ശാസ്താംകോട്ട: അത് ഭാഗ്യമെത്തിയ അത്ഭുത കഥയാണ്. മൈനാഗപ്പള്ളി ഷാനവാസ് മൻസിലിൽ പൂക്കുഞ്ഞിന് ബുധനാഴ്ച മണിക്കൂറുകൾക്കിടയിൽ നടന്ന സംഭവങ്ങളെല്ലാം അവിശ്വസനീയം. ഈ മീൻ കച്ചവടക്കാരന്റെ ദുഃഖമെല്ലാം അകറ്റുകയാണ് അക്ഷയാ ലോട്ടറി. ആവശ്യമുള്ളവൻ അടിച്ച ലോട്ടറി.

പൂക്കുഞ്ഞ് ഒരുമണിക്ക് കേരള അക്ഷയ ലോട്ടറിയുടെ ടിക്കറ്റെടുത്തു. പിന്നാലെ രണ്ടുമണിക്ക് ബാങ്കിന്റെ ജപ്തിനോട്ടീസെത്തി. എന്തു ചെയ്യണമെന്ന് അറിയാതെ പൊട്ടിക്കരയുമ്പോൾ ആശ്വാസമായി ആ വാർത്ത എത്തി. കട്ടിലിൽ ആത്മഹത്യ ചെയ്താലോ എന്ന ആലോചനയിൽ കിടക്കുമ്പോൾ മൂന്നരയ്ക്ക് ഭാഗ്യദേവതയുടെ 70 ലക്ഷം. ദുരിതക്കയത്തിൽനിന്ന് കരകയറ്റിയ ദൈവത്തിന് നന്ദിപറയുകയാണ് പൂക്കുഞ്ഞ്.

ബൈക്കിൽ സഞ്ചരിച്ച് മീൻ വിറ്റാണ് കുടുംബം പോറ്റിവന്നത്. ബുധനാഴ്ചയും മീൻവിറ്റുവരുന്നവഴിയിൽ മൈനാഗപ്പള്ളി പ്ലാമൂട്ടിൽ ചന്തയിൽ ചെറിയതട്ടിൽ ലോട്ടറി വിൽപ്പന നടത്തുന്ന വയോധികന്റെ കൈയിൽനിന്നാണ് ടിക്കറ്റെടുത്തത്. വീട്ടിലെത്തി അല്പംകഴിഞ്ഞപ്പോൾ കൈയിൽകിട്ടിയത് കോർപ്പറേഷൻ ബാങ്ക് കരുനാഗപ്പള്ളി കുറ്റിവട്ടം ശാഖയുടെ വായ്പ കുടിശ്ശിക ജപ്തി നോട്ടീസ്. വീടുവയ്ക്കുന്നതിന് ബാങ്കിൽനിന്ന് എട്ടുവർഷംമുമ്പ് 7.45 ലക്ഷം രൂപ വായ്പയെടുത്തത് കുടിശ്ശികയായി ഒൻപതുലക്ഷത്തിലെത്തി. അത് അടയ്ക്കണമെന്നായിരുന്നു ആവശ്യം. ഇതോടെ വേദനയിലായി പൂക്കുഞ്ഞ്.

എന്തുചെയ്യണമെന്നറിയാതെ ദുഃഖമടക്കി കിടക്കുമ്പോഴാണ് പൂക്കുഞ്ഞെടുത്ത എ.ഇസഡ്. 907042 എന്ന ടിക്കറ്റിന് ഒന്നാംസമ്മാനം ലഭിച്ചെന്ന സഹോദരന്റെ വിളിയെത്തിയത്. ആദ്യം വിശ്വാസംവന്നില്ല. പിന്നെ അടിച്ചു മോനോ അടിച്ചു ലോട്ടറി എന്ന അവസ്ഥയിലായി. പിന്നെ നേരേപോയത് ഭാര്യ മുംതാസിന്റെ കരുനാഗപ്പള്ളിയിലെ കുടുംബവീട്ടിലേക്ക്. മറക്കാനാകാത്ത ബുധനാഴ്ച സമ്മാനിച്ച ദൈവത്തിന് നന്ദിപറഞ്ഞ് എല്ലാവരുമായി മടക്കം. വിദ്യാർത്ഥികളായ മുനിർ, മുഹ്സിന എന്നിവരാണ് മക്കൾ. ഇനി കടം വീട്ടാം. സുഖമായി കഴിയാം. ഇതാണ് പൂക്കുഞ്ഞിന് ആശ്വാസമാകുന്നത്.

മൈനാഗപ്പള്ളിയിലും പരിസരങ്ങളിലും വാഹനത്തിൽ മീൻകച്ചവടം നടത്തുന്ന മൈനാഗപ്പള്ളി ഇടവനശ്ശേരി ഷാനവാസ് മൻസിലിൽ പൂക്കുഞ്ഞ് എട്ടുവർഷം മുമ്പ് ആലുംകടവ് കോർപറേഷൻ ബാങ്കിൽനിന്ന് ഭവനവായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഒമ്പതുലക്ഷം രൂപ ബാങ്കിൽ കുടിശ്ശികയായി. ബുധനാഴ്ച ജപ്തി നോട്ടീസ് ലഭിച്ചു.

തൊട്ടുപിന്നാലെയാണ് ഒന്നാംസമ്മാനം. വീടു വയ്ക്കുന്നതിനായാണ് ലോണെടുത്തത്. 7.45 ലക്ഷം രൂപ പൂക്കുഞ്ഞ് വായ്പ എടുത്തത്. വായ്പടയടക്കം കുടിശ്ശികയായി ഒൻപത് ലക്ഷത്തിലെത്തി. പലിശയടക്കം ഏകദേശം 12 ലക്ഷത്തോളം തുകയായിരുന്നു ബാങ്കിൽ അടക്കാനുണ്ടായിരുന്നത്. ബാധ്യത എങ്ങനെ തീർക്കുമെന്ന് അറിയാതെ കിടപ്പാടം നഷ്ടമാകുമെന്ന ആശങ്കയിൽ നിൽക്കുമ്പോഴാണ് ഭാഗ്യദേവതയുടെ കടാക്ഷം.

സാധാരണ ലോട്ടറിയെടുക്കുന്ന പതിവ് പൂക്കുഞ്ഞിന് ഇല്ല. പിതാവ് പതിവായി ലോട്ടറിയെറുക്കാറുണ്ട്. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ 570 ലോട്ടറി നറുക്കെടുപ്പിൽ രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ അഛ 534881 എന്ന നമ്പരിനാണ് ലഭിച്ചത്. ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെയായിരുന്നു നറുക്കെടുപ്പ് നടന്നത്.40 രൂപയാണ് ടിക്കറ്റിന്റെ വില. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക് ലഭിക്കും.നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപയാണ് ലഭിക്കുക.