- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രാൻസ്മാന് ഒരിക്കലും പ്രസവിക്കാനാവില്ല; പുരുഷൻ പ്രസവിച്ചുവെന്ന് പ്രചരിപ്പിക്കുന്നവർ മൂഢന്മാരുടെ സ്വർഗത്തിൽ; പുറം തോടിൽ പുരുഷനായി മാറിയപ്പോഴും യഥാർത്ഥത്തിൽ സ്ത്രീയായതുകൊണ്ടാണ് പ്രസവിക്കാൻ കഴിഞ്ഞത്; ട്രാൻസ് ദമ്പതികൾക്ക് കുഞ്ഞ് ജനിച്ച സംഭവത്തിൽ ഇസ്ലാമിക സംഘടനകളുടെ വിമർശനത്തിനൊപ്പം എം കെ മുനീർ എംഎൽഎ
കോഴിക്കോട്: ട്രാൻസ് ദമ്പതികളായ സഹദിനും സിയയ്ക്കും കുഞ്ഞ് ജനിച്ച സംഭവത്തിൽ ഇസ്ലാമിക സംഘടനകൾ വിമർശനവുമായി രംഗത്തുവരുമ്പോൾ അതിനെ ശരിവെച്ച് മുൻ മന്ത്രിയും കൊടുവള്ളി എംഎൽഎയുമായ എം കെ മുനീർ. പുരുഷൻ പ്രസവിച്ചുവെന്ന് പ്രചരിപ്പിക്കുന്നവർ മൂഢന്മാരുടെ സ്വർഗത്തിലാണെന്ന് മുനീർ പ്രതികരിച്ചു. ട്രാൻസ്മാന് ഒരിക്കലും പ്രസവിക്കാനാവില്ല.പുരുഷൻ പ്രസവിച്ചുവെന്ന പ്രചാരണമാണ് മാധ്യമങ്ങൾ പോലും നടത്തുന്നത്.പുറം തോടിൽ പുരുഷനായി മാറിയപ്പോഴും യഥാർത്ഥത്തിൽ സ്ത്രീയായതുകൊണ്ടാണ് പ്രസവിക്കാൻ കഴിഞ്ഞത്.
കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വിസ്ഡം ഇസ്ലാമിക് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരുഷൻ പ്രസവിച്ചുവെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും എം കെ മുനീർ പറഞ്ഞു. ട്രാൻസ് ദമ്പതികളായ സഹദിനും സിയയ്ക്കും കുഞ്ഞ് ജനിച്ച സംഭവത്തിലാണ് എം. കെ മുനീറിന്റെ പ്രതികരണം. കോഴിക്കോട് മെഡിക്കൽ കോളജിൽ സിസേറിയനിലൂടെ ട്രാൻസ്‌മെൻ സഹദാണ് കുഞ്ഞിന് ജന്മം നൽകിയത്. രാജ്യത്ത് ആദ്യമായാണ് ട്രാൻസ് ജെൻഡർ ദമ്പതികളിലെ പുരുഷ പങ്കാളിക്ക് കുഞ്ഞ് ജനിക്കുന്നത്. തങ്ങളുടെ കുഞ്ഞിന് സഹദ് ജന്മം നൽകുമെന്ന് സാമൂഹ മാധ്യമങ്ങളിലൂടെ സിയ അറിയിച്ചതോടെ ഇരുവരും ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതേസമയം ട്രാൻസ്ജെൻഡർ പ്രസവത്തെ കുറിച്ചുള്ള സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായിയുടെ കുറിപ്പും ചർച്ചയായിരുന്നു. പത്തു മാസം വയറ്റിൽ ചുമന്ന് പ്രസവിച്ച സഹദിനെ കുഞ്ഞ് അച്ഛനെന്ന് വിളിക്കും. സിയയെ അമ്മയെന്നും. ഈ വിഷയത്തിലാണ് നാസർ ഫൈസി കൂടത്തായിയുടെ കുറിപ്പ്.
നാസർ ഫൈസിയുടെ കുറിപ്പ് ഇങ്ങനെ:
കോലം കെട്ടിയാലും ഗർഭം മറു ലിംഗം ധരിക്കില്ല
എല്ലാ ഗർഭിണികളേയും പോലെ ആ 'ട്രാൻസ് ജന്ററി ''നും സുഖപ്രസവം കിട്ടട്ടെ. ഇവിടെ പെണ്ണ് ഇന്ദ്രിയം നൽകുകയോ ആണ് ഗർഭം ധരിക്കുകയോ ചെയ്തിട്ടില്ല. ഒരു പെൺകുട്ടി ആണാവാൻ കൊതിച്ച് തന്റെ സ്തനങ്ങൾ മുറിച്ചുമാറ്റി. ആൺകുട്ടി പെൺ കോലവും കെട്ടി. അല്ലാതെന്ത്?
പെൺ കോലം കെട്ടിയവൻ ആൺ കോലം കെട്ടിയവളിൽ നിന്ന് ഗർഭം ധരിച്ചാൽ പ്രകൃതിയേയും മതത്തേയും വെല്ലുവിളിച്ചേനെ. പെണ്ണിന്റെ
സ്തനം മുറിച്ചൊഴിവാക്കിയാൽ ആണിന്റെ ഉദരത്തിൽ ഗർഭപാത്രം വളരില്ല. ലിംഗം മാറിയെന്ന് പറയുമ്പോഴും ഗർഭം ധരിച്ചത് പെണ്ണ് തന്നെയാണ്. പേരുകൾ മാറ്റിയെഴുതിയാൽ ഗർഭപാത്രം ഉരുണ്ടിറങ്ങി ഇണയുടെ ഉദരത്തിൽ ഉരുണ്ടുകൂടില്ല.
പെൺ കോലം കെട്ടുന്നതിന് മുമ്പ് ആണ് ലിംഗവും വൃഷ്ണവും മുറിച്ചൊഴിച്ചിരുന്നെങ്കിൽ സംഗതി കാണാമായിരുന്നു. സ്തനം മുറിച്ചത് അഭിമാനത്തോടെ കാണുന്ന പെൺകുട്ടി അച്ഛനഭിനയിക്കുമ്പോഴും മൂലയൂട്ടാനാവാത്ത മാതൃനൊമ്പരം ഗർഭം പൂർണ്ണതയിലേക്കടുക്കുമ്പോൾ വർദ്ധിക്കുകയാണ്. കുഞ്ഞിന്റെ ജന്മാവകാശമായ മൂലപ്പാൽ തടഞ്ഞവർ മനുഷ്യവകാശ ലംഘനമാണ് നടത്തിയത്. ആത്മീയ ചൂഷകർ മുലപ്പാൽ തടഞ്ഞു എന്ന് അന്തിച്ചർച്ച നടത്തിയവർ ഈ കുഞ്ഞിന്റെ അവകാശം തടഞ്ഞതിനെ എങ്ങനെ ചർച്ചക്കെടുക്കും.
അച്ഛൻ കോലം കെട്ടിയ ആ മാതാവ് സുഖമായി പ്രസവിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. കോലം കെട്ടികളേ നിങ്ങൾ ഒരു പ്രകൃതിയേയും പാരമ്പര്യത്തേയും മതത്തേയും ജീവ ശാസ്ത്രത്തേയും തോൽപ്പിച്ചിട്ടില്ല. മാറ്റിമറിച്ചിട്ടുമില്ല. കോലം മാറിക്കെട്ടി എന്നു മാത്രം.
പഞ്ചസാരയുള്ള ഭരണിപ്പുറത്ത് മുളക് പൊടി എന്നെഴുതി സ്റ്റിക്കറൊട്ടിച്ചാലും ഉറുമ്പ് കയറും എന്നോർക്കണം.
മറുനാടന് ഡെസ്ക്