് ആർ ടി സി ആവശ്യപ്പെടുകയും ചെയ്തു. ലൈംഗിക ചേഷ്ട അടക്കം കാട്ടിയെങ്കിൽ അത് അപ്പോൾ തന്നെ പൊലീസിനെ അറിയിക്കാം. അതിനിടെ രാത്രിയിൽ മേയറുടെ കാറിന് കുറകെ ഇടൽ മൂലം പല വാഹനങ്ങളും പെട്ടുവെന്നതാണ് വസ്തുത. കുറയേയധികം സമയം തിരുവനന്തപുരത്തെ പ്രധാന റോഡിൽ ട്രാഫിക് ബ്ലോക്കുണ്ടാക്കിയത്. ഇതിന് ശേഷം പൊലീസ് എത്തി ഡ്രൈവറെ കൂട്ടികൊണ്ടു പോയി. ഉടൻ തന്നെ പരാതി എഴുതി നൽകി. എന്നാൽ പൊലീസ് അത് സ്വീകരിച്ചില്ല. എഴുതിയ പരാതി അപ്പോൾ തന്നെ ഡ്രൈവർ മൊബൈലിൽ ഫോട്ടോ എടുത്തു. ഈ ഫോട്ടോ എടുത്ത സമയം നോക്കിയാൽ പരാതി ഡ്രൈവർ എഴുതിയിരുന്നുവെന്ന് വ്യക്തമാണ്.

വാഹനം തടഞ്ഞു നിർത്താൻ ആർക്കും അധികാരമില്ല. വാഹനം അമിത വേഗതയിൽ പോയാൽ അപ്പോൾ തന്നെ പരാതിക്കാരന് പൊലീസിനെ അറിയിക്കാം. ഇതിനായി കൺട്രോൾ റൂം നമ്പർ ഉണ്ട്. ഡ്രൈവർ മദ്യപിച്ചിരുന്നോ എന്ന പരിശോധനയും പൊലീസ് നടത്തിയതായി സൂചനയുണ്ട്. എന്നാൽ ഇപ്പോൾ ഡ്രൈവർ ലഹരി ഉപയോഗിച്ചുവെന്ന് മേയർ പറയുന്നു. പാളയം സാഫല്യം കോംപ്ലക്‌സിന് മുന്നിൽ കെഎസ്ആർടിസി ബസിന് കുറുകെ കാറിട്ട് കൊണ്ട് കെഎസ്ആർടിസി ഡ്രൈവറോട് സംസാരിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സീബ്ര ലൈനിന്ന് മുകളിലാണ് മേയർ ആര്യ രാജേന്ദ്രന് സഞ്ചരിച്ചിരുന്നു കാറിട്ടിരിക്കുന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പ്ലാമൂട് - പിഎംജി റോഡിൽ ബസും കാറും സമാന്തരമായി വരുന്നതും ദൃശ്യങ്ങളിലുണ്ട്.

കഴിഞ്ഞ ദിവസം രാത്രി പാളയത്ത് വച്ചായിരുന്നു തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്കേറ്റമുണ്ടായത്. മേയറും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും കുടുംബവും സഞ്ചരിച്ച കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയായിരുന്നു തർക്കം. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയിൽ ഓടിച്ചെന്നും പിന്നാലെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നുമാണ് മേയറുടെ പരാതി. ആര്യ രാജേന്ദ്രന്റെ പരാതിയിൽ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, കാർ ബസിന് കുറുകെയിട്ട് ട്രിപ്പ് മുടക്കിയെന്ന് മേയർക്കെതിരെയുള്ള പരാതിയിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ഡ്രൈവറുടെ പരാതിയിൽ കഴമ്പില്ലെന്ന നിലപാടിലാണ് പൊലീസ്. എന്നാൽ കഴമ്പുള്ളതാണ് പരാതിയെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

സൈഡ് തരാത്തതിനെ ചൊല്ലിയല്ല തർക്കമുണ്ടായതെന്നും ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചത് ചോദ്യം ചെയ്തതെന്നുമാണ് ആര്യ രാജേന്ദ്രന്റെ വിശദീകരണം. കെഎസ്ആർടിസി ബസ് തങ്ങൾ സഞ്ചരിച്ച കാറിൽ തട്ടുമെന്ന നിലയിൽ കടന്നുപോയി, ഇതിന് പിന്നാലെ താനും സഹോദരന്റെ ഭാര്യയും പിറകിലെ ഗ്ലാസിലൂടെ തിരിഞ്ഞുനോക്കിയപ്പോൾ ഡ്രൈവർ ലൈംഗിക ചുവയുള്ള ആംഗ്യം കാണിക്കുകയായിരുന്നുവെന്നാണ് മേയർ മാധ്യമങ്ങളോട് പ്രതികരിച്ചത്.