- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുകൊടുക്കരുത്; ഹര്‍ജിയുമായി മകള്‍ ആശ ലോറന്‍സ് ഹൈക്കോടതിയില്‍; നടപ്പാക്കുന്നത് പിതാവിന്റെ ആഗ്രഹമെന്ന് മകന്‍; ആശയെ കൊണ്ടുപറയിപ്പിക്കുന്നതെന്നും ആരോപണം
ലോറന്‍സിന്റെ മൃതദേഹം പള്ളിയില്‍ അടക്കണമെന്ന ഹര്‍ജിയുമായി ആശ ലോറന്‍സ്
കൊച്ചി: അന്തരിച്ച സി പി എം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് വിട്ടുകൊടുക്കുന്നതിന് എതിരെ മകള്‍ ആശ ലോറന്‍സ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി ഹൈക്കോടതി ഉച്ചയ്ക്കുശേഷം പരിഗണിക്കും. ലോറന്‍സിന്റെ ആഗ്രഹപ്രകാരം കളമശ്ശേരി മെഡിക്കല്‍ കോളേജിന് മൃതദേഹം കൈമാറാനായിരുന്നു തീരുമാനിച്ചിരുന്നത്. ലോറന്‍സിന്റെ അടുത്ത ബന്ധുക്കളും പാര്‍ട്ടിക്കാരുമാണ് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഇതിന് മുന്നിട്ടിറങ്ങിയത്. എന്നാല്‍, ഇത്തരത്തിലൊരു താത്പര്യം പിതാവ് പ്രകടപ്പിച്ചിരുന്നില്ലെന്ന് വ്യക്തമാക്കിയാണ് ആശ രംഗത്തുവന്നിരിക്കുന്നത്.
നിലവില്‍ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനം നടന്നുകൊണ്ടിരിക്കുകയാണ്. വൈദ്യപഠനത്തിനായി മൃതദേഹം വിട്ടുകൊടുക്കാന്‍ താത്പര്യമില്ലെന്നും അക്കാര്യത്തില്‍ എല്ലാ മക്കളുടെയും അഭിപ്രായം ആരാഞ്ഞ ശേഷം വേണമായിരുന്നു തീരുമാനമെടുക്കാനെന്നും ആശ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
എം എം ലോറന്‍സിന്റെ അവസാന യാത്രയയപ്പും ചതിയിലൂടെയെന്ന് ആശാ ലോറന്‍സ് ഇന്നലെ ഫേസ്ബുക്കിലെ കുറിപ്പില്‍ ആരോപിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറണമെന്ന് ലോറന്‍സ് എവിടേയും പറഞ്ഞിട്ടില്ല. ലോറന്‍സിനേക്കാള്‍ വലിയ നിരീശ്വരവാദിയായിരുന്ന അദ്ദേഹത്തിന്റെ പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ ക്രിസ്തീയ ആചാരങ്ങളോടെയായിരുന്നു എന്നും ആശാ ലോറന്‍സ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
എന്നാല്‍ പിതാവിന്റെ ആഗ്രഹപ്രകാരമാണ് മെഡിക്കല്‍ കോളേജിന് മൃതദേഹം കൈമാറാന്‍ തീരുമാനിച്ചതെന്ന് മകന്‍ സജീവ് വ്യക്തമാക്കി. ബിജെപി ആര്‍.എസ്.എസിലെ ചിലര്‍ ആശയെക്കൊണ്ട് പറയിപ്പിക്കുന്നതാണ് ഈ വിവാദങ്ങളെല്ലാമെന്നും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ ആശ പങ്കുവയ്ക്കുന്ന കുറിപ്പുകള്‍ അവരുടെ സാന്നിധ്യം വ്യക്തമാക്കുന്നതാണെന്നും സജീവ് പറയുന്നു. പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും ബഹുജന മധ്യത്തില്‍ അവഹേളിക്കാനാണ് ഇതെല്ലാം ചെയ്യുന്നതെന്നും സജീവ് പറയുന്നു
ശനിയാഴ്ച ഉച്ചയോടെയായിരുന്നു ന്യുമോണിയ ബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ ലോറന്‍സിന്റെ മരണം. പൊതുദര്‍ശനത്തിന് ശേഷം കളമശേരി മെഡിക്കല്‍ കോളേജിന് കൈമാറുമെന്നായിരുന്നു അറിയിച്ചിരുന്നത്.
ആശാ ലോറന്‍സിന്റെ കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
അവസാന യാത്ര അയപ്പും ചതിയിലൂടെ
അപ്പന്‍ ഒരിക്കലും പറഞ്ഞിട്ടില്ല അപ്പനെ Medical College ന് ദാനം കൊടുക്കുവാന്‍
അപ്പന്റെ അപ്പന്‍ അപ്പനെക്കാള്‍ വല്യ നിരീശ്വവാദി ആയിരുന്നു
അദ്ദേഹത്തെ അടക്കിയത് കലൂര്‍
പൊറ്റകുഴി പള്ളി സിമിത്തേരിയില്‍
എല്ലാ വിധ ക്രിസ്ത്രീയ ആചാരങ്ങളുടെയും അകമ്പടിയോടെ ആയിരുന്നു
ഞങ്ങള്‍ 4 മക്കള്‍ടെ വിവാഹം പള്ളിയില്‍ വച്ച്
എല്ലാത്തിനും അപ്പന്‍ പങ്കെടുത്തിട്ടുമുണ്ട്
പേരകുട്ടികള്‍ടെ മാമ്മോദീസയ്ക്ക്
അപ്പന്‍ പങ്കെടുത്തുണ്ട്
അമ്മയെ യാത്രയാക്കിയതും പള്ളിയില്‍
ആരെയോ ബോധിപ്പിക്കാന്‍ ആണ് ഇപ്പോഴത്തെ നാടകം
Medical College ന് വിട്ട് കൊടുക്കല്‍
Communist കാരുടെ ചതി അവസാനവും
അപ്പന്‍ 2021 ല്‍ ആശുപത്രിയില്‍ ആയപ്പോള്‍ പരിചരിച്ചിരുന്ന ആള് എന്നും Bible വായിച്ച് ക്രിസ്ത്യന്‍ രീതിയില്‍ സ്തുതി കൊടുത്ത് ചുംബിക്കുമായിരുന്നു
അപ്പന്‍ എതിര്‍ത്തില്ല എന്ന് മാത്രമല്ല
'നിന്റെ വിശ്വാസം നടത്തിക്കോളു ' എന്നാണ് പറഞ്ഞത്
സങ്കീര്‍ത്തനം 91 വായിച്ചു കൊടുക്കുമായിരുന്നു
മുത്തമകള്‍ Suja Dubai ല്‍ നിന്ന് എന്നും വിളിച്ച് Bible വചനങ്ങള്‍ വായിച്ച് കേള്‍പ്പിക്കുമായിരുന്നു
അപ്പന്‍ ഒരിക്കലും ഈശ്വര വിശ്വാസത്തെ എതിര്‍ത്തിട്ടില്ല
അതേ സമയം പരിഹസിച്ചിട്ടുണ്ട്
അത് ദൈവം എന്തേ മനുഷ്യര്‍ക്ക് പട്ടിണി കൊടുക്കുന്നു എന്ന കാഴ്ചപ്പാടില്‍
മതങ്ങളെ , ഈശ്വര വിശ്വാസത്തെ, ഈശ്വര വിശ്വാസികളെ അകറ്റുന്നത്
ഭാരതത്തില്‍ പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന് അകറ്റും എന്ന് കേന്ദ്ര കമ്മറ്റിയില്‍ അപ്പന്‍ പറഞ്ഞപ്പോള്‍
സഖാക്കള്‍ ഒറ്റപ്പെടുത്തുകയാണ് ചെയ്തത്
CPKM അപ്പനെയും ഞങ്ങളെയും ചതിക്കുകയാണ് മൂത്തമകന്‍ പാര്‍ട്ടി മെംബര്‍ പാര്‍ട്ടി അടിമ ആണ്
ഒരു Communist
ക്രിസ്ത്യന്‍ ആചാര പ്രകാരം അവസാന യാത്രയാക്കായി പോകുന്നത്
CPKM ന് സഹിക്കുന്നില്ല
അപ്പന്‍ ഹിന്ദുവായിരുന്നു എങ്കില്‍
പയ്യാമ്പലം ബീച്ചോ
തിരുനാവായായിലോ
വല്യ ചുടുകാട്ടിലോ
അഗ്നിക്ക് കൊടുക്കുമായിരുന്നു
അപ്പന്‍ ക്രിസ്ത്യാനി ആയി പോയി
അപ്പന്റെ Certificate ല്‍
Christain
Latin Catholic എന്നാണ്
അല്ലാതെ
ജാതി ഇല്ല
മതം ഇല്ല
എന്നല്ല
ലോകജനത അറിയുക
കമ്മ്യൂണിസ്റ്റ് ചതി
പാര്‍ട്ടിക്ക് വേണ്ടി ജീവിതം മാറ്റി വച്ച
ഒരു സഖാവിനോട്
അവസാനമായി ചെയ്യാവുന്ന കൊടും ചതി
കൊടും ക്രൂരത
അപ്പന്‍ മാമോദീസ സ്വീകരിച്ച കുഞ്ഞായിരുന്നു
പള്ളിയില്‍ വച്ച് വിവാഹം കഴിച്ച കമ്മ്യൂണിസ്റ്റായിരുന്നു
മനുഷ്യരുടെ ദുസ്ഥിതി കണ്ടാണ്
ദൈവത്തെ സംശയിച്ചത്
ഞങ്ങളോട് പറഞ്ഞിട്ടുള്ളത്
ഈശ്വര വിശ്വാസികള്‍ ആണെങ്കില്‍ അതനുസരിച്ച് ജീവിക്കുക എന്നാണ്
മൂത്ത മകന്റെ പാര്‍ട്ടി അടിമത്തം
സ്വന്തം അപ്പനെ പാര്‍ട്ടി ചതിക്കുന്നതിന് കൂട്ട് നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നു