- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാടായി കോളേജ് നിയമനവിവാദത്തില്‍ എംകെ രാഘവനെ ജാമ്യത്തിലെടുക്കാന്‍ തങ്ങള്‍ക്ക് ബാദ്ധ്യതയില്ലെന്ന് സിപിഎം; കെപിസിസി അന്വേഷണ സംഘം കണ്ണൂരിലെത്തി മടങ്ങിയിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും നടപടിയുണ്ടാകാത്തതില്‍ വിമത വിഭാഗത്തിന് നിരാശ, ബന്ധുനിയമനത്തില്‍ വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന് എംകെ രാഘവനും
കണ്ണൂര്‍:മാടായി കോളേജിലെ കോഴ നിയമനവിവാദത്തില്‍ പരസ്യമായി പ്രതിഷേധിക്കാതെ സി.പി. എം ഒളിച്ചുകളി തുടരുന്നു. രണ്ടു ഡി.വൈ. എഫ്. ഐ പ്രവര്‍ത്തകര്‍ ഇരുപതുലക്ഷം രൂപവീതം കോഴക്കൊടുത്താണ് ജോലിയില്‍ പ്രവേശിച്ചതെന്ന ആരോപണം നിലനില്‍ക്കവെയാണ് പ്രത്യക്ഷസമരത്തിന് ഇറങ്ങേണ്ടെന്ന നിലപാട് സി.പി. എം മാടായി ഏരിയാകമ്മിറ്റി സ്വീകരിച്ചത്. സംഭവം കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും ഈ വിഷയത്തില്‍ പാര്‍ട്ടി ഇടപെടേണ്ട കാര്യമില്ലെന്നുമാണ് സി. പി. എമ്മിന്റെ നിലപാട്.
എന്നാല്‍ ജനപ്രതിനിധിയായ എം.കെ രാഘവനെതിരെ അഴിമതി ആരോപണം ഉന്നയിച്ചു കൊണ്ടു കൊണ്ടു കോണ്‍ഗ്രസ് മാടായി, കുഞ്ഞിമംഗലംബ്ളോക്ക് ഭാരവാഹികളും പ്രവര്‍ത്തകരും പന്തംകൊളുത്തി പ്രകടനും കോലം കത്തിക്കല്‍ പ്രതിഷേധവും നടത്തിയിട്ടും പാര്‍ട്ടി അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് അണികള്‍ക്കിടെയില്‍ ചൂടേറിയ ചര്‍ച്ചയുണ്ടായി. മറ്റേതു വിഷയത്തിലും രാഷ്ട്രീയ പരമായ മുതലെടുപ്പിന് ഇറങ്ങുന്ന പാര്‍ട്ടി നേതൃത്വം ഈ വിഷയത്തില്‍ ഒളിച്ചു കളിക്കുന്നതെന്തിനാണെന്നാണ് അണികളുടെ ചോദ്യം. എന്നാല്‍ കോഴക്കൊടുത്ത് നിയമനം നേടിയത് എം.കെ രാഘവന്‍ എം.പിയുടെ ബന്ധുക്കളാണെന്നും ഈക്കാര്യത്തില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വമോ താല്‍പര്യമോയില്ലെന്നാണ് സി.പി. എം മാടായി ഏരിയാസെക്രട്ടറി വി. വിനോദിന്റെ വിശദീകരണം.അഴിമതി പൊതുവെ എതിര്‍ക്കേണ്ടതാണെങ്കിലും അതിനുളള തെളിവുകള്‍ കിട്ടിയാല്‍ മാത്രമേ പാര്‍ട്ടി പ്രക്ഷോഭസമരങ്ങളുമായി രംഗത്തിറങ്ങുകയുളളുവെന്ന അഴകൊഴമ്പന്‍ നിലപാടാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
മാടായിയിലെ കോണ്‍ഗ്രസ്സിന്നുള്ളിലെ സംഘടനാ വിഷയമാണെന്നും കോളേജില്‍ സി പി എമ്മില്‍ പെട്ട ആര്‍ക്കും തന്നെ നിയമനം ലഭിച്ചിട്ടില്ലെന്നും വി. വിനോദ്ചൂണ്ടിക്കാട്ടി. പതിനഞ്ചുവര്‍ഷം മുന്‍പ് ഡി.വൈ.എഫ്.ഐയുമായി ബന്ധമുള്ളയാളുകള്‍ക്ക് ജോലി നല്‍കിയെന്നാണ് പറയുന്നത്. അങ്ങനെ എത്രയാളുകള്‍ സംഘടനയില്‍വന്നു പോകുന്നുവെന്നും വിനോദ് ചോദിച്ചു. മാടായി കോളേജില്‍ നിയമനം ലഭിച്ചത് ആര്‍ക്കാണെന്നറിയില്ല. ഇപ്പോഴത്തെനിലയില്‍ സി പി എമ്മുമായി ബന്ധമുള്ള ആര്‍ക്കും തന്നെ നിയമനം ലഭിച്ചിട്ടില്ല. ഈകാര്യം പാര്‍ട്ടിയുടെ അറിവിലില്ല കോഴവിവാദം കോണ്‍ഗ്രസ്സിനുള്ളിലെ ആഭ്യന്തര പശ്നമാണെന്നും ഇതുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ എം കെ രാഘവന്‍ എംപിയെ ജാമ്യത്തിലെടുക്കാനുള്ള ബാദ്ധ്യത ഏറ്റെടുക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും വിനോദ് പറഞ്ഞു. അഴിമതിക്കാരെ സംരക്ഷിക്കുന്ന പാരമ്പര്യമാണ് കോണ്‍ഗ്രസ്സിന്റെത്. കോളേജ് ഭരണവുമായി അഴിമതി നടക്കുന്നുണ്ടെന്ന അഭിപ്രായം പാര്‍ട്ടിക്കില്ല.കോഴ വിവാദവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരട്ടെയെന്ന് വി. വിനോദ് വ്യക്തമാക്കി.
എന്നാല്‍ എ.കെിരാഘവന്‍ എംപി ചെയര്‍മാനായ മാടായി കോളേജിലെ നിയമനതര്‍ക്കത്തില്‍ പരിഹാരം കാണാന്‍ കെ.പി.സി.സി നിയോഗിച്ച അച്ചടക്ക സമിതിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.മുതിര്‍ ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചെയര്‍മാനായ മൂന്നംഗ അച്ചടക്കസമിതി കഴിഞ്ഞ ദിവസം കണ്ണൂരിലെത്തി പ്രതിഷേധക്കാരില്‍ നിന്നും എം.കെ രാഘവന്‍ അനുകൂലികളില്‍ നിന്നും മൊഴിയെടുപ്പു നടത്തിയിരുന്നുവെങ്കിലും ഇതുവരെ പ്രശ്ന പരിഹാര ഫോര്‍മുലയുണ്ടായിട്ടില്ലെന്നാണ് വിവരം.
താന്‍ നടത്തിയ നിയമനത്തില്‍ എം.കെ രാഘവന്‍ എം.പി ഉറച്ചു നില്‍ക്കുന്നതാണ് സമിതിക്ക് മുന്‍പിലെ ഏറ്റവും വലിയ കീറാമുട്ടിയായി മാറിയത്. കോളേജില്‍ നിയമനങ്ങള്‍ നേരത്തെ നടന്നതാണെന്നും ഈക്കാര്യത്തില്‍ പിന്നോട്ടില്ലെന്നില്ലെന്ന നിലപാടാണ്രാഘവന്റെത്. ഇ:ൗക്കാര്യത്തില്‍ പ്രതികൂല തീരുമാനമുണ്ടായാല്‍ പാര്‍ട്ടി വിടുമെന്ന ഭീഷണിയും എം.കെ രാഘവന്‍ മുഴക്കിയതായാണ് സൂചന. എന്നാല്‍ രാഘവനെതിരെ കടുത്ത അതൃപ്തിയാണ് കെ.സുധാകര വിഭാഗം നേതൃത്വം നല്‍കുന്ന കണ്ണൂര്‍ ഡി.സി.സിക്കുളളത്. എം.കെ രാഘവനെ വഴിയില്‍ തടഞ്ഞ ബ്ളോക്ക് ഭാരവാഹി ഉള്‍പ്പെടെ നാലുപേരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെങ്കിലും ഇവരുടെ നിലപാടിന് അനുകൂലമാണ് കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജും സംഘവും.
ഈസാഹചര്യത്തില്‍ അച്ചടക്ക സമിതിക്ക് വെട്ടൊന്നു മുറിരണ്ടെന്ന രീതിയിലുളള നിലപാട് സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണുളളത്. ഇതിനിടെ എം.കെരാഘവന് അനുകൂലമായി ഫ്ളക്സ് ബോര്‍ഡ് പ്രചരണവുമായി ഒരുവിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍രംഗത്തു വന്നത് നിയമന വിവാദം കലുഷിതമാക്കിയിട്ടുണ്ട്. പയ്യന്നൂര്‍ മേഖലയില്‍ എം.കെ രാഘവനെ പിന്‍തുണച്ചു കൊണ്ടു ഫ്ളക്സ് ബോര്‍ഡുകള്‍അച്ചടക്ക സമിതിയുടെ വിലക്കിനെ മറികടന്നുകൊണ്ടു ഉയര്‍ന്നിട്ടുണ്ട്.
നിയമന നടപടികള്‍ ആരംഭിച്ചതുമുതല്‍ തുടങ്ങിയ പ്രതിഷേധത്തിന്റെ ഭാഗമായി ഇന്റര്‍വ്യൂ ദിവസംകോളേജിലെത്തിയ എം.കെരാഘവന്റെ വാഹനംത തടയുകയും പ്രതിഷേധ പ്രകടനം നടത്തുകയും കോലംകത്തിക്കുകയും പ്രാദേശിക നേതൃത്വംനടത്തിയിരുന്നു. എം.കെരാഘവന്റെ കുഞ്ഞിമംഗലം മൂശാരി കൊവ്വലിലുളള വീട്ടിലേക്ക് സ്ത്രീകള്‍ ഉള്‍പ്പെടെയുളള നൂറുകണക്കിന് പ്രവര്‍ത്തകരാണ് പ്രതിഷേധമാര്‍ച്ച് നടത്തിയത്. എം.കെ രാഘവന്റെ അനുകൂലികളായ അഞ്ച്കോളേജ് ഡയറക്ടര്‍മാരെ ഡി.സി.സി അന്വേഷണവിധേയമായി പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു.
ഇതിനു പിന്നാലെ പയ്യന്നൂര്‍ ബ്ളോക്ക് പ്രസിഡന്റ് കെ.ജയരാജനും കൈയ്യേറ്റത്തിനിരയായി. ഇതോടെ ജയരാജനും കോളേജ് ഡയറക്ടര്‍ബോര്‍ഡ് സ്ഥാനം രാജിവെച്ചിരുന്നു. പിന്നീട് പഴയങ്ങാടിയിലും പയ്യന്നൂരിലും ഇരുവിഭാഗവും തമ്മില്‍ ചേരിതിരിഞ്ഞു ഏറ്റുമുട്ടി. ഈ സാഹചര്യത്തിലാണ്വിഷയത്തില്‍അടിയന്തിര ഇടപെടല്‍ നടത്തുന്നതിനായികെ.പി.സി.സി മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ചെയര്‍മാനായ മൂന്നംഗ അന്വേഷണ സമിതിയെ പ്രശ്നപരിഹാരത്തിനായി നിയോഗിച്ചത്. കെ.പി.സി.സി അന്വേഷണസമിതി കണ്ണൂരിലെത്തി തെളിവെടുത്തിട്ടും തീരുമാനം അന്തിമമായി നീളുന്നതില്‍ പ്രവര്‍ത്തകര്‍ക്ക് കടുത്ത നിരാശയുണ്ട്.വരും ദിനങ്ങളില്‍ അതു പൊട്ടിത്തെറിയിലേക്ക് കലാശിക്കാനും സാധ്യതയുണ്ടെന്നാണ് വിവരം.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്