- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്ന് എംജി യൂണിവേഴ്സിറ്റിയിലെ വിവരാവകാശ ഉദ്യോഗസ്ഥർ; മറുപടി ന്യായീകരിക്കാവുന്നതല്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ; അപേക്ഷകന് മറുപടി ലഭ്യമാക്കാനും നിർദ്ദേശം
പത്തനംതിട്ട: വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷയ്ക്ക് എംജി യൂണിവേഴ്സിറ്റിയിലെ വിവരാവാകാശ ഉദ്യോഗസ്ഥനും അപ്പീൽ അധികാരിയും നൽകിയ മറുപടിക്കെതിരേ സംസ്ഥാന വിവരാവകാശ കമ്മിഷണർ. അപാകത പരിഹരിച്ച് വിവരം ലഭ്യമാക്കാനും നിർദ്ദേശം.
എം.ജി സർവകലാശാലയുടെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ വിവരാവകാശ അപേക്ഷയിൽ നടപടിക്രമങ്ങൾ പാലിച്ച് മറുപടി നൽകിയില്ല എന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ നിരീക്ഷിച്ചു. പരീക്ഷകൾ സംബന്ധിച്ച വിവരങ്ങൾക്കായുള്ള അപേക്ഷയിൽ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല എന്ന മറുപടിക്ക് ന്യായീകരണം ഇല്ലെന്നും കമ്മിഷണർ ഉത്തരവിൽ പറഞ്ഞു.
പാരലൽ കോളേജ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.ആർ.അശോക് കുമാർ കഴിഞ്ഞ വർഷം മാർച്ച് 18 ന് മഹാത്മാഗാന്ധി സർവകലാശാല സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് വിവരാവകാശ നിയമ പ്രകാരം സർവകലാശാലയുടെ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി നൽകിയ അപേക്ഷയിൽ വ്യക്തമായ മറുപടി ലഭിച്ചില്ല. 2016 അഡ്‌മിഷൻ റെഗുലറിലെയും പ്രൈവറ്റിലെയും ബിരുദ വിദ്യാർത്ഥികൾക്ക് ഒന്നു മുതൽ ആറു വരെയുള്ള സെമസ്റ്റർ പരീക്ഷ എഴുതുവാൻ റെഗുലറും റിപ്പീറ്റുമായി എത്ര അവസരങ്ങൾ എന്നൊക്കെ നൽകി എന്നത് സംബന്ധിച്ചും രണ്ട് വിദ്യാർത്ഥികളുടെ കോഴ്സ് ക്യാൻസൽ ചെയ്യിച്ച വിവരങ്ങളും
അറിയുന്നതിനായിരുന്നു അപേക്ഷ.
പരീക്ഷ സംബന്ധിച്ച വിവരങ്ങൾ സർവകലാശാലയിൽ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലാത്തതിനാൽ വിവരം നൽകുവാൻ നിർവാഹമില്ല എന്നാണ് ലഭിച്ച മറുപടി. തുടർന്ന് അപേക്ഷകൻ പ്രൊ വൈസ് ചാൻസലർക്ക് അപ്പീൽ അപേക്ഷ നൽകിയെങ്കിലും ഇദ്ദേഹവും ആദ്യ മറുപടി ശരി വയ്ക്കുകയായിരുന്നു. വിവരാവകാശനിയമ പ്രകാരമുള്ള മറുപടി അല്ല തനിക്കു ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടി അശോക് കുമാർ സംസ്ഥാന വിവരാവകാശ കമ്മിഷണറെ സമീപിച്ചു.
തുടർന്നാണ് എംജി യൂണിവേഴ്സിറ്റിയുടെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അപേക്ഷകന് നൽകിയ മറുപടി ന്യായീകരിക്കത്തക്കതല്ലെന്നും കൃത്യവും വ്യക്തവുമായ മറുപടി 10 ദിവസത്തിനുള്ളിൽ നൽകണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ പി.ആർ. ശ്രീലത ഉത്തരവിട്ടത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്