- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവപര്യന്തം വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മാഞ്ചസ്റ്റര്‍ അരീന ബോംബ് സ്‌ഫോടന കേസിലെ പ്രതി ജയില്‍ അധികാരികളെ ആക്രമിച്ചതിന് ഏകാന്ത തടവില്‍ ആക്കിയത് മനുഷ്യാവകാശ ലംഘനം; ബ്രിട്ടനില്‍ ഹോം സെക്രട്ടറിയും ഉപ പ്രധാനമന്ത്രിയും കുറ്റക്കാരെന്ന് കോടതി
ഹോം സെക്രട്ടറിയും ഉപ പ്രധാനമന്ത്രിയും കുറ്റക്കാരെന്ന് കോടതി
ലണ്ടന്‍: അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതടക്കം ശക്തമായ നടപടികള്‍ എടുക്കാന്‍ പലപ്പോഴും ബ്രിട്ടന് കഴിയാത്തതിന്റെ കാരണം യൂറോപ്യന്‍ മനുഷ്യാവകാശ നിയമ പ്രകാരം കോടതികള്‍ നടത്തുന്ന വിചിത്രമായ ഇടപെടലുകളാണ്. ആ പട്ടികയില്‍ ഏറ്റവും വിചിത്രമായ ഒരു ഇടപെടല്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് അനേകരുടെ ജീവന്‍ എടുത്ത മാഞ്ചസ്റ്റര്‍ അരീന ബോംബ് സ്‌ഫോടന കേസിലെ മുഖ്യ പ്രതിയായി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന ഭീകരനുവേണ്ടിയാണ്. തടവുകാരന്റെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടതില്‍ ഷബാന മഹ്‌മൂദും ഡേവിഡ് ലാമിയും ഉത്തരവാദികളാണെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.
മാഞ്ചസ്റ്റര്‍ അരീന ബോംബ് കേസിലെ മുഖ്യ പ്രതിയായ സഹായബ് അബുവിനെ മില്‍ട്ടന്‍ കീനെസ്സിലെ വുഡ്ഹില്‍ ജയിലിലായിരുന്നു തടവിലാക്കിയിരുന്നത്. ദിവസവും 22 മണിക്കൂര്‍ നേരം അയാളെ തടവറയ്ക്ക് അകത്തു തന്നെ കിടത്തുകയും മറ്റു തടവുകാരുമായി ഇടപഴകുന്നത് കഴിഞ്ഞ നാല് മാസക്കാലമായി തടയുകയും ചെയ്തിരിക്കുകയാന്. ഫ്രാങ്ക്ലാന്‍ഡ് ജയിലില്‍ കഴിയുന്ന ഇയാളുടെ സഹോദരന്‍ ഹാഷെം അബേഡി ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് ശേഷമാണ് ഇത്തരത്തിലൊരു നടപറ്റി ഉണ്ടായത്.
തീവ്രവാദാക്രമണ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അബു, മറ്റുള്ളവരെ കൂടി തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാന്‍ സാധ്യതയുള്ള അപകടകാരിയായ കുറ്റവാളി എന്ന പട്ടികയില്‍ പെടുത്തി സെപ്പറേഷന്‍ സെന്ററിലാണ് ഇയാളെ താമസിപ്പിച്ചിരിക്കുന്നത്. അതായത്, പരിമിതമായ ഒരു കൂട്ടം തടവുകാരുമായി മാത്രമെ ഇയാള്‍ക്ക് ഇടപഴകാന്‍ കഴിയുകയുള്ളു. എന്നാല്‍, ഏപ്രിലില്‍ അബേഡി ജയിലിനുള്ളില്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഇതു കൂടി ഇല്ലാതെയാക്കി കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ അബുവിന് മേല്‍ ചുമത്തിയിരുന്നു.
എന്നാല്‍, ഇത് ചരിത്രത്തിലാധ്യമായാണ് യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓഫ് ഹ്യുമന്‍ റൈറ്റ്‌സിലെ ആര്‍ട്ടിക്കിള്‍ 3 ലംഘിച്ചതിന് മന്ത്രിമാരെ ഉത്തരവാദികളാക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. നിലവിലെ നീതിന്യായ സെക്രട്ടറി ഡേവിഡ് ലാമിയും, മുന്‍ സെക്രട്ടറിയായ നിലവിലെ ഹോം സെക്രട്ടറി ഷബാന മഹ്‌മൂദും അബുവിന്റെ മാനസികാരോഗ്യ നില മനസ്സിലാക്കിയിട്ടു വേണമായിരുന്നു ഏകാന്ത തടവിന് അയയ്ക്കാന്‍ എന്നാണ് കോടതി പറഞ്ഞത്. മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉള്ള ഒരു തടവുകാരന് ആവശ്യമായ ചികിത്സ നല്‍കാനും തയ്യാറായില്ലെന്ന് എഴുതിതയ്യാറാക്കിയ ഉത്തരവില്‍ ജഡ്ജി പറയുന്നു. അതേസമയം, മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാത്ത ഒരു സാധാരണ തടവു പുള്ളിയുടെ കാര്യത്തില്‍ തന്റെ ഉത്തരവ് ബാധകമാവില്ലെന്നും ജഡ്ജി പറയുന്നു.




